Connect with us

crime

ഭക്ഷ്യവിഷബാധ; കൊല്ലത്തെ ഗണേഷ് ഫാസ്റ്റ്ഫുഡ് പൂട്ടിച്ചു

9 വര്‍ഷത്തോളമായി ലൈസന്‍സ് ഇല്ലാതെയാണ് പ്രവര്‍ത്തിച്ചിരുന്നതെന്ന വിവരം പുറത്തായത്

Published

on

കൊല്ലത്ത് കുടുംബശ്രീ പരിപാടിക്കിടെ നല്‍കിയ ഭക്ഷണത്തില്‍ നിന്നും ഭക്ഷ്യവിഷബാധയേറ്റ സംഭവത്തെ തുടര്‍ന്ന് ഹോട്ടല്‍ പൂട്ടിച്ചു. ചാത്തന്നൂരിലെ ഗണേഷ് ഫാസ്റ്റ് ഫുഡാണ് പരിപാടിക്ക് വേണ്ട ഭക്ഷണം എത്തിച്ചിരുന്നത്. പിന്നീട് ആരോഗ്യ വകുപ്പും ഭക്ഷ്യസുരക്ഷ വിഭാഗവും നടത്തിയ പരിശോധനയിലാണ് ഈ ഹോട്ടല്‍ 9 വര്‍ഷത്തോളമായി ലൈസന്‍സ് ഇല്ലാതെയാണ് പ്രവര്‍ത്തിച്ചിരുന്നതെന്ന വിവരം പുറത്തായത്. ഇതേ തുടര്‍ന്നാണ് ഹോട്ടല്‍ പൂട്ടിച്ചത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

മുട്ടക്കറി ഉണ്ടാക്കിയില്ല; ലിവ്-ഇൻ പങ്കാളിയെ ചുറ്റിക കൊണ്ട് അടിച്ചു കൊന്ന് 35 കാരൻ, അറസ്റ്റിൽ

ഗുരുഗ്രാമിലെ പാലം വിഹാറിൽ കഴിഞ്ഞയാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം.

Published

on

ലിവ്-ഇൻ പങ്കാളിയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ 35 കാരൻ അറസ്റ്റിൽ. അത്താഴത്തിന് മുട്ടക്കറി ഉണ്ടാക്കാത്തതിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ്. ബുധനാഴ്ചയാണ് ഹരിയാനയിലെ ഗുഡ്ഗാവിനടുത്ത് മുഖം വികൃതമാക്കിയ നിലയിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്.

ഗുരുഗ്രാമിലെ പാലം വിഹാറിൽ കഴിഞ്ഞയാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം. ബിഹാർ സ്വദേശി ലല്ലൻ യാദവ്(35) ആണ് ലിവ്-ഇൻ പങ്കാളി അഞ്ജലിയെ (32) കൊലപ്പെടുത്തിയത്. കൊലപാതക ശേഷം ഒളിവിലായിരുന്ന ഇയാളെ ഡൽഹിയിൽ നിന്ന് പിടികൂടുകയായിരുന്നു.

ആറ് വർഷം മുമ്പാണ് കുടുംബ വഴക്കിനെ തുടർന്ന് യാദവ് ഡൽഹിയിൽ എത്തുന്നതെന്ന് പൊലീസ്. ഇയാളുടെ ആദ്യ ഭാര്യ പാമ്പുകടിയേറ്റ് മരണപ്പെട്ടിരുന്നു. ആറ് മാസം മുമ്പ് അഞ്ജലിയെ കണ്ടുമുട്ടി. പിന്നീട് ഇരുവരും പ്രണയത്തിലാവുകയും, ഗുഡ്ഗാവിൽ ഒന്നിച്ച് താമസിക്കാനും തീരുമാനിച്ചു.

കഴിഞ്ഞ ചൊവ്വാഴ്ച മദ്യപിച്ചെത്തിയ ലല്ലൻ, അത്താഴത്തിന് മുട്ടക്കറി ഉണ്ടാക്കാത്തതിനെ ചൊല്ലി അഞ്ജലിയുമായി വഴക്കിട്ടു. വഴക്ക് രൂക്ഷമായതോടെ പ്രകോപിതനായ യാദവ് ചുറ്റികയും ബെൽറ്റും ഉപയോഗിച്ച് അഞ്ജലിയെ മർദ്ദിച്ചു കൊലപ്പെടുത്തി. പിന്നീട് മുഖം വികൃതമാക്കി മൃതദേഹം ചോമ മേഖലയിലെ ഒരു കെട്ടിട നിർമ്മാണ സ്ഥലത്ത് ഉപേക്ഷിക്കുകയായിരുന്നുവെന്നും പൊലീസ്. കെട്ടിടത്തിൻ്റെ കെയർടേക്കറാണ് മൃതദേഹം കണ്ടത്. പിന്നീട് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.

Continue Reading

crime

തൃശൂരിൽ കഞ്ചാവ് വേട്ട; 20 കിലോ കഞ്ചാവുമായി രണ്ടു പേർ പിടിയിൽ

രഹസ്യ വിവരത്തെ തുടർന്ന് തൃശൂർ റൂറൽ ഡൻസാഫ് ടീമും, വാടാനപ്പള്ളി പൊലീസും ചേർന്ന് നടത്തിയ വാഹന പരിശോധനയിലാണ് കഞ്ചാവ് പിടിച്ചെടുത്തത്.

Published

on

തൃശൂരിൽ കഞ്ചാവ് വേട്ട. വാടാനപ്പള്ളിയിൽ കാറിൽ കടത്താൻ ശ്രമിക്കുന്നതിനിടെ 20 കിലോ കഞ്ചാവുമായി രണ്ടു പേർ പിടിയിൽ. രഹസ്യ വിവരത്തെ തുടർന്ന് തൃശൂർ റൂറൽ ഡൻസാഫ് ടീമും, വാടാനപ്പള്ളി പൊലീസും ചേർന്ന് നടത്തിയ വാഹന പരിശോധനയിലാണ് കഞ്ചാവ് പിടിച്ചെടുത്തത്.

തൃശൂർ അരനാട്ടുകര ലാലൂർ സ്വദേശികളായ ആലപ്പാട്ട് പൊന്തോക്കൻ ജോസ് (43), കാങ്കളത്ത് സുധീഷ് (33) എന്നിവരാണ് അറസ്റ്റിലായത്. ആന്ധ്രയിൽ നിന്ന് എത്തിച്ച കഞ്ചാവ് തീരദേശമേഖലയിൽ വിതരണം ചെയ്യാനാണ് ഇവർ കൊണ്ടുവന്നതെന്ന് പൊലീസ് പറഞ്ഞു.

രണ്ട് വർഷം വർഷം മുമ്പ് കൊരട്ടിയിൽ 210 കിലോ കഞ്ചാവ് പിടികൂടിയ കേസിലെ പ്രതിയാണ് ജോസ്. പ്രതികളെ കോടതിയിൽ ഹാജരാക്കുമെന്നും പൊലീസ്.

Continue Reading

crime

ഇടതുതൊഴിലാളി സംഗമത്തിന് കൂട്ട അവധി; ചോദ്യംചെയ്ത കെഎസ്ഇബി എൻജിനീയർക്ക് മർദനം

എസ്എൽ പുരത്തെ സബ് ഡിവിഷൻ ഓഫിസിൽ ഇന്നലെ വൈകിട്ട് മൂന്നോടെയാണു സംഭവം.

Published

on

വൈദ്യുതി ബോർഡിലെ സിഐടിയു യൂണിയനിൽപെട്ട ജീവനക്കാർ കൂട്ട അവധിയെടുത്ത് തൊഴിലാളി സംഗമത്തിനു പോയതു ചോദ്യം ചെയ്ത അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർക്ക് മർദനമേറ്റു. എസ്എൽ പുരത്തെ സബ് ഡിവിഷൻ ഓഫിസിൽ ഇന്നലെ വൈകിട്ട് മൂന്നോടെയാണു സംഭവം. പരുക്കേറ്റ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ കെ.രാജേഷ് മോനെ (48) ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ചേർത്തലയിൽ നടന്ന കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷന്റെ പരിപാടിയിൽ പങ്കെടുക്കാൻ കലവൂർ സെക്‌ഷൻ ഓഫിസിലെ 17 ജീവനക്കാർ അവധി ചോദിച്ചിരുന്നെന്നു പറയുന്നു.

എന്നാൽ, പരീക്ഷക്കാലമായതിനാൽ കൂട്ടമായി അവധിയെടുക്കുന്നതു ശരിയല്ലെന്നും നാലുപേരെങ്കിലും ജോലി ചെയ്തിട്ടു ബാക്കിയുള്ളവർ പോയാൽ മതിയെന്നും രാജേഷ് മോൻ നിർദേശിച്ചതാണു തർക്കത്തിനു കാരണമായത്. പരിപാടിക്കു ശേഷം എസ്എൽ പുരത്തെ ഓഫിസിലെത്തിയ സംഘടനാ ഭാരവാഹികളും രാജേഷ് മോനുമായി തർക്കവും തുടർന്നു സംഘർഷവുമുണ്ടായി. വിവരമറിഞ്ഞ് മാരാരിക്കുളം പൊലീസും എത്തി.

അതേസമയം, അവധിക്കായി മുൻകൂട്ടി നോട്ടിസ് നൽകിയിട്ടും അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ അനുവദിക്കാതെ ഭീഷണിപ്പെടുത്തിയെന്നാണു സംഘടനാ നേതാക്കൾ ആരോപിക്കുന്നത്. ഇക്കാര്യം സംസാരിക്കാൻ സംഘടനാ നേതാക്കൾ എത്തിയപ്പോൾ അവരോടു രാജേഷ് മോൻ മോശമായി സംസാരിച്ചെന്നും തള്ളിവീഴ്ത്തിയെന്നും അസോസിയേഷൻ ഡിവിഷൻ സെക്രട്ടറി സഞ്ജയ് നാഥ് ആരോപിച്ചു.
സംഘർഷത്തിൽ പരുക്കേറ്റ സംഘടന നേതാക്കളായ കെ.കെ.ചന്ദ്രൻ, കെ.ആർ.ഷീജ എന്നിവർ ചേർത്തല ഗവ. താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണെന്നും പറഞ്ഞു. മാരാരിക്കുളം പൊലീസിൽ പരാതി നൽകി.

Continue Reading

Trending