Video Stories
അഗ്നിബാധ: കുട്ടികളെ താഴേക്ക് എറിഞ്ഞ് രക്ഷപ്പെടുത്തി മാതാപിതാക്കള്‍

ലണ്ടന്‍: അഗ്നിനാളങ്ങള്‍ നാവ് നീട്ടി വിഴുങ്ങിയ ലണ്ടനിലെ ഗ്രെന്‍ഫെല്‍ ടവറില്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കിടെ കണ്ടത് കരളുരുകും കാഴ്ചകള്‍. സ്വയം രക്ഷക്കായി ചിലര്‍ ആര്‍ത്തനാദം മുഴക്കിയും വെള്ളത്തൂവാലകളും മൊബൈല്‍ വെളിച്ചവും ടോര്‍ച്ച് ലൈറ്റും തെളിച്ച് അഗ്നിശമന സേനാ പ്രവര്‍ത്തകരുടെ ശ്രദ്ധ ആകര്‍ഷിച്ചപ്പോള്‍ മറ്റു ചിലര്‍ തങ്ങളുടെ കുഞ്ഞുങ്ങളുടെ രക്ഷക്കായിരുന്നു പ്രാധാന്യം കല്‍പിച്ചത്. ആറ് മക്കളെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ രണ്ട് മക്കള്‍ വെന്തു മരിച്ച അമ്മയുടെ ദീന രോധനം നടക്കുമ്പോള്‍ തന്നെ മറ്റു ചിലര്‍ തങ്ങളുടെ കുട്ടികളെ 10, 12 നിലകളില്‍ നിന്നും താഴെ നില്‍ക്കുന്ന രക്ഷാ പ്രവര്‍ത്തകരെ ലക്ഷ്യമാക്കി വിന്‍ഡോയിലൂടെ വലിച്ചെറിയുകയായിരുന്നു. 27 നിലകളുള്ള കെട്ടിടത്തെ അഗ്നി പൂര്‍ണമായും വിഴുങ്ങിയപ്പോള്‍ ദൃസാക്ഷികളായവര്‍ കണ്ടു നിന്നത് അതി ഭീതിതമായ കാഴചകളായിരുന്നു. അലര്‍ച്ചയും നെട്ടോട്ടവുമായിരുന്നു എവിടേയും കാണാനായതെന്ന് അപകടത്തില്‍ നിന്നും രക്ഷപ്പെട്ട കെട്ടിടത്തിലെ താമസക്കാരനായ മൈക്കല്‍ പരമശിവം പറഞ്ഞു. താന്‍ 21-ാം നിലയിലെ ഒരു സ്ത്രീയുമായി സംസാരിച്ചെന്നും അവര്‍ അവരുടെ ആറു മക്കളുമായി രക്ഷപ്പെടാന്‍ നടത്തുന്ന ശ്രമത്തിനിടെ രണ്ടു കുട്ടികളെ നഷ്ടമായതായും അവരുടെ അതിദയനീയ ചിത്രമാണ് തന്റെ മുന്നിലിപ്പോഴുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഒമ്പതാം നിലയില്‍ നി്‌ന്നോ, പത്താം നിലയില്‍ നിന്നോ മാതാപിതാക്കള്‍ രക്ഷപ്പെടുത്താനായി എടുത്തെറിഞ്ഞ കുട്ടിയെ ദൃസാക്ഷികളിലൊരാള്‍ പിടിച്ച് രക്ഷപ്പെടുത്തിയതായി സമീറ ലംറാണി എന്ന മറ്റൊരു ദൃസാക്ഷി സാക്ഷ്യപ്പെടുത്തുന്നു. കെട്ടിടത്തെ അഗ്നിവിഴുങ്ങുമ്പോള്‍ ജനലുകള്‍ക്കു സമീപം രക്ഷ തേടി ദൈന്യതയോടെ നോക്കുന്നവരുടെ കാഴ്ച ഹൃദയം നുറുക്കുന്ന വേദനയോടെയാണ് കണ്ടു നിന്നതെന്നും അവര്‍ പറഞ്ഞു. ഇവരെ രക്ഷപ്പെടുത്താന്‍ ശ്രമം നടത്തുന്നുണ്ടെന്ന് പറഞ്ഞ് പല രൂപത്തിലും ആശ്വസിപ്പിക്കാന്‍ ശ്രമിച്ചതായും അവര്‍ കൂട്ടിച്ചേര്‍ത്തു. മറ്റു ചിലര്‍ ബെഡ്ഷീറ്റുകള്‍ കൂട്ടിക്കെട്ടി ജനലിലൂടെ രക്ഷപ്പെടാന്‍ ശ്രമിക്കുന്നത് കണ്ടതായും ദൃസാക്ഷികളില്‍ ചിലര്‍ പറയുന്നു. 22-ാം നിലയില്‍ നിന്നും ഒരു കൂട്ടി എടുത്ത് ചാടുന്നത് കണ്ടതായി പേരുവെളിപ്പെടുത്താത്ത ഒരു ദൃസാക്ഷി പറയുന്നു. ലോക വ്യാപാര സമുഛയം തകര്‍ന്നതിനു തുല്യമായ കാഴ്ചയെന്നായിരുന്നു രക്ഷപ്പെട്ടവരിലൊരാള്‍ പറഞ്ഞത്. നരകത്തില്‍ നിന്നും രക്ഷപ്പെട്ടുവെന്നായിരുന്നു മഹദ് ഏഗല്‍ എന്ന താമസക്കാരന്റെ പ്രതികരണം. ലിഫ്റ്റുകള്‍ അഗ്നിയില്‍ പൂര്‍ണമായും തര്‍ന്നതും കോണിപ്പടികള്‍പുകമൂടിയതും കാരണം പലര്‍ക്കും പുറത്തു കടക്കാനായില്ല. പുറത്തു കടന്നവര്‍ പരസ്പരം കെട്ടിപ്പിടിച്ചു പൊട്ടിക്കരയുന്ന കാഴ്ചയായിരുന്നു എവിടേയും. സെലിബ്രിറ്റികള്‍ മുതല്‍ ചര്‍ച്ച്, മുസ്്‌ലിം പള്ളികള്‍, സിഖ് ഗുരുദ്വാര എന്നിവിടങ്ങളില്‍ നിന്നെല്ലാം ഭക്ഷണവും വെള്ളവും എത്തിച്ച് ലണ്ടന്‍കാര്‍ രക്ഷപ്പെട്ടവരെ കൈമെയ് മറന്ന് സഹായിച്ചു. ഇനിയും കെട്ടിടത്തില്‍ നിരവധി പേര്‍ അകപ്പെട്ടിട്ടുണ്ടെന്ന ഭയത്താല്‍ ലണ്ടന്‍കാര്‍ ഉറങ്ങാതെ കാത്തിരിക്കുകയാണ്. അവസാനത്തെയാളേയും രക്ഷപ്പെടുത്തിയെന്ന വാര്‍ത്തക്കായി.
kerala
14കാരന് നിര്‍ബന്ധിച്ച് ലഹരി നല്‍കി; അമ്മൂമ്മയുടെ ആണ്‍ സുഹൃത്ത് പിടിയില്‍
കൊച്ചിയില്‍ പതിനാലുകാരന് നിര്‍ബന്ധിച്ച് ലഹരി നല്‍കിയെന്ന പരാതിയില്‍ അമ്മൂമ്മയുടെ ആണ്‍ സുഹൃത്ത് അറസ്റ്റില്‍.

കൊച്ചിയില്‍ പതിനാലുകാരന് നിര്‍ബന്ധിച്ച് ലഹരി നല്‍കിയെന്ന പരാതിയില്‍ അമ്മൂമ്മയുടെ ആണ്‍ സുഹൃത്ത് അറസ്റ്റില്‍. തിരുവനന്തപുരം സ്വദേശി പ്രവീണ്‍ അലക്സാണ്ടര്‍ ആണ് അറസ്റ്റിലായത്. കൊച്ചി നോര്‍ത്ത് പോലീസാണ് പ്രതിയെ പിടികൂടിയത്.
കഴിഞ്ഞ മാസം ഡിസംബറിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഭീഷണിപ്പെടുത്തി ലഹരി നല്‍കിയെന്ന കാര്യം കുട്ടി സുഹൃത്തിനോട് പറഞ്ഞപ്പോഴാണ് വിവരം വീട്ടുകാര്‍ അറിയുന്നത്.
വീട്ടില്‍ അറിയിക്കരുതെന്ന് കുട്ടിയെ പ്രതി ഭീഷണിപ്പെടുത്തിയിരുന്നു. പിന്നാലെ കുടുംബം പരാതി നല്‍കിയെങ്കിലും പ്രതി ഒളിവിലായിരുന്നു.
kerala
ചേവായൂരില്‍ വയോധികരായ സഹോദരിമാരുടെ മരണം; കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്
ചേവായൂരില്‍ വീട്ടിനുള്ളില്‍ വയോധികരായ സഹോദരിമാരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.

കോഴിക്കോട്: ചേവായൂരില്‍ വീട്ടിനുള്ളില്‍ വയോധികരായ സഹോദരിമാരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.
തടമ്പാട്ടുത്താഴത്ത് വാടകക്ക് താമസിക്കുന്ന ശ്രീജയ, പുഷ്പലളിത എന്നിവരെയാണ് വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇളയസഹോദരന്‍ പ്രമോദിനോടൊപ്പമായിരുന്നു ഇരുവരും താമസിച്ചിരുന്നത്.
സഹോദരിമാരില്‍ ഒരാള്‍ മരിച്ചെന്ന് പ്രമോദ് ആണ് ബന്ധുക്കളെ ഫോണ്‍ വിളിച്ച് അറിയിച്ചത്. ബന്ധുക്കള്‍ എത്തി പരിശോധിച്ചപ്പോളാണ് രണ്ട് പേരെയും വീടിനകത്ത് രണ്ട് മുറികളില്‍ മരിച്ച നിലയിലായി കണ്ടെത്തിയത്. അതേസമയം പ്രമോദിനെ കണ്ടെത്താനായിട്ടില്ല.
kerala
പൂജപ്പുര ജയിലില്‍ നിന്ന് കഞ്ചാവ് കണ്ടെടുത്ത സംഭവം: പൊലീസ് കേസെടുത്തു
ജയില്‍ സൂപ്രണ്ട് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൂജപ്പുര പൊലീസ് കേസെടുത്തത്.

തിരുവനന്തപുരം: പൂജപ്പുര ജയിലില്‍ നിന്ന് കഞ്ചാവ് കണ്ടെടുത്ത സംഭവത്തില്‍ പോലീസ് കേസെടുത്തു. ജയില്‍ സൂപ്രണ്ട് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൂജപ്പുര പൊലീസ് കേസെടുത്തത്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ജയിലില്‍ നിന്ന് മൂന്നു പാക്കറ്റ് കഞ്ചാവ് കണ്ടെത്തിയത്. അതേസമയം കേസില്‍ നിലവില്‍ ആരെയും പ്രതി ചേര്‍ത്തിട്ടില്ല. പ്രാരംഭ അന്വേഷണം നടത്തിവരികയാണ്.
ആരെങ്കിലും പുറത്തുനിന്നും ജയിലിലേക്ക് കഞ്ചാവ് എറിഞ്ഞുകൊടുത്തതാണോയെന്ന സംശയവും പൊലീസിനുണ്ട്. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചാണ് അന്വേഷണം. ജയില്‍ സൂപ്രണ്ട് നല്‍കിയ പരാതിയിലാണ് സംഭവത്തില്‍ കേസെടുത്തത്. ജയില്‍ അടുക്കളയ്ക്ക് സമീപത്ത് വെച്ചാണ് കഞ്ചാവ് കണ്ടെത്തിയത്.
-
india3 days ago
ഉദ്ഘാടനത്തിന് ഒരുങ്ങി ഖാഇദെ മില്ലത്ത് സെന്റര്‍; അന്തിമ ഒരുക്കങ്ങള്‍ നേരിട്ട് വിലയിരുത്തി നേതാക്കള്‍
-
kerala3 days ago
‘മെസ്സി ഈസ് മിസ്സിംഗ്; കായിക മന്ത്രി മറുപടി പറയണം’; സണ്ണി ജോസഫ്
-
film2 days ago
ലാലേട്ടനെ തൊടാന്‍ ആയിട്ടില്ല, കൂലി രണ്ടാം സ്ഥാനത്ത് തന്നെ
-
kerala2 days ago
നിമിഷപ്രിയക്കേസ്; വധശിക്ഷയ്ക്ക് പുതിയ തീയതി നിശ്ചയിക്കണം: തലാലിന്റെ സഹോദരന്
-
india2 days ago
കന്നുകാലികളെ കൊണ്ടുപോകുന്നുവെന്ന് സംശയം; യുപിയില്‍ മുസ്ലിം ഡ്രൈവറെ കാവഡ് യാത്രികര്‍ തല്ലിക്കൊന്നു
-
india2 days ago
ബിഹാര്‍ ബിജെപി നേതാക്കള്‍ക്കെതിരെ അഴിമതി ആരോപിച്ച് പ്രശാന്ത് കിഷോര്‍
-
kerala2 days ago
ഷാര്‍ജയിലെ അതുല്യയുടെ മരണം; ഭര്‍ത്താവ് സതീഷ് അറസ്റ്റില്‍
-
kerala2 days ago
‘തെരഞ്ഞെടുപ്പിനായി സുരേഷ് ഗോപി തൃശൂരില്‍ വോട്ട് ചേര്‍ത്തു’; ആരോപണവുമായി തൃശൂര്‍ ഡിസിസി പ്രസിഡന്റ്