Connect with us

News

ബാബരി ഭൂമി കേസ്: അന്തിമവിധിക്കൊരുങ്ങി സുപ്രീംകോടതി

Published

on

ന്യൂഡല്‍ഹി: ബാബരി മസ്ജിദ് രാമജന്മഭൂമി ഭൂമി തര്‍ക്ക കേസില്‍ ഈമാസം 16 ഓടെ വാദം കേള്‍ക്കല്‍ അവസാനിപ്പിക്കാനാണ് ആലോചിക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി. ഈമാസം 17-ന് വാദങ്ങള്‍ അവസാനിപ്പിക്കണമെന്നായിരുന്നു നേരത്തെ ചീഫ് ജസ്റ്റിസ് പറഞ്ഞത്. കേസില്‍ മുസ്‌ലിം സംഘടനകളുടെ വാദം പൂര്‍ത്തിയായി. കേസില്‍ കക്ഷി ചേര്‍ന്നവരുടെ വാദം ഇതുവരെ കോടതി കേട്ടിട്ടില്ല. എല്ലാവരുടെയും ഭാഗം വിശദമായി കേള്‍ക്കാതെ വിധി പറയാന്‍ മാറ്റിവെക്കരുതെന്ന് ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടു.

അതേസമയം കേസ് അന്തിമ ഘട്ടത്തിലേക്ക് നീങ്ങുന്ന സാഹചര്യത്തില്‍ അയോദ്ധ്യയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രദേശത്ത് കനത്ത സുരക്ഷയും ഏര്‍പ്പെടുത്തി. നവംബര്‍ 17-നാണ് നിലവിലെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി വിരമിക്കുന്നത്. അതിനാല്‍ വിരമിക്കുന്നതിന് മുമ്പുള്ള അദ്ദേഹത്തിന്റെ അവസാന പ്രവൃത്തി ദിനമായ നവംബര്‍ 15-ന് ബാബരി കേസിലെ വിധി ഉണ്ടാകാനാണ് സാധ്യത.

അതിനിടെ ഉ​ത്ത​ർ​പ്ര​ദേ​ശ്​ സു​ന്നി വ​ഖ​ഫ്​ ബോ​ർ​ഡ്​ ചെ​യ​ർ​പേ​ഴ്​​സ​ന്​​ സം​ര​ക്ഷ​ണ​മാ​വ​​​ശ്യ​പ്പെ​ട്ട്​ ബാ​ബ​രി ഭൂ​മി​കേ​സി​ലെ മ​ധ്യ​സ്ഥ​ന്മാ​രി​ലൊ​രാ​ൾ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ചു. മൂ​ന്നം​ഗ സ​മി​തി​യി​ലു​ണ്ടാ​യി​രു​ന്ന മ​ധ്യ​സ്ഥ​നും സു​പ്രീം​കോ​ട​തി​യി​ലെ മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​നു​മാ​യ അ​ഡ്വ. ശ്രീ​രാം പ​ഞ്ചു​വാ​ണ്​ ബി.​ജെ.​പി പി​ന്തു​ണ​യു​ള്ള വ​ഖ​ഫ്​ ബോ​ർ​ഡ്​ ചെ​യ​ർ​പേ​​ഴ്​​സ​ന്​​ സം​ര​ക്ഷ​ണം തേ​ടി ചീ​ഫ്​ ജ​സ്​​റ്റി​സ്​ ര​ഞ്​​ജ​ൻ ഗൊ​ഗോ​യി​യു​ടെ ബെ​ഞ്ചി​ലെ​ത്തി​യ​ത്. ഇ​തേ​ത്തു​ട​ർ​ന്ന്​ മ​തി​യാ​യ​ സം​ര​ക്ഷ​ണം ന​ൽ​കാ​ൻ ഉ​ത്ത​ർ​പ്ര​ദേ​ശ്​ സ​ർ​ക്കാ​റി​നോ​ട്​ സു​പ്രീം​കോ​ട​തി നി​ർ​ദേ​ശി​ച്ചു. സു​പ്രീം​കോ​ട​തി നി​യോ​ഗി​ച്ച മ​ധ്യ​സ്​​ഥ സം​ഘം ര​ണ്ടാ​മ​ത്​ ന​ട​ത്തി​യ മ​ധ്യ​സ്​​ഥ​ശ്ര​മ​ത്തെ സു​ന്നി വ​ഖ​ഫ്​ ബോ​ർ​ഡ്​ എ​തി​ർ​ത്തി​ട്ടും അ​ത്​ മ​റി​ക​ട​ന്ന്​ മു​സ്​​ലിം പ​ക്ഷ​ത്തു​നി​ന്ന്​ ശ്ര​മം ന​ട​ത്തി​യ​ത്​ വ​ഖ​ഫ്​ ബോ​ർ​ഡ്​ ചെ​യ​ർ​പേ​ഴ്​​സ​ൻ ആ​ണെ​ന്ന്​ ആ​രോ​പ​ണ​മു​യ​ർ​ന്നി​രു​ന്നു.

kerala

കോഴിക്കോട് കൂട്ടുകാരോടൊപ്പം കുളിക്കാന്‍ കുളത്തിലിറങ്ങിയ 14കാരന്‍ മുങ്ങിമരിച്ചു

കുളത്തിലേക്ക് ചാടിയ സഞ്ജയ് പൊങ്ങിവരാത്തതിനെ തുടര്‍ന്ന് പരിഭ്രാന്തരായ സുഹൃത്തുക്കള്‍ ബഹളം വയ്ക്കുകയായിരുന്നു

Published

on

കോഴിക്കോട്: സുഹൃത്തുക്കളോടൊപ്പം കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. കോഴിക്കോട് മാങ്കാവ് തറക്കല്‍ ക്ഷേത്രത്തിന് സമീപം ദ്വാരക വീട്ടില്‍ ജയപ്രകാശ്-സ്വപ്ന ദമ്പതികളുടെ മകന്‍ സഞ്ജയ് കൃഷ്ണ(14)  ആണ് മരിച്ചത്. കുളത്തില്‍ ചാടുന്നതിനിടെ തലയ്ക്ക് പരുക്കേറ്റ് കുട്ടി മുങ്ങിപ്പോവുകയായിരുന്നു. ആഴ്ചവട്ടം ശിവക്ഷേത്രത്തിലാണ് സഞ്ജയ് കൃഷ്ണയും സുഹൃത്തുക്കളും കുളിക്കാനിറങ്ങിയത്.

കുളത്തിലേക്ക് ചാടിയ സഞ്ജയ് പൊങ്ങിവരാത്തതിനെ തുടര്‍ന്ന് പരിഭ്രാന്തരായ സുഹൃത്തുക്കള്‍ ബഹളം വയ്ക്കുകയായിരുന്നു. തുടര്‍ന്ന് സ്ഥലത്തെത്തിയ അഗ്‌നിരക്ഷാ സേനയാണ് കുട്ടിയെ കരക്കെത്തിച്ചത്. ഉടന്‍ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കോഴിക്കോട് സെന്റ്ജോസഫ്സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പത്താംതരം വിദ്യാര്‍ത്ഥിയാണ് സഞ്ജയ്. സഹോദരി: ശ്രീഷ.

Continue Reading

india

ഗുജറാത്തിൽ കന്നുകാലികളുമായി പോയ മുസ്‌ലിം യുവാവിനെ ആൾക്കൂട്ടം അടിച്ചുകൊന്നു

സഹോദരിയുടെ വീട്ടിലേക്കു കന്നുകാലികളുമായി പോകുന്നതിനിടെയായിരുന്നു ആള്‍ക്കൂട്ടം ആയുധങ്ങളുമായി ആക്രമിച്ചത്

Published

on

ഗുജറാത്തില്‍ മുസ്‌ലിം യുവാവിനെ ആള്‍ക്കൂട്ടം അടിച്ചുകൊന്നു. സഹോദരിയുടെ വീട്ടിലേക്കു കന്നുകാലികളുമായി പോകുന്നതിനിടെയായിരുന്നു ആള്‍ക്കൂട്ടം ആയുധങ്ങളുമായി ആക്രമിച്ചത്. സേഷന്‍ നവ സ്വദേശി മിഷ്രി ഖാന്‍ ബലോച്(40) ആണു കൊല്ലപ്പെട്ടത്.

ബനസ്‌കന്ത ജില്ലയിലെ ദിയോദറില്‍ കഴിഞ്ഞ ദിവസം വൈകീട്ടായിരുന്നു സംഭവം. സഹോദരിക്കു നല്‍കാനായി രണ്ട് കന്നുകാലികളുമായി വാഹനത്തില്‍ പുറപ്പെട്ടതായിരുന്നു മിഷ്രി ഖാനും ബന്ധുവായ ഹുസൈന്‍ ഖാന്‍ ബലോച്ചും. കന്നുകാലി ചന്തയില്‍നിന്നു വരുന്ന വഴിക്ക് പത്തംഗ സംഘം റോഡില്‍ തടഞ്ഞു. തുടര്‍ന്ന് ഇരുമ്പുദണ്ഡുകളും വടികളും മറ്റ് ആയുധങ്ങളുമായി ഇവരെ ക്രൂരമായി മര്‍ദിച്ചു.

ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ മിഷ്രി ഖാന്‍ വൈകാതെ മരണത്തിനു കീഴടങ്ങുകയും ചെയ്തു. വാഹനം ഓടിച്ച ഹുസൈന്‍ ഖാന്‍ അക്രമികളില്‍നിന്നു രക്ഷപ്പെട്ടതുകൊണ്ടു മാത്രമാണു ജീവന്‍ ബാക്കിയായത്. അഖിരാജ് സിങ് എന്ന ഗുണ്ടയുടെ നേതൃത്വത്തിലാണ് ആക്രമണം നടന്നത്. സംഭവത്തില്‍ ഹുസൈന്‍ ഖാന്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

അക്രമത്തിൽ അഖിരാജ്, പർഭത് സിങ് വഘേല, നികുൽ സിങ്, ജഗത് സിങ്, പ്രവീൺ സിങ്, ഹമീർഭായ് താക്കൂർ എന്നിവർക്കെതിരെ ബനസ്‌കന്ത പൊലീസ് കേസെടുത്തിട്ടുണ്ട്. ജഗത് സിങ്ങും ഹമീർഭായിയും പിടിയിലായതായും റിപ്പോർട്ടുണ്ട്. മറ്റുള്ളവർക്കായി തിരച്ചിൽ ഊർജിതമാക്കിയിരിക്കുയാണ് പൊലീസ്.

അക്രമികൾ മിഷ്രി ഖാനോടും ഡ്രൈവറോടും രണ്ടു ലക്ഷം രൂപ ആവശ്യപ്പെട്ടതായി സഹോദരൻ ഷേർ ഖാൻ വെളിപ്പെടുത്തിയിട്ടുണ്ട്. കവർച്ച, കൊലപാതകം ഉൾപ്പെടെയുള്ള നിരവധി കേസുകളിൽ അഖിരാജ് പ്രതിയാണെന്ന് നാട്ടുകാർ പറയുന്നു. ചില കേസുകളിൽ അറസ്റ്റിലായിട്ടുമുണ്ട്. 2023ൽ സമാനമായൊരു സംഭവത്തിൽ കന്നുകാലികളുമായി പോയയാളെ ജയ് ശ്രീറാം വിളിപ്പിക്കുകയും ആക്രമിക്കുകയും ചെയ്ത കേസും ഇയാൾക്കെതിരെയുണ്ടെന്ന് പ്രാദേശിക മാധ്യമപ്രവർത്തകൻ സഹൽ ഖുറേഷി പറഞ്ഞു.

Continue Reading

kerala

സംസ്ഥാനത്ത് കനത്ത മഴയിൽ രണ്ട് മരണം

ഇന്നലെ 3 പേരാണു മരിച്ചത്

Published

on

സംസ്ഥാനത്ത് കനത്ത മഴയിൽ രണ്ട് മരണം. കൊച്ചിയിൽ വെള്ളക്കെട്ടിൽ വീണ് മത്സ്യത്തൊഴിലാളിയും കാസർകോട്ട് മിന്നലേറ്റ് വയോധികനും മരിച്ചു. കണ്ണൂരിൽ മേൽക്കൂര തകർന്ന് ആറ് വയസ്സുകാരിക്ക് പരുക്ക്. തിരുവനന്തപുരത്ത് വീടിന്റെ മേൽക്കൂര പൂർണ്ണമായി തകർന്നു. പലയിടങ്ങളിലും വൻ നാശനഷ്ടവും വെള്ളക്കെട്ടുമുണ്ടായി. പൊഴിയൂരിൽ കടലാക്രമണം രൂക്ഷം. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം ഇന്ന് വൈകിട്ടോടെ റെമാൽ ചുഴലിക്കാറ്റാകും.

മിന്നലേറ്റ് കാസർകോട് ബെള്ളൂർ സ്വദേശി ഗംഗാധരനും (76) വെള്ളക്കെട്ടിൽ വീണ് മത്സ്യത്തൊഴിലാളി പുതുവൈപ്പ് കോടിക്കൽ ദിലീപുമാണ് (51) ഇന്ന് മരിച്ചത്. പുതുവൈപ്പ് ബീച്ചിലെ വെള്ളക്കെട്ടിലാണ് ദിലീപ് വീണത്.

ഇന്നലെ 3 പേരാണു മരിച്ചത്. കോട്ടയം പാലാ പയപ്പാറിൽ ചെക്ക്ഡാം തുറന്നു വിടുന്നതിനിടെ കൈകൾ പലകയിൽ കുടുങ്ങി കരൂർ ഉറുമ്പിൽ വീട്ടിൽ രാജു(53), തോട്ടിൽ വീണു മലപ്പുറം ചേലേമ്പ്ര സ്വദേശി പ്രണവാനന്ദൻ (71), കോഴിക്കോട് ബേപ്പൂർ മാത്തോട്ടം കുത്തുകല്ല് റോഡിലെ കനാലിൽ വീണ് രാധ (84) എന്നിവരാണു മരിച്ചത്.

Continue Reading

Trending