Connect with us

kerala

സര്‍ക്കാരിനെതിരെ അതൃപ്തി പ്രകടിപ്പിച്ച് ഹൈക്കോടതി: പി എഫ് ഐ ഹര്‍ത്താല്‍ ജപ്തി നടപടി ഇനിയും നീട്ടിക്കൊണ്ട് പോകാനാകില്ല

ജപ്തി നടപടികള്‍ എങ്ങുമെത്തിയിട്ടില്ലെന്ന് കണ്ടാണ് ഹൈക്കോടതി സര്‍ക്കാരിനെ വിമര്‍ശിച്ചത്.

Published

on

കൊച്ചി: പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍ അക്രമത്തില്‍ ജപ്തി നടപടികള്‍ നീണ്ടുപോകുന്നതില്‍ അതൃപ്തി പ്രകടിപ്പിച്ച് ഹൈക്കോടതി. ജപ്തി നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കാന്‍ സര്‍ക്കാരിന് അന്ത്യശാസനം നല്‍കി. നടപടികള്‍ പൂര്‍ത്തിയാക്കി ജില്ലാ അടിസ്ഥാനത്തിലുള്ള റിപ്പോര്‍ട്ട് ഈ മാസം 23 നകം സമര്‍പ്പിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.

സമയബന്ധിതമായി നടപടി സ്വീകരിക്കുന്നതില്‍ സര്‍ക്കാരിന് വീഴ്ച പറ്റിയെന്ന് ഹൈക്കോടതി നേരത്തെ ചൂണ്ടിക്കാട്ടിയപ്പോള്‍ സര്‍ക്കാര്‍ നിരുപാധികം മാപ്പു ചോദിച്ചിരുന്നു. തുടര്‍ന്ന് ഈ മാസം 15 നകം ജപ്തി നടപടികള്‍ പൂര്‍ത്തിയാക്കുമെന്ന് ഉറപ്പു നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ജപ്തി നടപടികള്‍ എങ്ങുമെത്തിയിട്ടില്ലെന്ന് കണ്ടാണ് ഹൈക്കോടതി സര്‍ക്കാരിനെ വിമര്‍ശിച്ചത്.

ജപ്തി നടപടികള്‍ അനന്തമായി നീട്ടിക്കൊണ്ടു പോകാനാകില്ലെന്ന് കോടതി വ്യക്തമാക്കി. തിങ്കളാഴ്ചയ്ക്കകം നടപടികള്‍ പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കണം. 24 ന് കേസ് വീണ്ടും പരിഗണിക്കും. വ്യക്തികളെയോ സ്ഥാപനങ്ങളെയോ കണ്ടുകിട്ടിയില്ലെങ്കില്‍ നോട്ടീസ് നല്‍കാതെ തന്നെ ജപ്തി നടപടികള്‍ പൂര്‍ത്തിയാക്കാനാണ് കോടതിയുടെ നിര്‍ദേശം. ഇനി അവധി നല്‍കില്ലെന്നും അറിയിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ഉപതെരഞ്ഞെടുപ്പ് വന്നാൽ വയനാട്ടിൽ മത്സരിക്കാൻ ഒരുങ്ങി ബി ഡി ജെ എസ്

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ  രാഹുൽ ഗാന്ധിക്കെതിരെ വയനാട്ടിൽ മത്സരിച്ചത് തുഷാർ വെള്ളാപ്പള്ളിയായിരുന്നു

Published

on

രാഹുൽ ഗാന്ധിയുടെ ലോക്സഭാ അംഗത്വത്തിന് അയോഗ്യത കൽപിച്ചതിന് പിന്നാലെ വയനാട് ലോക്സഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പാർട്ടികളും ഘടകകക്ഷികളും രംഗത്തെത്തി.വയനാട് സീറ്റ് തങ്ങൾക്ക് തന്നെ വേണമെന്ന് എൻഡിഎയിലെ സഖ്യകക്ഷിയായ ബിഡിജെഎസ് ആവശ്യപ്പെട്ടുകഴിഞ്ഞു.
ഇക്കാര്യത്തിൽ ദില്ലിയിലുള്ള ബിഡിജെഎസ് സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി കേന്ദ്ര നേതൃത്ത്വെ നേരിട്ട് കണ്ട് ചർച്ച നടത്തുമെന്നാണ് അറിയുന്നത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ  രാഹുൽ ഗാന്ധിക്കെതിരെ വയനാട്ടിൽ മത്സരിച്ചത് തുഷാർ വെള്ളാപ്പള്ളിയായിരുന്നു.

 

Continue Reading

kerala

വിദ്വേഷവും സ്പർദ്ധയും വളർത്താൻ ശ്രമിച്ചു ; എം എം മണിക്കെതിരെ ബിജെപി പരാതി

രാഹുല്‍ഗാന്ധിയെ പിന്തുണച്ച് ഇടുക്കി പൂപ്പാറയിൽ മണി നടത്തിയ പ്രസംഗത്തിലെ പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പരാതി

Published

on

വിദ്വേഷപരമായ പ്രസംഗത്തിലൂടെ മണി വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ വിദ്വേഷവും സ്പർദ്ധയും വളർത്താൻ ശ്രമിച്ചു എന്നാണ് ബിജെപി മധ്യമേഖല പ്രസിഡൻറ് എൻ ഹരി കോട്ടയം എസ്പിക്ക് പരാതി നൽകിയിരിക്കുന്നത് . എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയ സംഭവത്തില്‍ രാഹുല്‍ഗാന്ധിയെ പിന്തുണച്ച് ഇടുക്കി പൂപ്പാറയിൽ മണി നടത്തിയ പ്രസംഗത്തിലെ പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പരാതി.പ്രസംഗത്തില്‍ പ്രധാനമന്ത്രിക്കും ആര്‍.എസ്.എസിനും എതിരെ മണി നടത്തിയ പരാമര്‍ശങ്ങള്‍ അന്വേഷിച്ച് നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

Continue Reading

kerala

പോലീസ് കസ്റ്റഡിയിൽ എടുത്തയാൾ കുഴഞ്ഞു വീണ് മരിച്ചു

പോലീസ് മർദ്ദനമാണ് മരണ കാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു.

Published

on

തൃപ്പൂണിത്തുറയിൽ പൊലീസ് കസ്റ്റഡിയിലെടുത്തയാൾ കുഴഞ്ഞു വീണ് മരിച്ചു. എറണാകുളം ഇരുമ്പനം സ്വദേശി മനോഹരനാണ് മരിച്ചത്. അലക്ഷ്യമായി ഇരുചക്രവാഹനം ഓടിച്ചു വരുന്നതിനിടെ കൈ കാണിച്ചിട്ടും നിർത്താതെ പോയതിനാണ് ഇയാളെ പോലീസ് കസ്റ്റഡിയിൽ എടുത്തത്. തുടർന്ന് വെെദ്യ പരിശോധനയ്ക്ക് കാെണ്ടു പോകാനിരിക്കെ കുഴഞ്ഞു വീണ് മരിക്കുകയായിരുന്നു.പോലീസ് മർദ്ദനമാണ് മരണ കാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു.

Continue Reading

Trending