ഓച്ചിറ: വയനകം ചന്തയിലുണ്ടായ തീപ്പിടുത്തതില്‍ അഞ്ച് കടകള്‍ കത്തിനശിച്ചു. വെള്ളിയാഴ്ച വൈകിട്ട് ഏഴ് മണിയോടെയാണ് സംഭവം. തീപ്പിടിത്തിന്റെ കാരണം വ്യക്തമല്ല.

വയനകം പ്രസന്നാലയത്തില്‍ പ്രസന്നകുമാറിന്റെ ഉടമസ്ഥതയിലുള്ള ബി.എസ്.ഇലക്ട്രിക്കല്‍സ്, മഠത്തില്‍ കാരാഴ്മ കളക്കാട്ട് തറയില്‍ രാമകൃഷ്ണന്റെ ഉടമസ്ഥതയിലുള്ള സിമന്റ്കട കളക്കാട്ട് തറ ഏജന്‍സീസ്, വയനകം കൊയ്പ്പപ്പള്ളി പടീറ്റതില്‍ രാജന്റെ സ്വര്‍ണ്ണാഭരണ നിര്‍മാണ സ്ഥാപനം, വയനം ബിവാസില്‍ ബാബു കുട്ടന്‍പിള്ളയുടെ സ്വകാര്യ ബാങ്ക്, കുലശേഖരപുരം കൊച്ചു വീട്ടില്‍ സജേഷ് കുമാറിന്റെ തുണിക്കട സ്‌നേഹ കളക്ഷന്‍സ് എന്നിവയാണ് പൂര്‍ണ്ണമായും കത്തിനശിച്ചത്.

കരുനാഗപ്പള്ളി, കായംകുളം എന്നിവിടങ്ങളില്‍ നിന്നും എത്തിയ ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍, ഓച്ചിറ പോലീസ്, നാട്ടുകാര്‍ ചേര്‍ന്ന് ഏറെ പണിപ്പെട്ടാണ് തീയണച്ചത്. ലക്ഷക്കണക്കിന് രൂപയുടെ സാമ്പത്തികനഷ്ടം ഉണ്ടായിട്ടുണ്ടെന്നാണ് കരുതുന്നത്.