Connect with us

kerala

കണ്ണൂരിൽ നിന്നുള്ള ആദ്യ ഹജ്ജ് തീർത്ഥാടക സംഘം പുണ്യഭൂമിക്കരികെ

താമസ കേന്ദ്രങ്ങളിൽ തീർത്ഥാടകരെ സഹായിക്കാൻ സഊദി കെഎംസിസി നാഷണൽ കമ്മിറ്റി ട്രഷറർ കുഞ്ഞിമോൻ കാക്കിയ, ഹജ്ജ് സെൽ ജനറൽ കൺവീനർ മുജീബ് പൂക്കോട്ടൂർ എന്നിവരുടെ നേതൃത്വത്തിൽ നിരവധി വളണ്ടിയർമാർ രംഗത്തുണ്ട്.

Published

on

അഷ്‌റഫ് വേങ്ങാട്ട്

റിയാദ് : തൽബിയത്തിന്റെ മന്ത്രധ്വനികളുമായി മലയാളി തീർത്ഥാടകർ വിശുദ്ധ ഭൂമിക്കരികെ . കേന്ദ്ര ഹജ്ജ് കമ്മിറ്റി വഴി ഇക്കൊല്ലത്തെ ഹജ്ജ് കർമ്മത്തിനുള്ള ആദ്യ സംഘം ജിദ്ദയിലിറങ്ങി. കണ്ണൂരിൽ നിന്ന് പുലർച്ചെ ഒന്നേമുക്കാലിനുള്ള ഐ എക്സ് 3027 എയർ ഇന്ത്യ എക്സ്പ്രസ് വിമാനം സഊദി സമയം പുലർച്ചെ 4.50ന് ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് വിമാനത്താവളത്തിലെത്തി. തിരക്കൊഴിഞ്ഞ ഹജ്ജ് ടെര്മിനലിലെ എമിഗ്രേഷൻ ക്ലിയറൻസ് പൂർത്തിയാക്കി നാലരയോടെ തന്നെ പുറത്തിറങ്ങിയ തീർത്ഥാടകരെ സഊദി കെഎംസിസി ഹജ്ജ് സെൽ ചെയർമാൻ അഹമ്മദ് പാളയാട്ട്, ചീഫ് കോ ഓർഡിനേറ്റർ അരിമ്പ്ര എന്നിവരുടെ നേതൃത്വത്തിൽ സഊദി ഹജ്ജ് സെല്ലിന്റെയും ജിദ്ദ കെഎംസിസി ഹജ്ജ് സെല്ലിന്റെയും വളണ്ടിയർ ടീം ചേർന്ന് സ്വീകരിച്ചു. 73 പുരുഷന്മാരും 72 സ്ത്രീകളുമാണ് ആദ്യ വിമാനത്തിലെത്തിയത്. കോഴിക്കോട് നിന്നുള്ള ആദ്യവിമാനവും സഊദി സമയം രാവിലെ ഏഴരക്ക് ജിദ്ദയിലിറങ്ങിയിട്ടുണ്ട് . എമിഗ്രെഷൻ നടപടികൾ പൂർത്തിയാക്കി പുറത്തെത്തുന്ന തീർത്ഥാടകരെയും കെഎംസിസി വളണ്ടിയർ സംഘം മക്കയിലേക്ക് യാത്രയാക്കും. മൂന്ന് വിമാനങ്ങളാണ് ഇന്ന് കേരളത്തിൽ നിന്നെത്തുണന്നത്. കണ്ണൂരിൽ നിന്ന് ഒന്നും കോഴിക്കോട് നിന്ന് രണ്ടും വിമാനങ്ങളാണ് ഇന്ന് ജിദ്ദയിലെത്തുന്നത്.

ജിദ്ദ വിമാനത്താവളത്തിൽ കെഎംസിസി നേതാക്കളായ അഹമ്മദ് പാളയാട്ട്, അബൂബക്കർ അരിമ്ബ്ര, വി പി മുസ്തഫ, മുഹമ്മദ്‌കുട്ടി പാണ്ടിക്കാട് എന്നിവർക്കൊപ്പം എയർപോർട്ട് വളണ്ടിയർ കോ ഓർഡിനേറ്റർ നൗഫൽ റഹേലി, മുസ്തഫ കോഴിശ്ശേരി, അലി പാങ്ങാട്ട് ഷംസി ചോയിമുക്ക്, ഉമ്മർ മേലാറ്റൂർ ,റഫീഖ് തുടങ്ങിയവർ അല്ലാഹുവിന്റെ അതിഥികളെ സ്വീകരിച്ചു. പുറത്തിറങ്ങിയ തീർത്ഥാടകരുടെ ലഗേജുകളും മറ്റും വളരെ വേഗത്തിൽ മക്കയിലേക്കുള്ള യാത്രക്കൊരുക്കിയ നാല് ബസ്സുകളിലെത്തിച്ചു. ആറ് മണിയോടെ തീർത്ഥാടകർ മക്കയിലേക്ക് പുറപ്പെട്ടു.

അൽപസമയത്തിനകം മക്കയിലെത്തുന്ന തീർത്ഥാടകരെ ഇന്ത്യൻ ഹജ്ജ് മിഷൻ ഉദ്യോഗസ്ഥരും സഊദി കെഎംസിസി ഹജ്ജ് സെല്ലിന്റെയും മക്ക കെഎംസിസിയുടെയും നേതാക്കളായ കുഞ്ഞിമോൻ കാക്കിയ, മുജീബ് പൂക്കോട്ടൂർ, മുസ്തഫ മഞ്ഞക്കുളം, സുലൈമാൻ മാളിയേക്കൽ, മുസ്തഫ മലയിൽ, നാസർ കിൻസാറ എന്നിവരുടെ നേതൃത്വത്തിൽ തീർത്ഥാടകരെ സ്വീകരിക്കും. 260 നമ്പർ ബിൽഡിങ്ങിലാണ് ആദ്യ വിമാനത്തിലുള്ള 145 തീർത്ഥാടകർക്കും താമസമൊരുക്കിയിട്ടുള്ളത്. താമസ കേന്ദ്രങ്ങളിൽ തീർത്ഥാടകരെ സഹായിക്കാൻ സഊദി കെഎംസിസി നാഷണൽ കമ്മിറ്റി ട്രഷറർ കുഞ്ഞിമോൻ കാക്കിയ, ഹജ്ജ് സെൽ ജനറൽ കൺവീനർ മുജീബ് പൂക്കോട്ടൂർ എന്നിവരുടെ നേതൃത്വത്തിൽ നിരവധി വളണ്ടിയർമാർ രംഗത്തുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

കോടതിയില്‍ നിന്ന് ലഭിച്ചത് വലിയ ആശ്വാസം: മുസ്‌ലിം ലീഗ്

മുസ്‌ലിംലീഗിന്റെ ഹർജിയാണ് ലീഡ് ഹർജി

Published

on

സി.എ.എ വിജ്ഞാപനത്തിനെതിരെ മുസ്‌ലിംലീഗ് നൽകിയ ഹർജിയിലുള്ള സുപ്രിംകോടതി ഇടപെടൽ വലിയ ആശ്വാസമാണെന്ന് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മൂന്നാഴ്ചയാണ് മറുപടി നൽകാൻ കേന്ദ്രത്തിന് സമയം അനുവദിച്ചത്. മറുപടിക്ക് സമയം നൽകിയ മൂന്നാഴ്ചക്കിടയിൽ ആർക്കും പൗരത്വം നൽകാനാവില്ലെന്ന് അഡ്വ. ഹാരിസ് ബീരാൻ വിശദീകരിച്ചു. സി.എ.എ ചട്ടങ്ങൾ സ്‌റ്റേ ചെയ്യണമെന്നാണ് മുസ്ലിംലീഗ് ആവശ്യപ്പെട്ടത്. റൂൾസ് വരാത്തത് കൊണ്ടാണ് നേരത്തെ സ്റ്റേ ലഭിക്കാതിരുന്നത്. അതുകൊണ്ടാണ് റൂൾസ് വന്നപ്പോഴേ മുസ്ലിംലീഗ് സുപ്രിംകോടതിയെ സമീപിച്ചത്. മുസ്‌ലിംലീഗിന്റെ ഹർജിയാണ് ലീഡ് ഹർജി.

റൂൾസ് അനുസരിച്ച് പല കമ്മിറ്റികളും നിലവിൽ വരാനുള്ളത് കൊണ്ട് മൂന്നാഴ്ചക്കകം ആർക്കും പൗരത്വം നൽകാനാവില്ലെന്ന് കോടതി തന്നെ വ്യക്തമാക്കി. പൗരത്വം കൊടുക്കുന്ന സാഹചര്യമുണ്ടായാൽ മുസ്ലിംലീഗിന് കോടതിയെ സമീപിക്കാമെന്നും സുപ്രിംകോടതി പറഞ്ഞു.

Continue Reading

india

സി.എ.എ: മുസ്‌ലിം ലീഗിന്റെ ഹര്‍ജിയില്‍ മറുപടി നല്‍കാന്‍ കേന്ദ്രത്തിന് മൂന്നാഴ്ച സമയം; എപ്രില്‍ 9ന് ഹര്‍ജി വീണ്ടും പരിഗണിക്കും

മുസ്ലിംലീഗിന് വേണ്ടി മുതിർന്ന അഭിഭാഷകൻ കപിൽ സിബലാണ് സുപ്രിംകോടതിയിൽ വാദിക്കുന്നത്

Published

on

സി.എ.എ വിജ്ഞാപനത്തിനെതിരെ മുസ്‌ലിംലീഗിന്റെ ഹർജിയിൽ മറുപടി നൽകാൻ സുപ്രിംകോടതി കേന്ദ്രത്തിന് മൂന്നാഴ്ച സമയം അനുവദിച്ചു. ഏപ്രിൽ ഒമ്പതിന് ഹർജി വീണ്ടും പരിഗണിക്കും.

മുസ്ലിംലീഗിന് വേണ്ടി മുതിർന്ന അഭിഭാഷകൻ കപിൽ സിബലാണ് സുപ്രിംകോടതിയിൽ വാദിക്കുന്നത്. ഭരണഘടനാ വിരുദ്ധമായ വിജ്ഞാപനം സ്റ്റേ ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വിജ്ഞാപനം സ്റ്റേ ചെയ്യണമെന്ന മുസ്‌ലിംലീഗിന്റെ ആവശ്യം കേന്ദ്രം എതിർത്തു.

ചട്ടങ്ങൾ നിലവിൽ വന്നതായും ഉപഹർജികളിൽ മറുപടി നൽകാൻ കൂടുതൽ സമയം വേണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു. നാല് വർഷത്തിനും നാല് മാസത്തിനും ശേഷം ചട്ടങ്ങൾ പ്രസിദ്ധീകരിച്ചത് നല്ല ഉദ്ദേശ്യത്തിലല്ലെന്ന് മുസ്‌ലിംലീഗ് സുപ്രിംകോടതിയിൽ വ്യക്തമാക്കി. മറുപടി നൽകാൻ നാലാഴ്ച സമയമാണ് കേന്ദ്രം ആവശ്യപ്പെട്ടത്.

Continue Reading

kerala

തെരഞ്ഞെടുപ്പ് പോസ്റ്ററിൽ ചാരിനിന്നതിന് 14കാരന് മര്‍ദനം; ബി.ജെ.പി നേതാവിനെതിരെ ബാലാവകാശ കമ്മിഷനിലും പരാതി നൽകി

സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണു നടപടി

Published

on

പോസ്റ്ററിൽ ചാരിനിന്നതിന് 14കാരനെ ബി.ജെ.പി നേതാവ് മർദിച്ചെന്ന് പരാതി. തിരുവനന്തപുരം കാലടിയിലാണ് സംഭവം. എന്‍.ഡി.എയുടെ ലോക്സഭാ സ്ഥാനാർഥി രാജീവ്‌ ചന്ദ്രശേഖറിന്റെ പോസ്റ്ററിൽ ചാരിനിന്നതിനാണ് മർദനം.

ബി.ജെ.പി കാലടി ഏരിയ വൈസ് പ്രസിഡന്‍റ് സതീശനെതിരെയാണു പരാതിയുള്ളത്. സംഭവത്തില്‍ ഫോർട്ട്‌ പൊലീസ് സ്വമേധയാ കേസെടുത്തു. സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണു നടപടി. സംഭവത്തില്‍ സമീപവാസികൾ ബാലാവകാശ കമ്മിഷനിലും പരാതി നൽകിയിട്ടുണ്ട്.

Continue Reading

Trending