കോഴിക്കോട്: ഒരു നേരത്തെ അന്നം കിട്ടാതെ വിശന്നുവലഞ്ഞ് നിരത്തുകളില്‍ കഴിയേണ്ടവരുണ്ടാകരുതെന്ന നിശ്ചയദാര്‍ഢ്യത്തോടെ ഒരു ഫേസ്ബുക്ക് കൂട്ടായ്മ. വ്യത്യസ്്്തമായ പ്രവര്‍ത്തനങ്ങളിലൂടെ സാമൂഹ്യമാധ്യമങ്ങളിലൂടെ രൂപപ്പെടുന്ന കൂട്ടായമ്കള്‍ ശ്രദ്ധയാകര്‍ഷിക്കുന്നതിനിടെയാണ് വിശന്നവനെ തേടി കോഴിക്കോട് ബീച്ച് എന്ന പേരിലുള്ള ഫേസ്ബുക്ക് കൂട്ടായ്മ എത്തിയിരിക്കുന്നത്്. കോഴിക്കോട് ബീച്ച് ഫേസ്ബുക്ക് കൂട്ടായമ്യുടെ ഭാഗമായുള്ള കൈത്താങ്ങ് ചാരിറ്റി ഗ്രൂപാണ്് തങ്ങളുടെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് പൊതിച്ചോറ് ക്യാമ്പയിനുമായി എത്തിയിരിക്കുന്നത്്. സംസ്ഥാനത്തെ പതിനാല് ജില്ലകളിലും ഇത്തരത്തില്‍ നിരത്തുകളില്‍ വിശന്നിരിക്കുന്നവരെ തലോടാനാണ് സംഘത്തിന്റെ പ്രവര്‍ത്തനലക്ഷ്യം.
കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ ഇതിനകം ഈ പദ്ധതി പ്രകാരം ഭക്ഷണമെത്തിച്ചു. മറ്റു ജില്ലകളില്‍ കൂടി വരും ദിവസങ്ങളില്‍ സംഘത്തിന്റെ പ്രവര്‍ത്തനങ്ങളെത്തുമെന്ന് കോഴിക്കോട് ബീച്ച് ഫേസ്ബുക്ക് കൂട്ടായ്മ അംഗങ്ങള്‍ പറഞ്ഞു.