പ്രളയദുരന്തത്തിടയില്‍ കച്ചവട സ്ഥാപനങ്ങളിലെ സാധനങ്ങള്‍ കൊള്ളയടിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടും സര്‍ക്കാര്‍ സര്‍ക്കാര്‍ നടപടിയെടുക്കുന്നില്ലെന്ന് വ്യാപക പരാതി.

ചെങ്ങന്നൂരിലെ ഒരു കടയില്‍ നിന്നാണ് സി.പി.എം കൗണ്‍സിലറുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം പച്ചക്കറികള്‍ കൊള്ളയടിച്ചത്. സ്ഥാപന ഉടയായ ശശികുമാര്‍ തന്നെയാണ് സമൂഹമാധ്യമങ്ങളില്‍ തന്റെ ദുരനുഭവം പങ്കുവെച്ചത്.

വെള്ളപ്പൊക്കത്തിനിടയില്‍ തന്റെ കടയില്‍ നിന്ന് നാല്‍പത് ചാക്ക് സവാളയും തക്കാളിയും മറ്റുപച്ചക്കറികളും കൊള്ളയടിച്ചുപോയി. നാടുമുഴുവന്‍ പ്രളയക്കെടുതിയില്‍ ആയതിനാല്‍ താന്‍ ആ നഷ്ടം സഹിച്ചു. ഇതിനടിയില്‍ തൊണ്ണൂറായിരം രൂപ പലിശക്കെടുത്ത് വീണ്ടും താന്‍ കട തുറന്നു. മൂന്നാമത്തെ ദിവസയപ്പോഴേക്കും വൈകുന്നേരം നാലുമണിക്ക് നാലോളം സിപിഎം പ്രവര്‍ത്തകര്‍ വന്ന് ചേന ചോദിക്കുകയായിരുന്നു. വലിയ വിലയായതിനാല്‍ നിങ്ങള്‍ക്ക് അത് താങ്ങില്ലെന്ന് അറിയിച്ചിട്ടും അവര്‍ കൂട്ടാക്കിയില്ല. കാശൊന്നും തരാതെ അവര്‍ക്ക് വേണ്ടത് അവരെടുത്തു പോയി. ശേഷം കട അടക്കുന്ന സമയത്ത് കുറച്ചാളുകള്‍ വന്ന് എട്ട് ചാക്കുനിറയെ കടയിലുണ്ടായിരുന്ന മുഴുവന്‍ സാധനങ്ങളും എടുത്തുകൊണ്ടുപോവുകയായിരുന്നു. പോലീസിനെ വിളിച്ചു പറയാന്‍ വെല്ലുവിളിച്ചാണ് അവര്‍ പച്ചക്കറികള്‍ ചാക്കില്‍ നിറച്ചത്.

ശശികുമാറിന്റെ വിവരണം വീഡിയോ കാണാം