രാജ്യത്തെ നക്‌സല്‍ വിരുദ്ധപോരാട്ടങ്ങളില്‍ പുതിയ നയങ്ങള്‍ വ്യക്തമാക്കി ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌സിംഗ്. തീവ്ര ഇടതുപക്ഷത്തെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ചര്‍ച്ച ചെയ്യാനായി നടത്തിയ യോഗത്തിലായിരുന്നു പുതിയ നയത്തെ കുറിച്ചുള്ള പ്രഖ്രാപനങ്ങള്‍ വന്നത്.

ഇരുപത് വര്‍ഷങ്ങള്‍ക്കുള്ളില്‍ നക്‌സല്‍ തീവ്രവാദികള്‍ രാജ്യത്തെ പന്ത്രാണ്ടായിരം ജീവനുകളാണ് കവര്‍ന്നതെന്ന് സിംഗ് യോഗത്തെ അറിയിച്ചു.
‘സമാധാന്‍ എന്ന നാമം ചെയ്്ത പുതിയ ക്യാമ്പയിനാണ് രാജ്‌നാഥ് സിംഗ് തുടക്കമിട്ടിരിക്കുന്നത്.
പക്വമായ നയം, ശക്തമായ നിലപാട്, പ്രചോദനവുമ പരിശീലനവും നല്‍കല്‍, കര്‍മ്മോത്സുക ബുദ്ധി, തുടങ്ങയി കാര്യങ്ങള് കൃത്യമായി പരിഗണിച്ചായിരിക്കും പുതിയ നീക്കമെന്നാണ് അറിയുന്നത്.