kerala
വയനാട്ടില്‍ വീണ്ടും കടുവാ ആക്രമണമെന്ന് നാട്ടുകാര്‍: വന്യജീവി ആടിനെ കൊന്നു
ആടിന് പറ്റിയ പരിക്കുകള്‍ കടുവയുടെ ആക്രമണത്തിന് സമാനമാണെന്ന് നാട്ടുകാര്‍ പറഞ്ഞു

കല്‍പ്പറ്റ: വയനാട്ടില്‍ വീണ്ടും കടുവയുടെ ആക്രമണമെന്ന് നാട്ടുകാര്‍. വയനാട് കല്ലുമുട്ടം കുന്നിലാണ് വന്യമൃഗത്തിന്െ ആക്രമണം നേരിട്ടത്. ആക്രമണത്തില്‍ ആട് ചത്തു. പ്രദേശവാസിയായ മണിത്തൊട്ടി ബിജുവിന്റെ ഒരു വയസ്സുള്ള ആടിനെയാണ് കൊന്നത്.
പുലര്‍ച്ചെ നാലുമണിയോടെയായിരുന്നു സംഭവം. കടുവയാണ് ആടിനെ ആക്രമിച്ചതെന്ന് നാട്ടുകാര്‍ ആരോപിച്ചു. ആടിന് പറ്റിയ പരിക്കുകള്‍ കടുവയുടെ ആക്രമണത്തിന് സമാനമാണെന്ന് നാട്ടുകാര്‍ പറഞ്ഞു. എന്നാല്‍ വനംവകുപ്പ് കടുവാ ആക്രമണം സ്ഥിരീകരിച്ചിട്ടില്ല. ചില കാല്‍പ്പാടുകള്‍ കണ്ടെത്തിയെങ്കിലും കടുവയുടേതാണോ എന്നതിന് സ്ഥിരീകരണമായിട്ടില്ല.
kerala
ഗോവിന്ദച്ചാമി ജയില്‍ചാടിയ സംഭവം; അന്വേഷണത്തിന് പ്രത്യേക സമിതി
സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് ചാടി രക്ഷപ്പെട്ട് പിടിയിലായ സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണത്തിന് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍ദ്ദേശം നല്കി.

സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് ചാടി രക്ഷപ്പെട്ട് പിടിയിലായ സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണത്തിന് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍ദ്ദേശം നല്കി. നിലവില്‍ നടക്കുന്ന പോലീസ് അന്വേഷണത്തിനും വകുപ്പ് തല പരിശോധനകള്‍ക്കും പുറമെയാണ് സമഗ്ര അന്വേഷണം. ഹൈക്കോടതി റിട്ട. ജസ്റ്റിസ് സിഎന്‍ രാമചന്ദ്രന് നായര്‍, മുന്‍ പൊലീസ് മേധാവി ജേക്കബ് പുന്നൂസ് എന്നിവരാണ് പ്രത്യേക അന്വേഷണം നടത്തുക. മുഖ്യമന്ത്രി അടിയന്തരമായി വിളിച്ച ഉന്നതതല യോഗത്തിലാണ് തീരുമാനം.
സംസ്ഥാന ചീഫ് സെക്രട്ടറി ഡോ എ ജയതിലക്, പൊലീസ് മേധാവി റവാഡ ചന്ദ്രശേഖര്‍, ആഭ്യന്തര അഡിഷണല്‍ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ, പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി കെ. ബിജു, ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായ, ഇന്റലിജന്‍സ് അഡീഷണല്‍ ഡിജിപി പി വിജയന് എന്നിവരാണ് മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ പങ്കെടുത്തത്.
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ സംഭവിച്ചത് ഗൗരവമേറിയ കാര്യമാണെന്നും വിശദമായ പരിശോധന നടത്തി നടപടി സ്വീകരിക്കേണ്ടതാണെന്നും മുഖ്യമന്ത്രി യോഗത്തില്‍ പറഞ്ഞു. അടുത്ത മൂന്നു മാസത്തിനകം സംസ്ഥാനത്തെ പ്രധാനപ്പെട്ട നാലു ജയിലുകളിലും വൈദ്യുതി ഫെന്‍സിങ് പൂര്‍ണതോതില്‍ പ്രവര്‍ത്തനക്ഷമമാക്കണമെന്ന് തീരുമാനമെടുത്തു. സൂക്ഷ്മതലത്തില്‍ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ കഴിയുന്ന ഇന്റലിജന്റ് സിസിടിവി നാല് പ്രധാന ജയിലുകളില്‍ സ്ഥാപിക്കും. ഇതിനുള്ള നടപടി അടിയന്തരമായി തുടങ്ങും.
ജയിലിനകത്ത് ഇന്റലിജന്‍സ് പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താനും തീരുമാനം. കൂടുതല്‍ തടവുകാര്‍ ജയിലുകളില്‍ ഉള്ള സാഹചര്യത്തില്‍ പുതിയ ഒരു സെന്‍ട്രല്‍ ജയില്‍ ആരംഭിക്കും. ഇതിനായി കോട്ടയം, പത്തനംതിട്ട മേഖലകളില്‍ സ്ഥലം കണ്ടെത്താന്‍ ശ്രമിക്കുമെന്നും യോഗം തീരുമാനമെടുത്തു.
നിലവില്‍ നടക്കുന്ന അന്വേഷണങ്ങള്‍ അതിവേഗം പൂര്‍ത്തിയാക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്കി.
kerala
കൊച്ചിയില്‍ സ്വകാര്യ ബസ് ബൈക്കിലിടിച്ച് അപകടം; വിദ്യാര്‍ഥി മരിച്ചു
സ്കൂട്ടര്‍ യാത്രികനായിരുന്ന തേവര എസ്എച്ച് കോളേജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥി ഗോവിന്ദാണ് മരിച്ചത്.

കൊച്ചിയില്‍ സ്വകാര്യ ബസ് ബൈക്കിലിടിച്ചുണ്ടായ അപകടട്ടില്‍ കോളേജ് വിദ്യാര്‍ഥി മരിച്ചു. സ്കൂട്ടര്‍ യാത്രികനായിരുന്ന തേവര എസ്എച്ച് കോളേജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥി ഗോവിന്ദാണ് മരിച്ചത്. എറണാകുളം ടൗണ്‍ഹാളിന് സമീപമായിരുന്നു അപകടം. സ്കൂട്ടറിന്റെ പിറകില്‍ ആയിരുന്നു ബസ് ഇടിച്ചത്.
എറണാകുളം ഏലൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന നന്ദനം എന്ന സ്വകാര്യ ബസിടിച്ചാണ് വിദ്യാര്‍ഥി മരിച്ചത്. അമിത വേഗതയില്‍ ആയിരുന്നു എന്നാണ് റിപ്പോര്‍ട്ട്. അപകടം നടന്നയുടന്‍ ഡ്രൈവര്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചതായി ദൃക്സാക്ഷികള്‍ പറഞ്ഞു. അപകടത്തിന് പിന്നാലെ ബസ് ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഗോവിന്ദ് മൃദംഗ പരീശിലനത്തിന് പോകുന്നതിനിടെയാണ് അപകടത്തില്‍പ്പെട്ടത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ഥിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
kerala
ഇടുക്കി അണക്കെട്ട് ജലനിരപ്പ് 65 ശതമാനത്തിലേക്ക് ഉയര്‍ന്നു
2,371 അടിയില്‍ എത്തിയാല്‍ ഓറഞ്ച് അലര്‍ട്ട്

ഇടുക്കി അണക്കെിലെ ജലനിരപ്പ് 65 ശതമാനത്തിലേക്ക് ഉയര്‍ന്നു. ഇന്ന് രാവിലത്തെ കണക്ക് പ്രകാരം ജലനിരപ്പ് 2370.40 അടിയാണ്. ജലനിരപ്പ് .60 അടി ഉയര്‍ന്ന് 2,371 അടി ആയാല്‍ ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിക്കും.
നിലവില്‍ 939.85 ഘനയടി ജലമാണ് സംഭരണിയിലുള്ളത്. മൊത്തം സംരണശേഷിയുടെ 64.85 ശതമാനം വരുമിത്. 1459.49 ഘനയടി വെള്ളമാണ് ആകെ സംഭരണശേഷി. 2,403 അടിയാണ് അണക്കെട്ടിന്റെ പരമാവധി ജലനിരപ്പ്.
റൂള്‍കര്‍വ് നിയമം അനുസരിച്ച് ജലനിരപ്പ് 2,365 അടിയില്‍ എത്തിയാല്‍ ആദ്യം ബ്ലൂ അലര്‍ട്ട്? നല്‍കുക. 2,371 അടി ആയാല്‍ ഓറഞ്ച് അലര്‍ട്ടും 2,372 അടിയെത്തിയാല്‍ റെഡ് അലര്‍ട്ടും പുറപ്പെടുവിക്കും. 2,373 അടിയില്‍ വെള്ളം എത്തിയാല്‍ ഷട്ടറുകള്‍ ഉയര്‍ത്തി ജലം പുറത്തേക്ക് ഒഴുക്കണം.
-
india3 days ago
കരിപ്പൂരില്‍ നിന്ന് ദോഹയിലേക്ക് പറന്നുയര്‍ന്ന വിമാനം തിരിച്ചിറക്കി
-
india3 days ago
‘മേജര്‍ വിന്’: ജാതി വിവേചനത്തിനെതിരെ നടപടിയെടുക്കാനുള്ള കാലിഫോര്‍ണിയ സര്‍ക്കാരിന്റെ അധികാരത്തെ യുഎസ് ഫെഡറല്‍ കോടതി ശരിവച്ചു
-
india2 days ago
ഇന്ത്യയില്‍ നിന്നും നൂറുകണക്കിന് മുസ്ലിംകളെ നിയമവിരുദ്ധമായി ബംഗ്ലാദേശിലേക്ക് നാടുകടത്തിയതായി ഹ്യൂമന്‍ റൈറ്റ്സ് വാച്ച് റിപ്പോര്‍ട്ട്
-
india3 days ago
അഹമ്മദാബാദ് വിമാനാപകടം: വിദേശ പൗരന്മാരുടെ കുടുംബങ്ങള്‍ക്ക് ലഭിച്ചത് തെറ്റായ മൃതദേഹങ്ങള്‍
-
Film3 days ago
കറുപ്പിന്റെ ടീസറിന് പിന്നാലെ സൂര്യ 46 ന്റെ പോസ്റ്റർ പുറത്ത്
-
india3 days ago
കള്ളക്കേസില്‍ പരസ്യമായി മാപ്പ് പറയണമെന്ന് വനിതാ ഐപിഎസ് ഓഫീസറോട് സുപ്രീം കോടതി
-
kerala3 days ago
മാസപ്പടി കേസ്: സിബിഐ, ഇഡി അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ വീണ വിജയനുൾപ്പെടെയുള്ളവർക്ക് ഹൈക്കോടതി നോട്ടീസ്
-
crime3 days ago
പിണങ്ങിപ്പോയ ഭാര്യ തിരിച്ചെത്തിക്കാന്‍ അഞ്ച് വയസുകാരനെ നരബലി നല്കി യുവാവ്