Connect with us

Features

ഫാറൂഖ് കോളേജ് സ്ഥാപകൻ്റെ കുടുംബത്തിൽ നിന്ന് തന്നെ പ്രഥമ വനിതാ പ്രിൻസിപ്പലെത്തുന്നത് ചരിത്ര നിയോഗം

സീതിസാഹിബിന്റെ സഹോദരി ആയിഷകുഞ്ഞി സാഹിബയുടെയും അന്നമനട കണ്ടരുമഠത്തിൽ കുഞ്ഞ് മുഹമ്മദ് മേത്തരുടെയും പേരക്കുട്ടിയാണ് ഇപ്പോൾ പ്രിൻസിപ്പലായി ചുമതലയേറ്റ ആയിഷ സ്വപ്ന.

Published

on

ഷെരീഫ് സാഗർ

”അന്ന് ഞാൻ മദ്രാസ് മുഹമ്മദൻസ് ആർട്‌സ് കോളേജിൽ പ്രൊഫസറായിരുന്നു. മുഹമ്മദ് ഇസ്മാഈൽ സാഹിബും ബി. പോക്കർ സാഹിബും കൂടി എന്നെ സമീപിച്ച് ഫാറൂഖ് കോളേജിന്റെ പ്രിൻസിപ്പൽ ആകണമെന്ന് ആവശ്യപ്പെട്ടു. മൂന്നിലകം ഹൗസിൽ കോളേജിന്റെ ഒന്നാമത്തെ പ്രവൃത്തി ദിവസം തന്നെ ഞാൻ പ്രിൻസിപ്പലായി ചാർജ്ജെടുത്തു. 1948 സെപ്തംബർ 15നായിരുന്നു അത്. ഇന്റർമീഡിയറ്റിന് ഇരുപത്തെട്ടും ബി.എക്ക് നാലും കൂട്ടി 32 കുട്ടികളും ഏഴ് അധ്യാപകരുമാണ് അന്നുണ്ടായിരുന്നത്”.

ഫാറൂഖ് കോളേജിന്റെ ആദ്യത്തെ പ്രിൻസിപ്പൽ സെയ്ദ് മൊഹിദീൻ ഷാ സാഹിബ് എഴുതിയ വരികളാണിത്. വിദ്യാർത്ഥികളുടെ പ്രിയപ്പെട്ട പ്രിൻസിപ്പലായിരുന്നു അദ്ദേഹം. അഞ്ച് വർഷത്തെ ഡെപ്യൂട്ടേഷനിൽ എത്തിയ അദ്ദേഹത്തെ കാലാവധിക്ക് ശേഷവും നിലനിർത്താൻ വിദ്യാർത്ഥികൾ പ്രക്ഷോഭം നടത്തിയിരുന്നു. 1948 ഓഗസ്റ്റ് 12ന് സ്ഥാപിതമായ ഫാറൂഖ് കോളേജിൽ ഔദ്യോഗികമായി ക്ലാസ്സുകൾ തുടങ്ങുന്നത് സെപ്തംബർ 15നാണ്. ഓരിക്കുറുക്കന്മാർ മേയുന്ന വിജനമായ കുന്നിൽ ഫാറൂഖ് കോളേജ് സ്ഥാപിക്കുന്നതിനായി മുൻഗാമികൾ സഹിച്ച ത്യാഗം വളരെ വലുതായിരുന്നു. ഒരു സ്വപ്‌നം പോലെ ഓർത്തെടുക്കാവുന്ന ചരിത്രസന്ധികളിലൂടെയാണ് ഫാറൂഖ് കോളേജ് കടന്നുപോയത്. അലാവുദ്ദീന്റെ അത്ഭുതവിളക്കിൽ ഊതിയപ്പോൾ ഉണ്ടായ വിസ്മയമായിരുന്നില്ല അത്. ഞെക്കുവിളക്ക് പോലുമില്ലാത്ത കാലത്ത് ചൂട്ടും ചിമ്മിനി വിളക്കുമായി ഇരുട്ടിൽനിന്ന് വെളിച്ചത്തെ കീറിയുണ്ടാക്കിയ കഥയാണ്. പുളിയാളി അബ്ദുല്ലക്കുട്ടി ഹാജി ഫാറൂഖ് കോളേജിന് ദാനം ചെയ്ത കുന്നിലേക്ക് ഒരു ദിവസം വൈകുന്നേരം യാത്രതിരിച്ച കഥ സി.എൻ അഹമ്മദ് മൗലവി പറയുന്നുണ്ട്. ബസ്സിൽ അടുത്തിരിക്കുന്ന വ്യക്തി വെപ്രാളത്തോടെ ഈ സമയത്ത് അങ്ങോട്ട് പോകരുതെന്ന് പറഞ്ഞ് മൗലവിയെ രാമനാട്ടുകരയിലുള്ള സ്വന്തം വീട്ടിൽ പാർപ്പിച്ച കഥ. പിറ്റേന്നാണ് മൗലവി കുന്നിൻ മുകളിലേക്ക് പോയത്.

1948ൽ സ്ഥാപിതമായ ഫാറൂഖ് കോളേജിന്റെ പടികടന്ന് ഒരു പെൺകുട്ടി കയറി വരാൻ പിന്നെയും ഒമ്പത് വർഷം കാത്തിരിക്കേണ്ടി വന്നു. 1957ലാണ് ആ അത്ഭുതം സംഭവിച്ചത്. 1959ൽ ആകെ 13 പെൺകുട്ടികളാണ് പ്രവേശനം നേടിയത്. അതിൽ ഒരാൾ മാത്രമായിരുന്നു മുസ്‌ലിം. മലപ്പുറം നെടിയിരുപ്പിലെ കെ.വി ജമീലയായിരുന്നു അത്. പ്രൊഫ. കെ.എ ജലീൽ പ്രിൻസിപ്പലായ സമയത്തായിരുന്നു ഇതെല്ലാം. 1979ൽ കാലിക്കറ്റ് സർവ്വകലാശാല വൈസ് ചാൻസലറാകുന്നത് വരെ 22 വർഷക്കാലം പ്രൊഫ. കെ.എ ജലീലാണ് പ്രിൻസിപ്പൽ സ്ഥാനം അലങ്കരിച്ചത്. നീണ്ട എഴുപത്തഞ്ച് വർഷങ്ങൾക്ക് ശേഷം, ഈ പ്ലാറ്റിനം ജൂബിലി വർഷത്തിൽ ഫാറൂഖ് കോളേജിൽ മറ്റൊരു ചരിത്രം കൂടി പിറന്നിട്ടുണ്ട്. പ്രിൻസിപ്പൽ ഡോ. കെ.എം നസീർ കാലാവധി പൂർത്തിയാക്കി മടങ്ങുമ്പോൾ ആ സ്ഥാനത്തേക്ക് ഡോ. കെ.എ ആയിഷ സ്വപ്‌ന തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. ഫാറൂഖ് കോളേജിന്റെ ചരിത്രത്തിലെ ആദ്യത്തെ വനിതാ പ്രിൻസിപ്പൽ.

രാജാ ഗേറ്റ് കടക്കുന്നവരുടെയെല്ലാം മനസ്സിലേക്ക് വരേണ്ട ഒരു ചിത്രമുണ്ട്. 1947 സെപ്തംബറിൽ മദ്രാസിലെ വിദ്യാഭ്യാസ ഡയരക്ടറെ കാണാൻ വിയർത്തൊലിച്ച് കയറിച്ചെന്ന ഖദർ വസ്ത്രം ധരിച്ച സീതി സാഹിബിന്റെ ചിത്രം. ഡയരക്ടർ അവധിയിൽ ആയതിനാൽ ഡെപ്യൂട്ടി ഡയരക്ടറായ ഡോ. അബ്ദുൽ ഹഖിനെ കാണുകയും മലബാറിൽ ഒരു കോളേജ് സ്ഥാപിക്കാൻ അദ്ദേഹം സീതി സാഹിബിനെ പ്രേരിപ്പിക്കുകയും ചെയ്ത ചരിത്രം. അതായിരുന്നു തുടക്കം. സീതി സാഹിബ് അവിടെനിന്ന് നേരെ പോയത് മൗണ്ട് റോഡിലെ ഗവൺമെന്റ് ഹോസ്റ്റലിലേക്കാണ്. എം.വി ഹൈദ്രോസ് വക്കീലിനെ കാണാൻ. പിന്നെ റൗളത്തുൽ ഉലൂം അസോസിയേഷന്റെ പ്രസിഡന്റ് അബുസ്സബാഹ് മൗലവിക്ക് കമ്പിയടിക്കുന്നു. അധികം വൈകാതെ അദ്ദേഹം മദ്രാസിലേക്ക് വണ്ടികയറുന്നു. ഖാഇദെ മില്ലത്തിനെയും പോക്കർ സാഹിബിനെയും കാണുന്നു. ഖാഇദെ മില്ലത്ത് തന്നെ കോളേജ് തുടങ്ങാനുള്ള അപേക്ഷ നൽകുന്നു. ഖാഇദെ മില്ലത്തിന്റെ അധ്യക്ഷതയിൽ ആദ്യ യോഗം ചേരുന്നു. മദ്രാസ് സർവ്വകലാശാല വൈസ് ചാൻസലർ എ. ലക്ഷ്മണ സ്വാമി മുതലിയാർ എല്ലാ പിന്തുണയും നൽകി കൂടെ നിൽക്കുന്നു. പതിയെപ്പതിയെ ആ സ്വപ്നം യാഥാർത്ഥ്യമാകുന്നു.

ആലുവയിൽ കോളേജുണ്ടാക്കാൻ 1913ൽ തിരുവിതാംകൂർ ദിവാൻ ശൈഖ് ഹമദാനി തങ്ങൾക്ക് എട്ടേക്കർ ഭൂമി സൗജന്യമായി നൽകിയിരുന്നു. 1920കളിൽ വിദ്യാർത്ഥിയായിരിക്കെ ആലുവാ കോളേജിനുവേണ്ടി സീതി സാഹിബ് കേരളമാകെ ഓടിനടന്ന് പ്രസംഗിച്ചു. എന്നിട്ടും പൂർത്തീകരിക്കാൻ സാധിച്ചില്ല. ആ സ്വപ്‌നം പൂവണിയാത്തതിന്റെ നോവ് സീതി സാഹിബിന്റെ മനസ്സിലുണ്ടായിരുന്നു. ഫാറൂഖ് കോളേജ് യാഥാർത്ഥ്യമാക്കാൻ കയ്യും മെയ്യും മറന്ന് ഇറങ്ങിത്തിരിച്ചത് അതുകൊണ്ടാണ്.

സീതിസാഹിബിന്റെ സഹോദരി ആയിഷകുഞ്ഞി സാഹിബയുടെയും അന്നമനട കണ്ടരുമഠത്തിൽ കുഞ്ഞ് മുഹമ്മദ് മേത്തരുടെയും പേരക്കുട്ടിയാണ് ഇപ്പോൾ പ്രിൻസിപ്പലായി ചുമതലയേറ്റ ആയിഷ സ്വപ്ന. ചരിത്രത്തിന്റെ നിയോഗമാണിത്. സീതി സാഹിബിന്റെ സ്വപ്‌ന സാഫല്യം. സ്വപ്‌ന സാഫല്യങ്ങളുടെ നിറവിൽ പ്ലാറ്റിനം ജൂബിലി ആഘോഷിക്കുന്ന ഫാറൂഖ് കോളേജിന് ലഭിച്ച സൗഭാഗ്യങ്ങളിലൊന്നാണ് പുതിയ പ്രിൻസിപ്പൽ ആയിഷ സ്വപ്‌ന. എറണാകുളത്താണ് സ്വദേശം. ഇംഗ്ലീഷ് വിഭാഗത്തിൽ അസോസിയേറ്റ് പ്രൊഫസറായിരുന്നു. 2008ലാണ് ഫാറൂഖ് കോളേജിലെത്തിയത്. അതിന് മുമ്പ് വാഴയൂർ സാഫിയിലായിരുന്നു. തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജിൽ നിന്നും ആദ്യകാലത്ത് ആർക്കിടെക്ച്ചറൽ എഞ്ചിനീയറിംഗ് പാസ്സായ അമാനുള്ള സാഹിബിന്റെയും ഫാത്തിമബിയുടെയും മകളാണ്. എറണാകുളം സെന്റ് തെരേസാസ് കോളേജിൽനിന്നും ബിരുദവും മഹാരാജാസ് കോളേജിൽനിന്ന് ബിരുദാനന്തര ബിരുദവും നേടിയ ആയിഷ സ്വപ്‌ന 2017ൽ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽനിന്ന് പി.എച്ച്.ഡി നേടി. ജെ.ഡി.റ്റി ഇസ്ലാം കോളേജ് ഓഫ് ആർട്‌സ് ആൻഡ് സയൻസിന്റെ പ്രിൻസിപ്പൽ ഡോ. ടി.കെ മഖ്ബൂലാണ് ഭർത്താവ്. അദ്‌നാൻ, അഫ്രിൻ എന്നീ രണ്ടു മക്കൾ. ദേശീയ, അന്തർദേശീയ ജേണലുകളിൽ നിരവധി പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മികച്ച സംഘാടകയും പ്രഭാഷകയുമാണ്.

സമുദായത്തിലും സമൂഹത്തിലും വിദ്യാഭ്യാസ വിപ്ലവം സ്വപ്‌നം കണ്ട ഒട്ടനേകം മഹാന്മാരുടെ വിയർപ്പിൽ പടുത്തുയർത്തിയ കലാലയത്തിന്റെ മേധാവി എന്ന നിലയിൽ ഭാവിയെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുള്ള പ്രിൻസിപ്പലാണ് ആയിഷ. ആയിഷ സ്വപ്‌ന പറയുന്നു. ”സമൂഹം മുന്നോട്ട് കുതിക്കുകയാണ്. മാറ്റങ്ങൾ അനിവാര്യമാണ്. പ്രോഗ്രസ്സീവായ ഒരു മാനേജ്‌മെന്റ് കമ്മിറ്റി ഉള്ളത് കൊണ്ടാണ് ഫാറൂഖ് കോളേജിന് ഇത്രയും മുന്നേറാൻ സാധിച്ചത്. വിദ്യാർത്ഥികൾക്ക് ഉന്നതമായ ഭാവി വാഗ്ദാനം ചെയ്തുകൊണ്ടാണ് ഫാറൂഖ് കോളേജ് അതിന്റെ പ്രവർത്തനത്തെ ക്രമീകരിക്കുന്നത്. മുഴുവൻ അധ്യാപകരുടെയും അനധ്യാപകരുടെയും വിദ്യാർത്ഥികളുടെയും സഹകരണത്തോടെ ഫാറൂഖ് കോളേജിനെ ഉന്നതിയിലെത്തിക്കാൻ ശ്രമിക്കും. പുതിയ ടെക്‌നോളജിയെ ഉൾക്കൊണ്ടു കൊണ്ടാണ് ലൈബ്രറി ഉൾപ്പെടെയുള്ള സംവിധാനങ്ങൾ മുന്നോട്ട് പോകുന്നത്. വിദ്യാർത്ഥികളുടെ ലക്ഷ്യങ്ങളിലേക്ക് എത്തിച്ചേരാൻ സൗകര്യപ്പെടുന്ന കോഴ്‌സുകൾ ഡിസൈൻ ചെയ്യാനും കലാ, സാഹിത്യ മേഖലകളെ പ്രോത്സാഹിപ്പിക്കാനും ഫാറൂഖ് കോളേജ് പ്രതിജ്ഞാബദ്ധമാണ്”.

പുതിയ കാലത്തെ വിദ്യാർത്ഥികളെ കുറിച്ചും അവർക്ക് പറയാനുണ്ട്. ”ന്യൂ ജെൻ വിദ്യാർത്ഥികൾ മൊബൈലിൽ ഒതുങ്ങുന്നവരല്ല. അവർ വളരെ ലൈവാണ്. നമ്മൾ വിചാരിക്കുന്നതിനേക്കാൾ മുന്നിലാണ് കുട്ടികൾ. ഫാറൂഖ് കോളേജ് വിദ്യാർത്ഥികളെ ജാതിയുടെയോ മതത്തിന്റെയോ ജെന്ററിന്റെയോ പേരിൽ വേർതിരിച്ച് നിർത്തുന്നില്ല. എല്ലാവർക്കും തുല്യാവസരങ്ങൾ നൽകാനും അവരെ ഓരോരുത്തരെയും ഉന്നതിയിൽ എത്തിക്കാനുമാണ് ഞങ്ങൾ ശ്രമിക്കുന്നത്. സമൂഹത്തിലെ പെൺകുട്ടികളിൽ മാറ്റം വരുന്നത് ആ പെൺകുട്ടിയുടെ കുടുംബത്തിന് വരുന്ന മാറ്റം കൊണ്ടാണ്. എല്ലാ അർത്ഥത്തിലും ഇതൊരു പ്രതീക്ഷയുടെ കാലമാണ്”.

2009ൽ മൈനോരിറ്റി പദവി നേടിയ ഫാറൂഖ് കോളേജ് 2015ൽ സ്വയംഭരണ സ്ഥാപനമായി മാറുകയും പല തവണ നാക് അക്രഡിറ്റേഷൻ നേടുകയും ചെയ്തു. കാലത്തിന്റെ വെല്ലുവിളികളെ നേരിട്ടുകൊണ്ട് ഫാറൂഖ് കോളേജ് മുന്നേറ്റം തുടരുകയാണ്. മുസ്‌ലിംലീഗ് നേതാക്കളുടെ സ്വപ്‌നത്തോടൊപ്പം ചന്ദ്രിക ദിനപത്രവും ഫാറൂഖ് കോളേജിന്റെ വളർച്ചക്കു വേണ്ടി കോളങ്ങൾ നീക്കിവെച്ചു. ‘ഫാറൂഖ് കോളേജ് ഫണ്ടിലേക്ക് നിങ്ങൾക്ക് കഴിയുന്ന ഏറ്റവും വലിയ സംഖ്യ ഇന്നു തന്നെ അയക്കുക. മാപ്പിള സമുദായത്തിന്റെ ഭാവി നിങ്ങൾ നൽകുന്ന ഓരോ ഉറുപ്പികയെയും ആശ്രയിച്ചിരിക്കുന്നു’. സി.എച്ചിന്റെ പ്രത്യേക താൽപര്യ പ്രകാരം എം.വി ഹൈദ്രോസ് വക്കീലിന്റെ പേരിൽ തികച്ചും സൗജന്യമായി ചന്ദ്രിക പ്രസിദ്ധീകരിച്ച പരസ്യവാചകങ്ങൾ ഇങ്ങനെയായിരുന്നു.

കോളേജ് തുടങ്ങുന്നതും അഡ്മിഷൻ കാര്യങ്ങളുമെല്ലാം ചന്ദ്രികയിലൂടെ വായിച്ചറിഞ്ഞ് നിരവധി പേർ ഫാറൂഖാബാദിലെത്തിയിരുന്നു. അവരെല്ലാം പിൽക്കാലത്ത് ഉയർന്ന പദവികൾ നേടി. ഫാറൂഖ് കോളേജിന് സംഭാവന നൽകുന്നവരുടെ പേര് വിവരങ്ങൾ അക്കാലത്ത് ചന്ദ്രിക പ്രസിദ്ധീകരിച്ചിരുന്നു. കൂടുതൽ ഉദാരമതികൾ ഫാറൂഖ് കോളേജിനെ സഹായിക്കാൻ രംഗത്തുവരുന്നത് ഇതിന്റെ ഭാഗമായിട്ടാണ്. മലബാർ ജില്ലാ മുസ്‌ലിംലീഗിന്റെ സെക്രട്ടറി കൂടിയായ കെ.എം സീതി സാഹിബിന്റെ താൽപര്യ പ്രകാരം പാർട്ടി ഫണ്ടിൽനിന്ന് 25,000 രൂപയും പാർട്ടിയുടെ പേരിൽ ആകെയുണ്ടായിരുന്ന ഒരു കാറും കോളേജിന് നൽകി.

മരിക്കുന്നത് വരെ ഫാറൂഖ് കോളേജിന്റെ സെക്രട്ടറിയായിരുന്ന സീതി സാഹിബ് സി.എച്ചിനോട് പറഞ്ഞ അവസാനത്തെ കാര്യം ഫാറൂഖ് കോളേജിനെക്കുറിച്ചായിരുന്നു. സി.എച്ച് എഴുതുന്നു. ”സീതി സാഹിബിന് ഫാറൂഖ് കോളേജ് എന്നു പറഞ്ഞാൽ ജീവനായിരുന്നു. എപ്പോൾ കണ്ടാലും കോളേജിനെപ്പറ്റി സംസാരിക്കണം. അദ്ദേഹം സ്പീക്കറും ഞാൻ നിയമസഭാ പാർട്ടി നേതാവുമായിരുന്ന കാലത്ത് ഞങ്ങൾ തമ്മിൽ നടന്ന അവസാനത്തെ സംഭാഷണം കോളേജിനെപ്പറ്റി ആയിരുന്നു. കോളേജ് വക മുനമ്പത്തുള്ള സ്വത്ത് ചില പി.എസ്.പിക്കാർ കയ്യേറിയിരുന്നു. അവിടെനിന്ന് അവരെ ഇറക്കുന്നതിനെപ്പറ്റി മന്ത്രിമാരുമായി സംസാരിക്കാൻ അദ്ദേഹം എന്നോട് ആവശ്യപ്പെട്ടു. ഇതുസംബന്ധമായി സംസാരിക്കാൻ അന്ന് പ്രിൻസിപ്പൽ ആയിരുന്ന ജലീൽ സാഹിബ് തിരുവനന്തപുരത്ത് വന്നിരുന്നു. ഇതിനു ശേഷം മറ്റൊരു കാര്യത്തെപ്പറ്റിയും സീതി സാഹിബ് എന്നോട് സംസാരിച്ചിട്ടില്ല”.

കേൾവിയും കേൾപ്പോരുമില്ലാത്ത ഒരു ജനതയുടെ അതിജീവനത്തിനു വേണ്ടി മരണക്കിടക്കയിൽ പോലും സ്വപ്നങ്ങൾ നെയ്ത സീതി സാഹിബിനെ പോലുള്ള മഹാന്മാരുടെ പാദസ്പർശമേറ്റ് അനുഗൃഹീതമായ മണ്ണാണ് ഫാറൂഖാബാദ്. അവർ പാകിയ വിത്തുകളാണ് മുളച്ചുപൊന്തി വൃക്ഷങ്ങളായി സമൂഹത്തിന് തണലേകി നിൽക്കുന്നത്. നിറം മങ്ങാത്ത ആ ഓർമകളിൽനിന്നാണ് ഫാറൂഖ് കോളേജ് മുന്നോട്ട് കുതിക്കാനുള്ള ഊർജ്ജം സംഭരിക്കേണ്ടത്.

ഫാറൂഖ് കോളേജിലെ പ്രിൻസിപ്പൽമാർ

1. സയ്യിദ് മൊഹിദ്ദീൻ ഷാ സാഹിബ് (സ്ഥാപക പ്രിൻസിപ്പൽ – 1948-55)
2 എൻ.വി ബീരാൻ സാഹിബ് (1955-1957 പ്രിൻസിപ്പൽ ഇൻചാർജ് )
3 പ്രാഫ. കെ.എ.ജലീൽ (1957- 1979)
4. പ്രൊഫ. വി. മുഹമ്മദ് (1979-1983. )
5. പ്രൊഫ. യു. മുഹമ്മദ് (1983-1988)
6 പ്രൊഫ. ടി. കെ.മുഹമ്മദ്. (1988-1989)
7. പ്രൊഫ. വി. വി. കുഞ്ഞബ്ദുള്ള (1989-1996)
8. ഡോ. മുബാറക്ക് പാഷ (1996-2004)
9 പ്രൊഫ. എ. കുട്ട്യാലിക്കുട്ടി (2004-2011)
10. പ്രൊഫ. ഇ.പി ഇമ്പിച്ചിക്കോയ (2011- 2018)
11. ഡോ: കെ.എം നസീർ (2018-2023)
12. ഡോ. ആയിശ സ്വപ്‌ന (2023 -തുടരുന്നു)

വിവരങ്ങൾക്ക് കടപ്പാട്:
ഡോ. അസീസ് തരുവണ, കെ.എം അൽതാഫ്, കെ.കെ ആലിക്കുട്ടി
ഫാറൂഖ് കോളേജ് പബ്ലിക്കേഷൻ ഡിവിഷൻ പ്രസിദ്ധീകരിച്ച ‘ഫാറൂഖ് കോളേജ്, ഓർമ്മ, അനുഭവം’.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Features

ലോട്ടറിയെടുക്കാൻ പണം കൊടുത്തു; അടിച്ചപ്പോൾ സമ്മാനത്തുക നൽകി ബേബി

ഈ വര്‍ഷത്തെ മണ്‍സൂണ്‍ ബംപര്‍ ലോട്ടറി വിജയികളില്‍ ഒരാളായ ബേബിയുടെ നല്ല മനസ്സിന്റെ നന്മ നമ്മളില്‍ ഓരോരുത്തരിലും വേണ്ടതാണ്

Published

on

സതീഷ് തോട്ടത്തില്‍

ഈ വര്‍ഷത്തെ മണ്‍സൂണ്‍ ബംപര്‍ ലോട്ടറി വിജയികളില്‍ ഒരാളായ ബേബിയുടെ നല്ല മനസ്സിന്റെ നന്മ നമ്മളില്‍ ഓരോരുത്തരിലും വേണ്ടതാണ്. ലോട്ടറിയുടെ പത്ത് കോടി പങ്കിട്ടതില്‍ ഒരാളായ ബേബിയേടത്തി കോളേജില്‍ വന്നപ്പോള്‍ തമാശയെന്നോണം ഞാന്‍ ബേബിയേച്ചിയോട് ചോദിച്ചു അല്ല ബേബ്യേച്ചീ ഈ പണി നിര്‍ത്താന്ന് കേട്ടു. ശരിയാണോ ?. ആരു പറഞ്ഞൂ എന്റെ ഇല്ലായ്മയില്‍ കോളേജും മുന്‍സിപ്പാലിറ്റിയുമൊക്കെയെനിക്ക് താങ്ങായിട്ടുണ്ട്. ഇപ്പഴും താങ്ങാണ്. എത്ര ലക്ഷം കിട്ടിയാലും അതൊന്നും മറക്കാനാവൂല ഈ ചെയ്യുന്ന ജോലിയില്‍ അഭിമാനമേയുള്ളൂ. അതുകൊണ്ടല്ലേ ഈ പണിയില്‍ വീണ്ടും തുടരണത്.

വര്‍ത്താനത്തിനിടയില്‍ ബേബിയേച്ചിയുടെ കണ്ണുനിറഞ്ഞു മോന് മൂന്ന് വയസ്സായപ്പോഴാണ് ഭര്‍ത്താവ് മരിച്ചത്. ഇന്റെ പ്രായമന്ന് പതിനെട്ടാണ് പിന്നീടങ്ങോട്ട് ജീവിതദുരിതങ്ങള്‍ ഒറ്റക്ക് പേറുകയായിരുന്നു.
മൊത്തമിരുട്ടായിരുന്നു. ആരേയും ആശ്രയിക്കാതെയാണ് അവനെ വളര്‍ത്തിയതും വലുതാക്കിയതും. ഓരോരോയിടങ്ങളില്‍ ജോലിചെയ്തുകൊണ്ടാണ് നിത്യജീവിതം അതിജീവിച്ചത് മകനും ഭാര്യയും കുട്ടികളുമടക്കം അംഗങ്ങള്‍ അഞ്ചായി. മഴ പെയ്താല്‍ തൊടിയില്‍ വെള്ളം കയറും അത് ജനലോളമെത്തും.

ഈ തുകയില്‍നിന്നും വീടൊന്ന് മാറ്റിപണിയണം വെള്ളംകയറാത്ത സുരക്ഷിതയിടത്തേക്ക്. അതാണ് ആദ്യത്തെ ആഗ്രഹം. ഇതൊന്നുമല്ല ബേബിയേച്ചിയില്‍ ഞാന്‍ കണ്ട മാനവികത. ബേബിയേച്ചിതന്നെ അതു പറയും ‘ലോട്ടറിക്കാരന്‍ ടിക്കറ്റുമായ് വന്നപ്പോള്‍ ഞാനും എന്റെ ഒരു ബന്ധുവും മാത്രമേയുണ്ടായിരുന്നുള്ളൂ. ബാക്കിയെല്ലാവരും അപ്പുറത്തായിരുന്നു. എന്റെ കയ്യില്‍ ടിക്കറ്റിനുള്ള 25 രൂപയുണ്ട് ബന്ധുവിന്റെ കയ്യില്‍ അതുമില്ല. അവളുടെകൂടി പൈസ ഞാന്‍ കൊടുത്തു. ബാക്കി ഒന്‍പതുംപേരും കൂടി ചേര്‍ത്ത് 250 രൂപയുടെ ഒരു ടിക്കറ്റെടുത്തു.

ഫലം വന്നപ്പോള്‍ വിശ്വസിച്ചില്ല. ഒടുവില്‍ വിശ്വസിച്ചപ്പോള്‍ കരച്ചില്‍വന്നു. ബന്ധുവിന്റെ പൈസയും ബേബിയേച്ചിയല്ലേ കൊടുത്തത് സമ്മാനം കിട്ടിയപ്പോള്‍ അവരെ അവഗണിക്കാന്‍ തോന്നിയോ ?
ഏയ് ഒരിക്കലും തോന്നിയില്ല. ചായക്ക് പൈസ തികഞ്ഞില്ലെങ്കില്‍ ഞാനും ഓളുംകൂടിയാണ് ചായ പങ്കുവെക്കാറ്. ചായക്കുള്ള പലഹാരവും പൈസയില്ലെങ്കില്‍ ഞങ്ങള്‍ പരസ്പരം പങ്കുവെക്കും. പൈസ കൊടുക്കാന്‍ ഇല്ലാത്തതുതന്നെ കാരണം.

ഇല്ലായ്മയില്‍ പരസ്പരം പങ്കുവെച്ചവരാണ് ഞങ്ങള്‍. ഞങ്ങളതില്‍ സംതൃപ്തരായിരുന്നു.
ലോട്ടറിടിക്കറ്റെടുക്കാന്‍ ന്റെ കയ്യില്‍ പൈസയുണ്ട് ഓളെടുത്ത് പൈസയില്ല. ഞാനപ്പോള്‍ അവളുടേയുംകൂടിയെടുത്തു. സമ്മാനമടിച്ചാല്‍ പഴയതൊക്കെ മറക്കുന്നവരുണ്ടാകാം പണം കണ്ട് ബന്ധങ്ങള്‍ മറക്കുന്നവരുണ്ടാകാംഇനിക്കതിനാവൂല. ഞാന്‍ അതിജീവിച്ചത് അവളുംകൂടി തന്നിട്ടാ.
ബേബിയേച്ചിക്ക് വിദ്യാഭ്യാസമൊക്കെ നന്നേ കൊറവാ ന്നിട്ടും അവരുടെ മാനുഷികതയും മാനവികതയുമെല്ലാം പാഠമാകണം. മനുഷ്യന്‍ മനുഷ്യനെ തിരിച്ചറിയുന്ന പാഠം.

Continue Reading

columns

എന്താണ് ശരീഅത്ത്

Published

on

എം.എം. അക്ബര്‍

മറ്റു പ്രാപഞ്ചിക പ്രതിഭാസങ്ങളില്‍ നിന്നു വ്യത്യസ്തമായി സ്വതന്ത്രമായ കൈകാര്യ കര്‍തൃത്വത്തിന് കഴിവ് നല്‍കിയിരിക്കുന്ന മനുഷ്യന്‍ ഭൂമിയില്‍ ജീവിക്കേണ്ടതെങ്ങനെയെന്ന് അവനെ സൃഷ്ടിച്ചവന്‍ പഠിപ്പിച്ചിട്ടുണ്ട്. വ്യത്യസ്ത കാലഘട്ടങ്ങളില്‍ വ്യത്യസ്ത പ്രവാചകന്മാരിലൂടെ അവതരിപ്പിച്ച വിധി വിലക്കുകളാണ്. ശരീഅത്ത്, മാനവികതയെ ദീപ്തമാക്കുകയും സമാധാനപൂര്‍ണമായ വ്യക്തിജീവിതവും സംതൃപ്തമായ കുടുംബ ജീവിതവും നീതിയിലും പാരസ്പര്യത്തിലും അധിഷ്ഠിതമായ സാമൂഹ്യജീവിതവും സാധിക്കുകയും ചെയ്യുന്നതിനുവേണ്ടിയുള്ളതാണ് ശരീഅത്തിലെ വിധി വിലക്കുകള്‍ മാധാനപൂര്‍ണമായ ഇഹലോകജീവിതവും രണാനന്തരം ശാശ്വത സമാധാനത്തിന്റെ ഭവനമായ സ്വര്‍ഗവും ലഭിക്കുന്നതിന് മനുഷ്യരെല്ലാം പിന്തുടരണമെന്ന് നിര്‍ദ്ദേശിക്കപ്പെ ട്ടിട്ടുള്ള ദൈവദത്തമായ ജീവിതക്രമമാണത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് നിയോഗിക്കപ്പെട്ട പ്രവാചകന്മാരിലൂടെയാണ് അവരുടെ ജനതക്കുള്ള ശരീഅത്ത് പഠിപ്പിക്കപ്പെട്ടത്. മുഹമ്മദ് നബി(സ)യിലൂടെ അവസാനനാള്‍ വരെയുള്ള മുഴുവന്‍ മനുഷ്യര്‍ക്കും വേണ്ടിയുള്ള ശരീഅത്ത് അവതരിപ്പി ക്കുകയാണ് സ്രഷ്ടാവ്. ശരീഅത്തിന്റെ സ്രോതസ്സുകള്‍ പരിശുദ്ധ ഖുര്‍ആനും പ്രവാചക ചര്യകളുമാണ്. ഏതെങ്കിലുമൊരു സമുദായത്തിനുവേണ്ടിയുള്ളതല്ല ശരീഅത്ത്. മാനവികതയുടെ ഉജ്ജലീകരണമാഗ്രഹിക്കുന്ന ആര്‍ക്കും അനുധാവനം ചെയ്യാവുന്നതാണത്. ആത്മീയവും ഭൗതികവുമായ ചങ്ങല കെട്ടുകളില്‍നിന്ന് മോചിപ്പിക്കുകയും ചൂഷണങ്ങളില്‍നിന്ന് രക്ഷിക്കുകയും സമാധാന സംതൃപ്തമായ ജീവിതം ആസ്വദിക്കാന്‍ പ്രാപ്തമാക്കുകയും ചെയ്യുന്നതാണി വിധി വിലക്കുകള്‍ ശരിഅത്ത് നിര്‍ദേശിക്കുന്ന സ്വഭാവ ഗുണങ്ങള്‍ പാലിക്കുകയും ദുര്‍ഗുണങ്ങള്‍ ഒഴിവാക്കുകയും ചെയ്യുമ്പോള്‍ തനിക്കും താനുമായി ബന്ധപ്പെട്ടവര്‍ക്കും സമാധാനവും ശാന്തിയും സംതൃപ്തിയുമുണ്ടാ വന്നു. സത്യം പറയണം, നീതിപാലിക്കണം, കരാറുകള്‍ നിറവേറ്റണം, ദാനധര്‍മങ്ങള്‍ ചെ യ്യണം, ക്ഷമിക്കണം, മുതിര്‍ന്നവരെ ബഹുമാനിക്കണം, ഇളയവരോട് കാരുണ്യം കാണിക്കണം. മാന്യതയോടെ പെരുമാറണം, വിട്ടുവീഴ്ച ചെയ്യണം, സത്യസന്ധമായി തൊഴിലെടുക്കണം, അനാഥകളെ സംരക്ഷിക്കണം, അഗതികളെ പുനരധിവസിപ്പിക്കണം. മാന്യമായ വസ്ത്രം ധരിക്കണം, വിധവകള്‍ക്ക് തുണയാകണം, മാതാപിതാക്കളെ അനു സരിക്കണം, മക്കള്‍ക്ക് നന്മ ചെയ്യണം, ഇണകളോട് നല്ല നിലയില്‍ വര്‍ത്തിക്കണം, അമുസ്ലിംകളോട് സൗഹാര്‍ദത്തോടെ പെരുമാറണം, തൊഴിലാളികള്‍ക്ക് അര്‍ഹമായ വേതനം നല്‍കണം, അയല്‍വാസിയെ പരിഗണിക്കണം, പുഞ്ചിരികൊണ്ട് അഭിമുഖീകരിക്കണം തുടങ്ങിയ ശരിഅത്തിലെ നിയമങ്ങള നുസരിക്കുന്നവരുടെ ജീവിതം എത്രത്തോളം സമാധാനപൂര്‍ണമായിരിക്കും.

മദ്യപിക്കരുത്, വ്യഭിചരിക്കരുത്, ചൂതാട്ടത്തിലേര്‍പ്പെടരുത്, പലിശ വാങ്ങുകയോ കൊടുക്കുകയോ അരുത്, കള്ള സാക്ഷ്യം പറയരുത്, വഞ്ചിക്കരുത്, അനര്‍ഹമായത് സമ്പാദിക്കരുത്, പൂഴ്ത്തിവെക്കരുത്, ഊഹക്കച്ചവടം പാടില്ല, തൊഴിലാളികളെ ദ്രോഹിക്കരുത്, മുതലാളിയെ വഞ്ചിക്കരുത്, അഹങ്കരിക്കരുത്, അസൂയ പാടില്ല. അത്യാഗ്രഹമുണ്ടാവരുത്, പിശുക്കുണ്ടാവരുത്, അമിതവ്യായം അരുത്, അശ്ലീലം പറയരുത്, പരദൂഷണം പാടില്ല, കാപട്യം ഉണ്ടാവരുത്, കള്ളം പറയ രുത്, പരിഹസിക്കരുത്, കുത്തുവാക്കുകള്‍ പറയരുത്, വിദ്വേഷം പാടില്ല, ഏഷണിക്കാരനാകരുത്, വിശ്വാസവഞ്ചനയുണ്ടാകരുത്.
കൊടുത്തദാനം എടുത്ത്പറയരുത്, സമ്പാദിക്കാന്‍ വേണ്ടി യാചിക്കരുത്, അന്യായമായി ആരെയും വധിക്കരുത്, പതിവ്രതകളുടെ മേല്‍ ആരോപണങ്ങളുന്നയിക്കരുത്, മാതാ പിതാക്കളോട് കയര്‍ക്കരുത്, ഭര്‍ത്താക്കന്മാരെ ധിക്കരിക്കരുത്, ഭാര്യമാരെ ദ്രോഹിക്കരുത്, മക്കളെ ശപിക്കരുത് തുടങ്ങിയ ശരീഅത്തിലെ വിലക്കുകള്‍ അനുസരിച്ചുകൊണ്ട് ജീവിക്കുന്നവരോടൊപ്പമുള്ളവരുടെ ജീവിതം എത്രത്തോളം സംതൃപ്തമായിരിക്കും.

ശരീഅത്തിലെ കുടുംബ നിയമങ്ങളുടെ യും സാമ്പത്തിക നിയമങ്ങളുടെയും സാമൂഹിക നിയമങ്ങളുടെയുമെല്ലാം സ്ഥിതി ഇതുതന്നെയാണ്. പലിശയിലധിഷ്ഠിതമായ സാമ്പത്തിക വ്യവസ്ഥിതിയുടെ സ്വാഭാവികോല്‍പന്നമായ സാമ്പത്തിക പ്രതിസന്ധി കള്‍ കടന്നുവരുമ്പോഴെല്ലാം അതിനുള്ള ശാശ്വത പരിഹാരം ലോകം ഇസ്ലാമിക സാമ്പത്തിക വ്യവസ്ഥിതി സ്വീകരിക്കുകയാണെന്ന് സാമ്പത്തിക ശാസ്ത്ര വിദഗ്ധര്‍ പ്രസ്താവിക്കാറുണ്ട്. ശരീഅത്തിലെ നിയമങ്ങളുടെയെല്ലാം സ്ഥിതി ഇതാണ്. വ്യക്തിജീവിതത്തിലും കുടുംബജീവിതത്തിലും സാമൂഹ്യജീവിതത്തിലുമെല്ലാം സമാധാനവും സം തൃപ്തിയും നല്‍കുന്നവയാണ് പ്രസ്തുത നിയമങ്ങളെന്ന് അവയനുസരിച്ച് ജീവിക്കുന്നവര്‍ക്കറിയാം. അവയനുസരിക്കാന്‍ സന്നദ്ധതയില്ലാത്തവര്‍, ദൈവധിക്കാരത്തിന്റെ കെടുതി അനുഭവിക്കുമ്പോഴാണ് അവയുടെ പ്രസക്തി മനസ്സിലാക്കുക.

മതസ്വാതന്ത്ര്വം തന്നെയാണ് പ്രശ്‌നം

താന്‍ പൂജിക്കുന്ന ദൈവത്തെ ആരാധിക്കാനും ജനനസമയത്തും വിവാഹസമയ ത്തും മരണസമയത്തുമെല്ലാം ചില അനുഷ്ഠാനങ്ങള്‍ നിര്‍വഹിക്കാനും നിശ്ചയിക്കപ്പെട്ട ദിവസങ്ങളില്‍ ആരാധനാലയങ്ങളില്‍ പോകാനുമുള്ള സ്വാതന്ത്ര്യമുണ്ടായാല്‍ മത സ്വാതന്ത്യമായെന്ന കാഴ്ചപ്പാട് സ്വീകരി ക്കാന്‍ മുസ്ലിമിന് കഴിയില്ല. ജീവിതത്തിന്റെ എല്ലാ മേഖലകളിലും ദൈവികനിയമങ്ങള്‍ പാലിക്കുകയെന്നാണ് ഇസ്ലാം എന്ന പദം തന്നെ അര്‍ത്ഥമാക്കുന്നത്. ഏതാനും വിശ്വാ സങ്ങള്‍ ഉള്‍ക്കൊള്ളുകയും കര്‍മങ്ങളനുഷ്ഠിക്കുകയും ചെയ്യുക മാത്രമാണ് മാത്രമെന്ന വീക്ഷണത്തോട് ഇസ്ലാം പൊരുത്തപ്പെടുന്നില്ല. മനുഷ്യരുടെ പെരുമാറ്റവും സ്വഭാവവും സാമ്പത്തികമായ ക്രയവിക്രയങ്ങളും കു ടുംബാംഗങ്ങളുടെ പാരസ്പര്യവും സാമൂഹി കജീവിതത്തില്‍ അനുസരിക്കേണ്ട വിധിവി ലക്കുകളുമെല്ലാം ദൈവിക നിയമങ്ങള്‍ പ്ര കാരമാണ് ചിട്ടപ്പെടുത്തേണ്ടതെന്നും വിശ്വാ സാനുഷ്ഠാനങ്ങളോടൊപ്പം അവയും മത ത്തിന്റെ ഭാഗമാണെന്നുമാണ് മുസ്ലിം കരു തുന്നത്. ശരീഅത്ത് നിയമങ്ങള്‍ അനുസരി ക്കേണ്ട് ഓരോ വിശ്വാസിയുടെയും ബാധ്യ തയാണ്. അവ അനുസരിക്കാതിരിക്കുന്നത്. തങ്ങള്‍ക്ക് ഇഹലോകത്ത് നാശവും പരലോ കത്ത് ശാശ്വത നഷ്ടവുമുണ്ടാക്കുമെന്ന് വി ശ്വാസികള്‍ കരുതുന്നു. അത് കൊണ്ടാണ് അ വ അനുസരിക്കാനുള്ള സ്വാതന്ത്ര്യത്തിനുവേണ്ടി മുസ്ലിംങ്ങള്‍ പോരാടുന്നത്. ഏതെങ്കിലുമൊരു രംഗത്തെ ദൈവിക നി യമങ്ങള്‍ പാലിക്കാന്‍ അനുവദിക്കപ്പെടാതി രിക്കുന്നത് മുസ്ലിമിനെ സംബന്ധിച്ചിട ത്തോളം മതസ്വാതന്ത്ര്യത്തിന്റെ നിഷേധമാ ണ്. ലൈംഗികജീവിതത്തിലും കുടുംബജീവി അത്തിലും പാലിക്കപ്പെടേണ്ട ഇസ്ലാമിക നി യമങ്ങള്‍ അനുസരിക്കാനാകാത്ത സ്ഥിതിയു ണ്ടായാലുള്ള അവസ്ഥയും അതേപോലെത ന്നെ. സ്വത്ത് സമ്പാദനവും വിതരണവും എ ങ്ങനെയെല്ലാം ആകണമെന്നതിന് ഇസ്ലാ മില്‍ കൃത്യമായ നിയമങ്ങളുണ്ട്. സമ്പത്ത് നല്‍കുന്നത് പടച്ചവനാണെന്നും അത് വിനി യോഗിക്കേണ്ടത് അവന്റെ നിയമനിര്‍ദേശങ്ങള്‍ക്ക് വിധേയമായിട്ടായിരിക്കണമെന്നും മുസ്ലിംകള്‍ കരുതുന്നു. ഒരാള്‍ ജീവിച്ചിരി ക്കുമ്പോള്‍ അയാളുടെ സ്വത്തിന്റെ വിനിയോ ഗം അല്ലാഹുവിന്റെ നിയമങ്ങള്‍ക്ക് വിധേയ മായിട്ടാകണമെന്നതുപോലെ മരിച്ചാല്‍ അ യാളുടെ സ്വത്തിന്റെ വിതരണവും പടച്ചവന്റെ നിയമങ്ങള്‍ പ്രകാരമായിരിക്കണമെന്നാണ് ഇസ്ലാമിക നിയമം. വിവാഹവും വിവാഹമോചനവും ഒരു കരാറിന്റെ അടിസ്ഥാനത്തില്‍ പുരു ഷനും സ്ത്രീയും ഒന്നിച്ച് ജീവിക്കാന്‍ തിരു മാനിക്കുകയും ലൈംഗികസുഖം പങ്കുവെ ക്കുകയും ചെയ്യുന്നതാണ് ഇസ്ലാമിലെ വി വാഹം. ആ കരാര്‍ വഴി അവര്‍ക്ക് രണ്ട് പേര്‍ ക്കും ചില ഉത്തരവാദിത്തങ്ങളും അവകാ ശങ്ങളുമുണ്ടാകുന്നുണ്ട്. ദൈവനാമത്തില്‍ രണ്ട് വ്യക്തികള്‍ തമ്മിലേര്‍പ്പെടുന്ന കരാര്‍ എന്നതിലുപരിയായി അതിന് ആത്മീയമാ യ അര്‍ത്ഥതലങ്ങളൊന്നുമില്ല. ആ കരാര്‍ ശ ക്തമാണെന്നും അതുവഴി രണ്ട് പേര്‍ക്കും അവകാശങ്ങളും ഉത്തരവാദിത്തങ്ങളുമുന്ന ണ്ടാകുന്നുണ്ടെന്നുമെല്ലാം ഇസ്ലാം പഠിപ്പി ന്നില്ല. ക്കുന്നു. എന്നാല്‍ ഇന്ത്യയിലെ പ്രബല മത ങ്ങളെല്ലാം കാണുന്നത്‌പോലെ ഒരു ആത്മീ യ കര്‍മമായി ഇസ്ലാം വിവാഹത്തെ കാണു ന്നില്ല. വധുവിന്റെ സമ്മതവും രക്ഷിതാവി ന്റെയും വരന്റെയും സാന്നിധ്യവും നടന്നി ട്ടുണ്ടെന്ന് സാക്ഷ്യപ്പെടുത്താനുള്ള രണ്ട് പേ രില്‍ കുറയാത്ത വ്യക്തികളും മാത്രമാണാ വശ്യം. ഒപ്പം വധുവിന് വരന്‍ അവള്‍ ആവ ശ്യപ്പെടുന്ന വിവാഹമൂല്യം നല്‍കുകയും വേ ണം. വിവാഹവുമായി ബന്ധപ്പെട്ട നിയമങ്ങ ളില്‍ അതിന്റെ അടിസ്ഥാനതത്വങ്ങളില്‍ ത ന്നെ മുസ്ലിംകളും മറ്റു മതവിശ്വാസികളും തമ്മില്‍ വിയോജിക്കുന്നുണ്ട് എന്നാണ് ഇ തിന്നര്‍ത്ഥം. ഈ അടിസ്ഥാനതത്വങ്ങളുടെ സ്വാധീനം അവയുടെ ദാമ്പത്യനിയമങ്ങളി ലെല്ലാം ഉണ്ടായിരിക്കും. അടിത്തറതന്നെ വി യോജിക്കുന്ന നിയമങ്ങളെ ഒന്നാക്കിക്കൊ ണ്ട് ഒരു ഏകസിവില്‍ കോഡ് സാധ്യമാകു ന്നത് എങ്ങനെയാണ്? വിവാഹത്തെ കരാര്‍ മാത്രമായി കണ്ടാല്‍ മറ്റുള്ളവരുടെ മതാ തന്ത്ര്യത്തെ ഹനിക്കലാവും; മറിച്ചായാല്‍ മു സ്ലിംകളുടെ സ്വാതന്ത്ര്യത്തിനെതിരാകും. വൈവാഹികനിയമങ്ങളെ ഏകീകരിക്കാന്‍ കഴിയില്ലെന്ന് പറയുന്നത് അതുകൊണ്ടാണ്.

അനിവാര്യമായ അവസരങ്ങളില്‍ പ്രസ്തുതകരാര്‍ പിന്‍വലിക്കാനുള്ള സ്വാതന്ത്ര്യം പുരുഷനും സ്ത്രിക്കും നല്‍കുന്നുണ്ട്. പര സ്പരം സംതൃപ്തരല്ലാത്ത ഇണകളെ നിയ മത്തിന്റെ കുരുക്കുപയോഗിച്ച് ഒന്നിപ്പിക്കു കയെന്ന പ്രകൃതിവിരുദ്ധവും അപ്രായോഗി കവുമായ നിര്‍ദ്ദേശം ഇസ്ലാം മുന്നോട്ട് വെക്കുന്നില്ല. വേര്‍പെടുത്തല്‍ അനിവാര്യമായ അവസരത്തില്‍ വിവാഹമോചനം അനുവദി ക്കുന്ന ഇസ്ലാം അത്തരം സന്ദര്‍ഭങ്ങളില്‍ പെണ്ണിന്റെയും പുരുഷന്റെയും അവകാശങ്ങളൊന്നും ഹനിക്കാതെയും ആരെയും വ ഴിയാധാരമാക്കാതെയുമുള്ള നിയമങ്ങളാ ണ് മുന്നോട്ടുവെക്കുന്നത്.

ഇണകള്‍ക്ക് ഒരുമിച്ചുപോകാന്‍ കഴിയാത്ത വ്യക്തിപരമായ കാരണങ്ങള്‍ അത്രയ്ക്കും ഗൗരവമാണെങ്കില്‍ മാത്രമേ വിവാഹ മോചനത്തില്‍ കലാശിക്കാവൂയെന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്. സ്വന്തം ഇണയോട് അവരുടെ പ്രവര്‍ത്തനങ്ങളില്‍ തീരെ യോജിക്കാനാവാത്തവയുണ്ടെങ്കില്‍, ആദ്യം ഉപദേശിച്ച് ശരിപ്പെടുത്താന്‍ ശ്രമിക്കണമെന്നാണ് ഖുര്‍ആനിന്റെ അനുശാസന ഉപദേശം ഫലപ്രദമാകുന്നില്ലെങ്കില്‍ കിടപ്പറയില്‍നിന്ന് മാറിക്കിടന്നും അതും ഫലപ്രദമാകുന്നില്ലെങ്കില്‍ ലഘുവായ ശിക്ഷാനടപടികളിലൂടെയും അവരുടെ ദുസ്വഭാവങ്ങളില്ലാതാക്കാന്‍ പരിശ്രമിക്കണം. എന്നിട്ടും യോജിക്കാന്‍ പക്കല്‍ വിവാഹിതരായവര്‍ക്ക് ഒന്നിക്കാനുള്ള പറ്റാത്തത്രയും വലുതാണ് തമ്മിലുള്ള ഭിന്ന തയെങ്കില്‍ ഇരുപക്ഷത്തുനിന്നുമുള്ള രണ്ടു നീതിമാന്‍മാര്‍ ഒരുമിച്ചിരുന്ന് ഇണകളെ യോജിപ്പിക്കാന്‍ ശ്രമിക്കണം. യോജിപ്പിന് എന്തെങ്കിലും പഴുതുകളുണ്ടെങ്കില്‍, അങ്ങനെ ശ്രമിച്ചാല്‍ കുടുംബബന്ധം തകരാതെ മുന്നോട്ടുകൊണ്ടുപോകാന്‍ അല്ലാഹുവിന്റെ അനുഗ്രഹമുണ്ടാകുമെന്നാണ് ഖുര്‍ആന്‍ പറയുന്നത്. അതും ഫലപ്രദമാകുന്നില്ലെങ്കിലാണ് വിവാഹമോചനം നടക്കേണ്ടതെന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്.

വിവാഹമോചനത്തിനുള്ള തികച്ചും വൈയക്തികമായ കാരണങ്ങള്‍ കോടതിയുടെ മുന്നില്‍ വെളിപ്പെടുത്തുകയും തന്റെ ഇണയായിരുന്നയാള്‍ ചെയ്ത കുറ്റങ്ങളൊക്കെയും പ്രതിക്കൂട്ടില്‍ നിന്ന് വെളിപ്പെടുത്തുകയും പലപ്പോഴും അഭിഭാഷകരുടെ നാവു കൊണ്ട് രണ്ടുപേരുടെയും അഭിമാനം പിച്ചി ചിന്തുകയും ചെയ്യുന്ന അവസ്ഥയെ ഇസ് ലാമികമായി ന്യായീകരിക്കാന്‍ കഴിയുകയില്ല. ഒപ്പം ജീവിക്കുകയില്ലെന്നു തീരുമാനിച്ച ഒരാളോടൊപ്പം കോടതി വിധിയുടെ അകമ്പടിയോടുകൂടി ജീവിക്കേണ്ടിവരുമ്പോള്‍ അവിടെ സംതൃപ്തിയോ സമാധാനമോ ഉണ്ടാവുകയുമില്ലല്ലെന്ന് മുസ്ലിംകള്‍ കരുതുന്നു. അതു പലപ്പോഴും അതിക്രമങ്ങള്‍ക്കും സ്ത്രീ കൂടുതല്‍ പീഡിപ്പിക്കപ്പെടുന്നതിലേക്കുമാണ് ചെന്നെത്തുക. അതുകൊണ്ടുതന്നെ തികച്ചും മാനവവിരുദ്ധമായ, കോടതിക്ക് ബോധ്യപ്പെട്ടാല്‍ മാത്രം വിവാഹമോചനമെ നിര്‍ദ്ദേശത്തെ ഇസ്ലാം അംഗീകരിക്കുന്നില്ല.

വിവാഹത്തിന്റെ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നില്ലെങ്കില്‍ അത് റദ്ദാക്കാന്‍ രണ്ടു പേര്‍ക്കും അവകാശമുണ്ട്. പ്രസ്തുത കരാര്‍ നിലവില്‍ വരുന്നത് പുരുഷന്‍ മഹ്‌റ എന്ന ധനം ചെലവഴിച്ചുകൊണ്ടാണ് എന്നതിനാല്‍ പുരുഷനാണ് പ്രസ്തുത കരാര്‍ റദ്ദാക്കുന്ന തെങ്കില്‍ മഹ്‌റ് പൂര്‍ണമായും സ്ത്രീക്ക് വി ട്ടുകൊടുക്കാന്‍ അയാള്‍ ബാധ്യസ്ഥനാണ്. അങ്ങനെയുള്ള വിവാഹമോചനമാണ് ത ലാഖ്. തനിക്ക് പുരുഷനില്‍ നിന്നുലഭിച്ച മ ഹ്‌റ് തിരിച്ചുകൊടുത്തുകൊണ്ട് കരാര്‍ റദ്ദാ ഞാന്‍ സ്ത്രി ആവശ്യപ്പെടുന്നതിനാണ് ഖുല്‍ എന്നു പറയുന്നത്. എത്ര വലിയ തുക മഹ്‌റായി നല്‍കിയിട്ടുണ്ടെങ്കിലും അ തില്‍നിന്നും യാതൊന്നും തിരിച്ചുവാങ്ങാതെയാകണം പുരുഷന്‍ സ്ത്രീയെ വിവാഹ മോചനം ചെയ്യേണ്ടതും അങ്ങനെ വിവാഹ മോചനം ചെയ്യുമ്പോള്‍ മഹ്‌റ് കൂടാതെ അവള്‍ക്ക് ആവശ്യമായ പാരിതോഷികങ്ങളും (മതാഅ്) നല്‍കണമെന്നും പഠിപ്പിക്കുന്ന ഇസ്ലാം പെണ്ണവകാശങ്ങളെയെല്ലാം ന്യായമായി പരിഗണിക്കുന്നുണ്ട്. പാരിതോഷിക ങ്ങള്‍ നല്‍കി പറഞ്ഞയക്കപ്പെടേണ്ടവളാണ് വിവാഹമോചിതയെന്ന ഇസ്ലാമിക നിര്‍ദ്ദേശം എത്രത്തോളം മാന്യവും പെണ്ണിന്റെ മനസ്സിനെപോലും പരിഗണിക്കുന്നതുമാണ്.

വിവാഹമോചനത്തിനുശേഷവും മൂന്നു ശുദ്ധികാലം എല്ലാവിധ പരിഗണനകളും ചെലവും നല്‍കി ഇണയെ പുരുഷന്റെ വി ട്ടില്‍ തന്നെ താമസിപ്പിക്കണമെന്നും ഈ കാലയളവിലെങ്ങാനും അവരുടെ മനസ്സിലെ സ്‌നേഹം നിര്‍ഗളിച്ച് അവര്‍ ഒരുമിച്ചാല്‍ നിരു പാധികം അവര്‍ക്ക് ഇണകളായി ജീവിതം തു ടരാമെന്നും നിഷ്‌കര്‍ഷിക്കുന്ന ഇസ്ലാം ഈ രംഗത്തെ ഏറ്റവും മനഃശാസ്ത്രപരമായ നിര്‍ദ്ദേശങ്ങളാണ് നല്‍കുന്നത്.

ഒരു തവണ വിവാഹമോചനം ചെയ്തുപിരിഞ്ഞുപോയ ഇണകള്‍ക്ക്, അവര്‍ രണ്ടു പേരും ആഗ്രഹിക്കുന്നുവെങ്കില്‍ വീണ്ടും ഒരുമിക്കാന്‍ ഇസ്ലാം അനുവാദം നല്‍കുന്നു. അങ്ങനെ ഒരുമിച്ച് ഇണകള്‍ വീണ്ടും പിരിയുകയാണെങ്കില്‍ ഒരിക്കല്‍കൂടി മാത്രമേ അവര്‍ക്ക്പിന്നെ ഒരുമിക്കാന്‍ അവസരമുള്ളൂ. മൂന്നാമതായി വിവാഹം ചെയ്യപ്പെട്ട ഇണകള്‍ വീണ്ടും പിരിയുകയാണെങ്കില്‍ പിന്നീട് മറ്റൊരാള്‍ അവളെ വിവാഹം ചെയ്യുകയും അവള്‍ അയാളില്‍നിന്ന് വിവാഹമോചനം ചെയ്യപ്പെടുകയുമാണെങ്കിലല്ലാതെ പിന്നെ ആദ്യഭര്‍ത്താവിന് അവളെ വിവാഹം ചെയ്യാന്‍ പാടില്ല. ഇങ്ങനെ മൂന്നു വിവാഹമോചനങ്ങള്‍ക്ക് അനുവാദം നല്‍കിയത് ഒന്നിക്കാനുള്ള പരമാവധി അവസരങ്ങളുണ്ടാക്കുന്നതിനു വേണ്ടിയാണ്. ഈ അവസരങ്ങള്‍ മൂന്നും മൂ ായിത്തന്നെയാണ് ഉപയോഗിക്കേണ്ടതെന്നാണ് ഖുര്‍ആനും നബിവചനങ്ങളും പഠിപ്പിക്കുന്നത്. മൂന്ന് ത്വലാഖുകള്‍ ഒരുമിച്ച് ചൊല്ലിയ ആളെ രണ്ടാം ഖലീഫ ഉമര്‍ (റ) ശിക്ഷിച്ച ചരിത്രം വ്യക്തമാക്കുന്നത് മൂന്ന് ത്വലാഖുകള്‍ ഒന്നിച്ച് ചൊല്ലുന്നതിന് ഇസ്ലാം എതിരാണെന്ന് തന്നെയാണ്.

 

Continue Reading

Features

പ്രമേഹത്തെ തടയാന്‍ വിറ്റാമിന്‍ കെയ്ക്ക് സാധിക്കുമെന്ന് പുതിയ പഠനം

Published

on

പ്രമേഹമുള്ളവരുടെ ശരീരം മുറിഞ്ഞാല്‍ രക്തം കട്ടപിടിക്കാന്‍ വളരെ പ്രയാസമാണ്. ഇത്തരക്കാര്‍ രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്ന മൈക്രോ ന്യൂട്രിയന്റായ വിറ്റാമിന്‍ കെ അടങ്ങിയ ഭക്ഷണം കഴിക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കാറുണ്ട്. എന്നാല്‍ പ്രമേഹത്തെ തടയാന്‍ വിറ്റാമിന്‍ കെയ്ക്ക് സാധിക്കുമെന്നാണ് പുതിയ പഠനം പറയുന്നത്. മോണ്‍ട്രില്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള ഗവേഷകരുടെതാണ് പുതിയ കണ്ടുപിടിത്തം.

ജേണല്‍ സെല്‍ റിപ്പോര്‍ട്ടില്‍ പ്രസിദ്ധീകരിച്ച പഠനം അനുസരിച്ച് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്ന ഇന്‍സുലിന്‍ ഉത്പാദിപ്പിക്കുന്ന പാന്‍ക്രിയാറ്റിക് ബീറ്റാ കോശങ്ങളില്‍ വിറ്റാമിന്‍ കെ യുടെ വലിയ തോതിലുള്ള അളവു കണ്ടെത്തി. രക്തത്തില്‍ ബീറ്റ സെല്ലുകളുടെ എണ്ണത്തിലെ കുറവോ അല്ലെങ്കില്‍ അവയ്ക്ക് ആവശ്യമായ ഇന്‍സുലിന്‍ ഉത്പാദിപ്പിക്കാന്‍ കഴിയാതെ വരുകയോ ചെയ്യുമ്പോഴാണ് പ്രമേഹം ഉണ്ടാകുന്നത്. കൂടാതെ ഇആര്‍ജിപി എന്ന പുതിയ ഗാമാ-കാര്‍ബോക്‌സിലേറ്റഡ് പ്രോട്ടീന്‍ തിരിച്ചറിയാന്‍ സാധിച്ചതായും സംഘം വ്യക്തമാക്കി. ഇന്‍സുലിന്‍ ഉല്‍പാദിപ്പിക്കുന്നത് തടസപ്പെടുത്താതിരിക്കാന്‍ ബീറ്റാ കോശങ്ങളിലെ കാല്‍ഷ്യത്തിന്റെ ഫിസിയോളജിക്കല്‍ ലെവല്‍ നിലനിര്‍ത്തുന്നതില്‍ ഈ പ്രോട്ടീന്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്ന് പഠനത്തില്‍ പറയുന്നു. ഗാമാ-കാര്‍ബോക്‌സിലേഷനിലൂടെ വിറ്റാമിന്‍ കെ ഇആര്‍ജിപിയുടെ പ്രവര്‍ത്തനത്തിന് വളരെ പ്രധാനമാണെന്ന് കണ്ടെത്തി.15 വര്‍ഷത്തിനിടെ ഇതാദ്യമായാണ് ഒരു പുതിയ വിറ്റാമിന്‍ കെ-ആശ്രിത പ്രോട്ടീന്‍ കണ്ടെത്തുന്നത്.

Continue Reading

Trending