Connect with us

kerala

കോട്ടയം വയലായിലെ കിടക്കനിര്‍മാണശാല പൂര്‍ണമായും കത്തിനശിച്ചു.

കോട്ടയം വയലായിലെ കിടക്കനിര്‍മാണശാലയില്‍ തീപിടിത്തം. കെട്ടിടംപൂര്‍ണമായും കത്തിനശിച്ചു.

Published

on

കോട്ടയം വയലായിലെ കിടക്കനിര്‍മാണശാലയില്‍ തീപിടിത്തം. കെട്ടിടംപൂര്‍ണമായും കത്തിനശിച്ചു.ഉച്ചകക് 12.15ഓടെയാണ് തീകണ്ടത്. ഉടന്‍ 4യൂണിറ്റ് അഗ്നിശമനയൂണിറ്റെത്തി തീ അണച്ചു. കൂടുതല്‍ നാശനഷ്ടമില്ല. കിടക്കക്ക് വേണ്ട തുണികളും മറ്റും സൂക്ഷിച്ച സ്ഥലത്തായിരുന്നു സംഭവം.കാരണം വ്യക്തമല്ല.ീൂ ബഹതയചത

kerala

ബാലചന്ദ്ര മേനോനെ ഭീഷണിപ്പെടുത്തി പണംതട്ടാന്‍ ശ്രമിച്ച സംഭവം; അഭിഭാഷകന്‍ പിടിയില്‍

ഈ കേസിലെ ഒന്നാംപ്രതി നടി മിനു മുനീറിനെ സൈബര്‍ ക്രൈം പൊലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.

Published

on

നടനും സംവിധായകനുമായ ബാലചന്ദ്ര മേനോനെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കുകയും ഭീഷണിപ്പെടുത്തി പണംതട്ടാന്‍ ശ്രമിക്കുകയും ചെയ്ത അഭിഭാഷകന്‍ പിടിയില്‍. കൊല്ലം കുണ്ടറ സ്വദേശി സംഗീത് ലൂയിസാണ് (46) പിടിയിലായത്. ഈ കേസിലെ ഒന്നാംപ്രതി നടി മിനു മുനീറിനെ സൈബര്‍ ക്രൈം പൊലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.നിരവധി കേസുകളില്‍ പ്രതിയായ സംഗീതിനെ ദിവസങ്ങളായി നിരീക്ഷിച്ച് വരികയായിരുന്നു.

കൊച്ചി സിറ്റി സൈബര്‍ പൊലീസ് ഇന്ന് പുലര്‍ച്ചെയാണ് ഇയാളെ പിടികൂടിയത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവം. 2023ല്‍ കുണ്ടറ പൊലീസ് കാപ്പ പ്രകാരം ഇയാളെ റൗഡിയായി പ്രഖ്യാപിച്ച് കരുതല്‍തടങ്കലില്‍ പാര്‍പ്പിച്ചിരുന്നു.

Continue Reading

kerala

പൊളിക്കുന്നതിനിടെ വിറകുപുരയുടെ ഭിത്തിയിടിഞ്ഞ് വീണു; തൊഴിലാളി മരിച്ചു

മേഴത്തൂര്‍ സ്വദേശി ഉണ്ണികൃഷ്ണന്‍ ആണ് മരിച്ചത്.

Published

on

പാലക്കാട് തൃത്താലയില്‍ വിറകുപുരയുടെ ഭിത്തിയിടിഞ്ഞ് വീണ് തൊഴിലാളി മരിച്ചു. മേഴത്തൂര്‍ സ്വദേശി ഉണ്ണികൃഷ്ണന്‍ ആണ് മരിച്ചത്. മേഴത്തൂരില്‍ ഇന്നലെയായിരുന്നു അപകടം.

വിറകുപുര പൊളിക്കാനെത്തിയപ്പോഴായിരുന്നു ആറടി ഉയരമുള്ള ഭിത്തി പൊളിഞ്ഞു വീണത്. ഗുരുതരമായി പരിക്കേറ്റ ഉണ്ണികൃഷ്ണനെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരിച്ചത്.

Continue Reading

kerala

അനധികൃതമായി സേവനത്തില്‍ നിന്നും വിട്ടു നില്‍ക്കുന്ന ഡോക്ടര്‍മാര്‍ക്കെതിരെ നടപടി; 84 ഡോക്ടര്‍മാരെ പിരിച്ചു വിട്ടു

ആരോഗ്യ വകുപ്പിലെ പ്രൊബേഷന്‍ ഡിക്ലയര്‍ ചെയ്യാത്ത 444 ഡോക്ടര്‍മാര്‍ക്കെതിരേയും പ്രൊബേഷന്‍ ഡിക്ലയര്‍ ചെയ്ത 157 ഡോക്ടര്‍മാര്‍ക്കെതിരേയുമാണ് നടപടി സ്വീകരിച്ചത്.

Published

on

അനധികൃതമായി സേവനത്തില്‍ നിന്നും വിട്ടു നില്‍ക്കുന്ന ഡോക്ടര്‍മാര്‍ക്കെതിരെ നടപടി. ആരോഗ്യ വകുപ്പിലെ പ്രൊബേഷന്‍ ഡിക്ലയര്‍ ചെയ്യാത്ത 444 ഡോക്ടര്‍മാര്‍ക്കെതിരേയും പ്രൊബേഷന്‍ ഡിക്ലയര്‍ ചെയ്ത 157 ഡോക്ടര്‍മാര്‍ക്കെതിരേയുമാണ് നടപടി സ്വീകരിച്ചത്.

അനധികൃതമായി സേവനത്തില്‍ നിന്നും വിട്ടു നില്‍ക്കുന്ന 84 ഡോക്ടര്‍മാരെ കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ പിരിച്ചു വിട്ടു. ബാക്കിയുള്ളവര്‍ക്കെതിരേയുള്ള നടപടികള്‍ വിവിധ ഘട്ടങ്ങളിലാണ്. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള 51 ഡോക്ടര്‍മാരെ കഴിഞ്ഞ ദിവസം പിരിച്ച് വിട്ടതിന് പുറമേയാണിത്.

Continue Reading

Trending