ഹൈദരാബാദ്: മിഠായി കാണിച്ച് അഞ്ചുവയസ്സുകാരിയെ ബലാത്സംഗം ചെയ്തു. ഗൊല്‍കൊണ്ടയിലെ ഒരു സ്‌കൂളിലാണ് സംഭവം നടന്നത്.

സംഭവത്തില്‍ കഴിഞ്ഞ ദിവസമാണ് കുട്ടിയുടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയത്. യു.കെ.ജി വിദ്യാര്‍ഥിയായ കുട്ടിയെ സ്‌കൂള്‍ ജീവനക്കാരന്‍ മിഠായി കാണിച്ച് സ്‌കൂളിലെ ഒഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തുവെന്നാണ് പരാതി. പരാതിയെ തുടര്‍ന്ന് പ്രതിയെ അറസ്റ്റ് ചെയ്തു. പ്രതിക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്.

ഇതിനിടെ രോഷാകുലരായ നാട്ടുകാരും കുട്ടിയുടെ ബന്ധുക്കളും ചേര്‍ന്ന് സ്‌കൂള്‍ തല്ലിത്തകര്‍ത്തു. അതേസമയം ബലാത്സംഗത്തിനിരയായ കുട്ടിയെ കൂടുതല്‍ വൈദ്യപരിശോധനകള്‍ക്കായി ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.