Connect with us

News

പ്രശസ്ത യൂട്യൂബര്‍ കാറപകടത്തില്‍ മരിച്ചു

അമിതവേഗത്തില്‍ ഓടിച്ച ബിഎംഡബ്ല്യൂ കാര്‍ നിയന്ത്രണം വിട്ട് അപകടത്തില്‍ പെടുകയായിരുന്നു.

Published

on

ഡ്രാഗ് റേസിങിലൂടെ ശ്രദ്ധേയനായ യൂട്യൂബര്‍ കാറപകടത്തില്‍ മരിച്ചു. 1Stockf30 എന്ന പേരില്‍ അറിയപ്പെടുന്ന ആന്ദ്രേ ബീഡില്‍ (25) ആണ് മരിച്ചത്. ബുധനാഴ്ചരാവിലെ ന്യൂയോര്‍ക്കിലെ ക്വീന്‍സിലുള്ള നാസോ എക്‌സ്പ്രസ് ഹൈവേയിലാണ് സംഭവം. അമിതവേഗത്തില്‍ ഓടിച്ച ബിഎംഡബ്ല്യൂ കാര്‍ നിയന്ത്രണം വിട്ട് അപകടത്തില്‍ പെടുകയായിരുന്നു.

നിയന്ത്രണം വിട്ട് റോഡിന്റെ വലത് വശത്തേക്ക് പോയ വാഹനം ഒരു ലോഹത്തൂണില്‍ ഇടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. തുടര്‍ന്ന് അടിയന്തര സേവന ഉദ്യോഗസ്ഥര്‍ എത്തി ബീഡിലിനെ ജമൈക്ക ഹോസ്പിറ്റല്‍ സെന്ററില്‍ എത്തിക്കുകയും അവിടെ വെച്ച് മരണം സ്ഥിരീകരിക്കുകയുമായിരുന്നു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

59500 യൂട്യൂബ് വരിക്കാരും ഇന്‍സ്റ്റഗ്രാമില്‍ 250000 ഫോളോവര്‍മാരും ബീഡിലിനുണ്ട്. സൂപ്പര്‍ കാറുകളുമായുള്ള സ്ട്രീറ്റ് റേസിങ് വീഡിയോകളാണ് ബീഡിലിന്റെ ഉള്ളടക്കങ്ങളില്‍ കൂടുതല്‍. രണ്ട് കാറുകള്‍ തമ്മില്‍ ഓട്ടമത്സരം നടത്തുന്നതിനെയാണ് ഡ്രാഗ് റേസിങ് എന്ന് വിളിക്കുന്നത്.

Trending