വാഷിങ്ടണ്‍: അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ പ്രൈമറി സ്‌കൂളിലുണ്ടായ വെടിവെപ്പില്‍ അധ്യാപികയും വിദ്യാര്‍ത്ഥിയുമുള്‍പ്പെടെ മൂന്നു പേര്‍ കൊല്ലപ്പെട്ടു. ഒരു കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റു. ദമ്പതിമാര്‍ക്കിടയിലുണ്ടായ തര്‍ക്കമാണ് വെടിവെപ്പില്‍ കലാശിച്ചതെന്നാണ് പൊലീസ് നിഗമനം. സ്‌കൂളില്‍ തോക്കുമായെത്തിയ പ്രതി ക്ലാസ്മുറിയില്‍ കയറി അധ്യാപികയായ ഭാര്യക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഭാര്യ തല്‍ക്ഷണം മരിച്ചു. അധ്യാപികക്കൊപ്പമുണ്ടായ രണ്ടു കുട്ടികള്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാള്‍ ആസ്പത്രിയില്‍ കൊല്ലപ്പെട്ടു.

636274589379793770-usp-news-san-bernardino-school-shooting-001

കൃത്യത്തിനു ശേഷം അക്രമി ആന്‍േഴ്‌സണ്‍ സ്വയം വെടിയുതിര്‍ത്തു ആത്മഹത്യ ചെയ്തു.