ഫുട്‌ബോള്‍ താരം ജോര്‍ജ്ജ് വിയ(51) ലൈബീരിയയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടാന്‍ സാധ്യത. മാഞ്ചസര്‍ സിറ്റിയുടെ ഫുട്‌ബോള്‍ താരം കൂടിയായ ജോര്‍ജ്ജ് വിയ ഇതിന് മുമ്പ് തന്നെ രാഷ്ട്രീയത്തില്‍ സജീവമായിരുന്നു.

nintchdbpict000359328059

നിരവധി ഘട്ടങ്ങളിലൂടെയാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഫുട്‌ബോള്‍ താരമെന്ന നിലയിലുളള ജോര്‍ജ്ജ് വിയയുടെ ഇടപെടല്‍ ഉള്‍പ്പെടെ കണക്കാക്കിയാണ് ജനങ്ങളുടെ തിരഞ്ഞെടുപ്പ് നടക്കുക.

nintchdbpict000358995116

2005-ല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വിയ താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നുവെങ്കിലും രാഷ്ട്രീയത്തിലെ പരിചയ സമ്പന്നത ഇല്ലെന്ന് കാട്ടി തഴയപ്പെടുകയായിരുന്നു. എന്നാല്‍ ഇന്ന് അദ്ദേഹം ഒരു വലിയ രാഷ്ട്രീയ പദവിയിലേക്കെത്തിയിരിക്കുകയാണെന്ന് ജോര്‍ജ്ജ് വിയയുടെ ക്യാംപെയ്ന്‍ അംഗം പറഞ്ഞു. ഇതിന് മുമ്പ് തന്നെ ലൈബീരിയക്കാര്‍ക്ക് വേണ്ടി ജോര്‍ജ്ജ് വിയ പ്രവര്‍ത്തിച്ചിരുന്നു. നിരവധി ആസ്പത്രികള്‍ക്കുവേണ്ടി സംഭാവന നല്‍കിയും, ദേശീയ ടീമിലേക്ക് അംഗങ്ങള്‍ക്ക് കളിക്കാനുള്ള സൗകര്യവും നല്‍കി അദ്ദേഹം രംഗത്തുണ്ടായിരുന്നു.