News

ഗിനിയയില്‍ ഫുട്ബോള്‍ മത്സരത്തിനിടെ ആരാധകരുടെ ഏറ്റുമുട്ടല്‍; നൂറിലേറെപ്പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്

By webdesk17

December 02, 2024

ഗിനിയയില്‍ ഫുട്ബോള്‍ മത്സരത്തിനിടെ ആരാധകരുടെ ഏറ്റുമുട്ടല്‍. നൂറിലേറെ മരണം റിപ്പോര്‍ട്ട് ചെയ്തു. ഗിനിയയിലെ എന്‍സെറെകോരയിലാണ് സംഭവം.

പ്രസിഡന്റ് മാമാദി ദൗംബൗയയെ ആദരിക്കാന്‍ വേണ്ടി സംഘടിപ്പിച്ച മത്സരത്തിനിടെ ആയിരുന്നു ആരാധകരുടെ ഏറ്റുമുട്ടല്‍. റഫറിയുടെ ഒരു തീരുമാനമാണ് അക്രമങ്ങള്‍ക്ക് ഇടയാക്കിയത്. ഇതിനെ തുടര്‍ന്ന് ടീമുകളുടെ ആരാധകര്‍ ഗ്രൗണ്ട് കയ്യേറിയതോടെ അക്രമങ്ങള്‍ ആരംഭിക്കുകയായിരുന്നു. തുടര്‍ന്ന് അക്രമം തെരുവിലേയ്ക്കും വ്യാപിച്ചു. അക്രമികള്‍ എസെരെകോരെയിലെ പൊലീസ് സ്റ്റേഷന് തീയിട്ടു.

ആരാധകര്‍ പരസ്പരം ഏറ്റുമുട്ടുന്നതിന്റെയും നിരവധി പേര്‍ പരിക്കേറ്റ് കിടക്കുന്നതിന്റെയും ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പുറത്തുവന്നിട്ടുണ്ട്. വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ ഭരണം നിലനിര്‍ത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഇത്തരം ഫുട്‌ബോള്‍ ടൂര്‍ണമെന്റുകള്‍ സംഘടിപ്പിച്ചുവരുന്നത്.