വരുന്ന രണ്ട് മാസത്തിനകം മുംബൈയിലെ പ്രധാനപ്പെട്ട അഞ്ച് റെയില്‍വേസ്റ്റേഷനുകളിില്‍ അത്യാഹിത മെഡിക്കല്‍ ക്ലിനിക്കുകള്‍ തുടങ്ങും. ക്ലിനിക്ക് സന്ദര്‍ശിക്കുന്നവര്‍ക്ക് ഒരു രൂപക്ക് ചികിത്സ നല്‍കും.

കുര്‍ള, ഘൊരക്പൂര്‍, മുളുണ്ട്, വാടല, ദാദാര്‍ എന്നീ റെയില്‍വേസ്റ്റേഷനുകളിലാണ് ക്ലിനിക്കുകള്‍ സ്ഥാപിക്കുന്നത്. 24/7 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ക്ലിനിക്കാവും സ്ഥാപിക്കുന്നത്.