Connect with us

kerala

പനി മരണങ്ങള്‍ വര്‍ധിക്കുന്നു; ഞായര്‍ വരെ റിപ്പോര്‍ട്ട് ചെയ്തത് 242 മരണം

സംസ്ഥാനത്ത് പനിമരണങ്ങള്‍ പിടിച്ചുകെട്ടാനാവാതെ ആരോഗ്യവകുപ്പ്.

Published

on

സംസ്ഥാനത്ത് പനിമരണങ്ങള്‍ പിടിച്ചുകെട്ടാനാവാതെ ആരോഗ്യവകുപ്പ്. ഈ വര്‍ഷം ഇതുവരെ പനിബാധിച്ച് മരണപ്പെട്ടത് 242 പേര്‍. ഇതില്‍ എലിപ്പനി, ഡെങ്കി, എച്ച്1 എന്‍1 കേസുകളാണ് കൂടുതല്‍. ജൂലായ് 15 വരെ 101 എലിപ്പനി മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഡെങ്കി 69, എച്ച്1 എന്‍1 39, ജപ്പാന്‍ജ്വരം 15, മലമ്പനി രണ്ട് മരണവും സംസ്ഥാനത്തുണ്ടായി. കഴിഞ്ഞ ഒന്നര മാസത്തിനിടെ എലിപ്പനി, ഡെങ്കി കേസുകള്‍ കുത്തനെ കൂടി. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ പനിമരണങ്ങള്‍ ഭീതിപ്പെടുത്തുന്നതാണ്.

പനിയെ നേരിടാനുള്ള മുന്നൊരുക്കത്തില്‍ സര്‍ക്കാര്‍ സമ്പൂര്‍ണമായി പരാജയപ്പെട്ടതിന്റെ തെളിവാണ് കണക്കുകള്‍. വരും ദിവസങ്ങളിലും മരണനിരക്ക് ഉയര്‍ന്നേക്കുമെന്നാണ് ആരോഗ്യവിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. പ്രതിരോധ പ്രവര്‍ത്തനത്തിന് ഫീല്‍ഡ്തല ആരോഗ്യപ്രവര്‍ത്തകരുടെ ഒഴിവുകള്‍ നികത്താന്‍ പോലും സര്‍ക്കാര്‍ നടപടികളില്ലാത്തത് ഗുരുതര വീഴ്ചയാണ്. കീടജന്യ രോഗ നിയന്ത്രണത്തിന് ജില്ലാതലത്തില്‍ നേതൃത്വം നല്‍കേണ്ട 10 ജില്ലാ മലേറിയ ഓഫീസര്‍, ആറ് ജില്ലാ ബയോളജിസ്റ്റുകളില്‍ സ്ഥിരം നിയമനമില്ലാതെ കിടക്കുകയാണ്. താഴെതട്ടിലും ജനസംഖ്യാനുപാതികമായി ആരോഗ്യ പ്രവര്‍ത്തകരില്ല. രോഗപ്പടര്‍ച്ച അനിയന്ത്രിതമായി തുടരുമ്പോള്‍ അംഗബലത്തില്‍ ദുര്‍ബലമായ ആരോഗ്യസേനക്ക് ഫലപ്രദമായ പ്രതിരോധ പ്രവര്‍ത്തനം ശ്രമകരമായ ദൗത്യമാണ്.

ഡെങ്കി കൂടുതല്‍
അപകടകാരിയാവുന്നു

മെയ് 15 വരെ സംസ്ഥാനത്ത് 5094 സ്ഥിരീകരിച്ച ഡെങ്കി കേസുകളുണ്ട്. സ്ഥിരീകരിക്കാത്ത 14787 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. ആറ് മാസം കൊണ്ട് തന്നെ കഴിഞ്ഞ വര്‍ഷം റിപ്പോര്‍ട്ട് ചെയ്തതിനേക്കാള്‍ കേസുകള്‍ ഇത്തവണ റിപ്പോര്‍ട്ട് ചെയ്തു. 2022 ല്‍ ആകെ 4468 സ്ഥരീകരിച്ച ഡെങ്കി കേസുകളും 69 മരണവുമാണുള്ളത്. ഈഡിസ് കൊതുകുകള്‍ ഒറ്റക്കുത്തില്‍ ഒന്നിലധികം ടൈപ്പ് വയറസുകള്‍ പടര്‍ത്തുന്നതും ഒരാള്‍ക്ക് ഒരേ സമയം ഒന്നിലധികം വൈറസ് ബാധയേല്‍ക്കുന്നതുമാണ് ഡെങ്കി മരണ നിരക്ക് വര്‍ധിക്കാന്‍ കാരണം. ഡെങ്കി കേസുകള്‍ വര്‍ഷം, എണ്ണം, മരണം എന്ന ക്രമത്തില്‍: 2021-3251- 27, 2020-2722-22, 2019-4651-14, 2018- 4090-32.

മരണനിരക്കില്‍
മുന്നില്‍ എലിപ്പനി

പനി മരണക്കണക്കില്‍ മുന്നില്‍ നില്‍ക്കുന്നത് എലിപ്പനിയാണ്. ആറുമാസത്തിനിടെ ഇത്തവണ 101 പേരാണ് മരണപ്പെട്ടത്. മെയ് 15 വരെ 1882 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ 770 കേസുകളും 39 മരണവും എലിപ്പനിമൂലമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. 2022 ല്‍ സംസ്ഥാനത്ത് 290 എലിപ്പനി മരണവും 5315 കേസുകളുമുണ്ടായി. ഇതില്‍ 2482 കേസുകളും 212 മരണവും എലിപ്പനി മൂലമെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. 2021 ല്‍ 97, 2020 48, 2019 ല്‍ 57, 2018 ല്‍ 99 മരണവും എലിപ്പനി മൂലം സംസ്ഥാനത്തുണ്ടായി.

എച്ച്1 എന്‍1

ഇന്‍ഫ്‌ളുവന്‍സാ വൈറസ് മൂലമുണ്ടാകുന്ന എച്ച്.1 എന്‍1 കേസുകളും വര്‍ധിച്ചുവരികയാണ്. 39 പേരാണ് ആറു മാസത്തിനിടെ മരണത്തിന് കീഴടങ്ങിയത്. 1069 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതില്‍ 533 എണ്ണവും എച്ച്1 എന്‍1 ആണെന്ന് കണ്ടെത്തിയിട്ടുണ്ട്. 26 പേര്‍ മരണപ്പെട്ടതും ഈ പനിമൂലമെന്ന് സ്ഥരീകരിക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മൂന്നിരട്ടിയിലധികം മരണം ഉണ്ടായി. 2022 ല്‍ 11, 2020 ല്‍ 2, 2019 ല്‍ 45, 2018 ല്‍ 50 മരണവുമാണ് ഈ പിനി മൂലം സംസ്ഥാനത്തുണ്ടായത്.

ചെള്ള് പനി

ഓറിയന്‍ഷ്യ സുസുഗാമുഷി എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന രോഗമാണ് ചെള്ള്പനി (സ്‌ക്രബ് ടൈഫ്‌സ്). മൃഗങ്ങളുടെ ശരീരത്തിലുണ്ടാകുന്ന ചെള്ളുകള്‍ കടിക്കുന്നതിലൂടെയാണ് രോഗം മനുഷ്യരിലേക്ക് പടരുന്നത്.

kerala

7000 കടന്ന് ആര്യാടന്‍ ഷൗക്കത്തിന്റെ ലീഡ്; ആവേശത്തില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍

കൗണ്ടിങ് സെന്ററിന് പുറത്ത് യുഡിഫ്, ലീഗ് പ്രവര്‍ത്തകരുടെ വലിയ ആവേശമാണ് ദൃശ്യമാകുന്നത്.

Published

on

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ഒമ്പതാം റൗണ്ട് പൂര്‍ത്തിയാകുമ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്തിന്റെ ലീഡ് നില 7000 കടന്നു. 7261 ലീഡിനു മുന്നിലാണ് ആര്യാടന്‍ ഷൗക്കത്ത് നില്‍ക്കുന്നത്. കൗണ്ടിങ് സെന്ററിന് പുറത്ത് യുഡിഫ്, ലീഗ് പ്രവര്‍ത്തകരുടെ വലിയ ആവേശമാണ് ദൃശ്യമാകുന്നത്.

ആദ്യ റൗണ്ടില്‍ തന്നെ യുഡിഎഫ് വലിയ മുന്നേറ്റമാണ് കാഴ്ചവെച്ചത്. പതിനായിരം മുതല്‍ പതിനയ്യായിരം വരെ വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയം ഉറപ്പെന്നാണ് യു.ഡി.എഫ് ക്യാമ്പ് പ്രതീക്ഷ.

തികഞ്ഞ വിജയ പ്രതീക്ഷയിലാണെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു. കുറച്ച് നേരം കൂടി കാത്തിരുന്നാല്‍ മതിയെന്നും വിജയം യുഡിഎഫിന് തന്നെയാണെന്ന് ആര്യാടന്‍ ഷൗക്കത്ത് പ്രതികരിച്ചിരുന്നു. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ആകെ 19 റൗണ്ടാണ് വോട്ടെണ്ണുന്നത്.

Continue Reading

kerala

ആധിപത്യം തുടര്‍ന്ന് യുഡിഎഫ്; ലീഡ് നിലനിര്‍ത്തി ആര്യാടന്‍ ഷൗക്കത്ത്

ഷൗക്കത്തിന്റെ ലീഡ് 5000 കടന്നു.

Published

on

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഏഴ് റൗണ്ട് പിന്നിടുന്നമ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് ലീഡ് നിലനിര്‍ത്തുന്നു. ഷൗക്കത്തിന്റെ ലീഡ് 5000 കടന്നു. ആദ്യത്തെ ഏഴ് റൗണ്ടിലും ഷൗക്കത്ത് വ്യക്തമായ ലീഡുയര്‍ത്തി തന്നെയാണ് മുന്നിലുണ്ടായിരുന്നത്. ഏഴ് റൗണ്ട് പൂര്‍ത്തിയായപ്പോള്‍ ഷൗക്കത്തിന്റെ ലീഡ് 5618 ആയി ഉയര്‍ത്തി.

ഉപതെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട ഫലസൂചനകള്‍ യുഡിഎഫിനൊപ്പമായിരുന്നു.പോസ്റ്റല്‍വോട്ടുകള്‍ എണ്ണിത്തുടങ്ങിയപ്പോള്‍ ആര്യാടന്‍ ഷൗക്കത്ത് മുന്നേറ്റം തുടര്‍ന്നു. ആദ്യ രണ്ട് റൗണ്ടില്‍ ഷൗക്കത്തിന് 1239 വോട്ടിന്റെ ലീഡാണ് ലഭിച്ചത്. ആദ്യ റൗണ്ടില്‍ 419 വോട്ടിന്റെ ലീഡാണ് ലഭിച്ചത്. 3614 വോട്ടാണ് ഷൗക്കത്ത് ആദ്യ റൗണ്ടില്‍ നേടിയത്.

ചുങ്കത്തറ മാര്‍ത്തോമ കോളേജിലാണ് വോട്ടെണ്ണല്‍ നടക്കുന്നത്.

Continue Reading

kerala

ഏഴ് റൗണ്ടുകള്‍ പൂര്‍ത്തിയായി; ലീഡ് ഉയര്‍ത്തി ആര്യാടന്‍

യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് 5036 വോട്ടുകള്‍ക്കാണ് മുന്നിട്ടുനില്‍ക്കുന്നത്.

Published

on

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ വോട്ടെണ്ണലിന്റെ ആദ്യ ഒരു മണിക്കൂര്‍ പിന്നിട്ടപ്പോള്‍ ഇഞ്ചോടിഞ്ച് പോരാട്ടം. യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് 5036 വോട്ടുകള്‍ക്കാണ് മുന്നിട്ടുനില്‍ക്കുന്നത്. യുഡിഎഫിന് സ്വാധീനമുള്ള വഴിക്കടവ് പഞ്ചായത്തിലെ വോട്ടെണ്ണലാണ് പൂര്‍ത്തിയായത്. മൂത്തേടത്ത് പഞ്ചായത്തില്‍ വോട്ടെണ്ണല്‍ ആരംഭിച്ചപ്പോഴും യുഡിഎഫ് സ്ഥാനാര്‍ഥിക്ക് തന്നെയാണ് മുന്‍തൂക്കം.

ജൂണ്‍ 19ന് നടന്ന വോട്ടെടുപ്പില്‍ 1,74,667 പേരാണ് ബൂത്തിലെത്തി വോട്ടു ചെയ്തത്. 75.87 ശതമാനമായിരുന്നു പോളിങ്. ആര്യാടന്‍ ഷൗക്കത്ത് (യുഡിഎഫ്), എം സ്വരാജ് (എല്‍ഡിഎഫ്), മോഹന്‍ ജോര്‍ജ് (എന്‍ഡിഎ) മുന്‍ എംഎല്‍എ പി.വി. അന്‍വര്‍ (സ്വതന്ത്രന്‍) എന്നിവരാണ് മത്സരരംഗത്തുണ്ടായിരുന്ന പത്തു സ്ഥാനാര്‍ഥികളിലെ പ്രമുഖര്‍.

Continue Reading

Trending