Connect with us

kerala

നിര്‍മല്‍ ലോട്ടറി ഫലം പ്രഖ്യാപിച്ചു

എന്‍ആര്‍ 717052 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 70 ലക്ഷം രൂപ ലഭിച്ചത്

Published

on

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നിര്‍മല്‍ ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. എന്‍ആര്‍ 717052 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 70 ലക്ഷം രൂപ ലഭിച്ചത്. രണ്ടാം സമ്മാനമായ പത്തുലക്ഷം രൂപ എന്‍എക്‌സ് 321904 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കാണ് ഫല പ്രഖ്യാപനം നടന്നത്.

 

 

kerala

ബൈക്കില്‍ ടെമ്പോ ട്രാവലറിടിച്ച്‌ യുവാവിന് ദാരുണാന്ത്യം; സിസിടിവി ദൃശ്യം പുറത്ത്

Published

on

തിരൂർ ആലത്തിയൂരില്‍ ടെമ്ബോട്രാവലര്‍ സ്‌കൂട്ടറിലിച്ച്‌ യുവാവിന് ദാരുണാന്ത്യം. ഇന്നു പുലര്‍ച്ചെ മൂന്നുമണിയോടൈ ആലത്തിയൂര്‍ ജങ്ഷനിലാണു അപകടം നടന്നത്. ചമ്രവട്ടം സ്‌നേഹപാതയില്‍ ബര്‍ഗര്‍ മേക്കറായ ആലപ്പുഴ സ്വദേശി 24വയസ്സുകാരനായ ജിഥിന്‍ ജെ മാത്യൂസാണ് അപകടത്തില്‍ മരിച്ചത്.

അപകടത്തിന്റെ സി.സി.ടി.വി ദൃശ്യം പുറത്ത്. സ്‌കൂട്ടറില്‍ റോഡ് ക്രോസ് ചെയ്യുന്നതിനിടെ അമിതവേഗതയില്‍ വന്ന ടെമ്ബോട്രാവലര്‍ ജിഥിനെ ഇടിച്ച്‌ തെറിപ്പിക്കുകയായിരുന്നു. ചമ്രവട്ടം സ്‌നേഹപാതയിലെ ബര്‍ഗ്ഗര്‍ മേക്കറായ ജിഥിന്‍, സുഹൃത്തിനെ വീട്ടില്‍ കൊണ്ട് വിട്ട് താമസ കേന്ദ്രത്തിലേക്ക് പോകുകയായിരുന്നു. മംഗലം റോഡില്‍ നിന്ന് ജങ്ഷനിലേക്ക് പ്രവേശിച്ചതിന് പിന്നാലെയായിരുന്നു അപകടം.

കണ്ണൂരില്‍ നിന്നും മലയാറ്റൂരിലേക്ക് യാത്രക്കാരുമായി പോകുകയായിരുന്നു ടെമ്ബോട്രാവലര്‍. അപകടം നടന്നയുടന്‍ ജിഥിനെ ആലത്തിയൂരിലെ ഇമ്ബിച്ചിബാവ സഹകരണ ആശുപത്രിയിലെത്തിച്ച ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയെങ്കിലും യാത്രക്കിടെ മരണപ്പെടുകയായിരുന്നു.

Continue Reading

kerala

കേരള തീരത്ത് ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യത

അതേസമയം കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Published

on

കേരള തീരത്ത് ഇന്ന് അർദ്ധരാത്രി വരെ 0.8 മുതൽ 1.2 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.മുന്നറിയിപ്പ് കണക്കിലെടുത്ത് മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ജാഗ്രതാ നിർദേശം നൽകി. മത്സ്യബന്ധന യാനങ്ങളുടെയും ഉപകരണങ്ങളുടെയും സുരക്ഷ ഉറപ്പാക്കണമെന്നും ബീച്ചിലേയ്ക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണമെന്നും മുന്നറിയിപ്പുണ്ട്. അതേസമയം കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Continue Reading

gulf

ഹൃദയാഘാതം; ദമ്മാമിൽ തൃശൂർ സ്വദേശി മരണപ്പെട്ടു

മൃതദേഹം നാട്ടിലേക്ക് അയക്കുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നതായി കമ്പനി വൃത്തങ്ങൾ അറിയിച്ചു.

Published

on

അഷ്‌റഫ് ആളത്ത്, ദമ്മാം.

സഊദിയിലെ ദമ്മാമിൽ പ്രവാസി മലയാളി ഹൃദയാഘാതംമൂലം മരണപ്പെട്ടു. തൃശൂർ വാടാനപ്പള്ളി പരേതനായ പുതിയ വീട്ടിൽ മുഹമ്മദിൻറെ മകൻ അബ്ദുൽ റസാഖ് (52) ആണ് മരിച്ചത്. ഇന്നലെ താമസസ്ഥലത്ത് വെച്ച് നോമ്പ് തുറന്നുകൊണ്ടിരിക്കെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.
ഉടനെ തൊട്ടടുത്ത ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. രണ്ടു പതിറ്റാണ്ടിലധികമായി പ്രവാസിയായായ ഇദ്ദേഹം നിലവിൽ ദമ്മാമിലെ സ്വാകാര്യ അഡ്വർഡൈസിംഗ് കമ്പനിയിൽ ജീവനക്കാരനാണ്. ഇന്നലെ വൈകീട്ട് അഞ്ചുമണിവരെ ജോലിയിൽ ഉണ്ടായിരുന്ന അബ്ദുൽ റസാഖ് സഹപ്രവർത്തകരെ തിരിച്ചെത്തിച്ച ശേഷമാണ് താമസസ്ഥലത്തേക്ക് മടങ്ങിയത്.മൃതദേഹം നാട്ടിലേക്ക് അയക്കുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നതായി കമ്പനി വൃത്തങ്ങൾ അറിയിച്ചു. മാതാവ് ഫാത്തിമ.ഭാര്യ.നസീറ.ഒരു പെൺകുട്ടിയടക്കം മൂന്ന് മക്കളുണ്ട്.

Continue Reading

Trending