Connect with us

kerala

സി.പി.എം സംസ്ഥാന സമിതി മുന്‍ അംഗം സരോജിനി ബാലനന്ദന്‍ അന്തരിച്ചു

Published

on

സി.പി.എം നേതാവും മുന്‍ പൊളിറ്റ് ബ്യൂറോ അംഗം ഇ.ബാലാനന്ദന്റെ ഭാര്യയുമായ സരോജിനി ബാലാനന്ദന്‍ (86) അന്തരിച്ചു. വടക്കന്‍ പറവൂരില്‍ മകളുടെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം. സംസ്‌കാരം പിന്നീട്. ദീര്‍ഘകാലം കളമശേരി പഞ്ചായത്ത് അംഗം, പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച സരോജിനി ബാലാനന്ദന്‍, സിപിഎം സംസ്ഥാനസമിതി അംഗവുമായിരുന്നു. 2012ല്‍ സിപിഎം സംസ്ഥാന സമിതിയില്‍നിന്ന് ഒഴിവാക്കി. മഹിളാ അസോസിയേഷന്‍ നേതാവായും പ്രവര്‍ത്തിച്ചു. സരോജിനി ബാലാനന്ദന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

നടി ആക്രമിക്കപ്പെട്ട കേസ്: കോടതി ഇന്ന് കേസ് പരിഗണിക്കും

ഏഴ് വര്‍ഷത്തിലേറെ നീണ്ട വിചാരണയ്‌ക്കൊടുവില്‍ കേസ് അന്തിമ വിധിയിലേക്കാണ് നീങ്ങുന്നത്.

Published

on

കൊച്ചി: ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ച നടി ആക്രമിക്കപ്പെട്ട കേസില്‍ ഇന്ന് കൊച്ചിയിലെ വിചാരണ കോടതി വീണ്ടും പരിഗണിക്കും. വ്യക്തതാ വാദം തുടരുന്നതിനിടെ കഴിഞ്ഞ തവണ കോടതി ഉന്നയിച്ച 22 ചോദ്യങ്ങള്‍ക്ക് പ്രോസിക്യൂഷന്‍ മറുപടി സമര്‍പ്പിച്ചിരുന്നു. ഏഴ് വര്‍ഷത്തിലേറെ നീണ്ട വിചാരണയ്‌ക്കൊടുവില്‍ കേസ് അന്തിമ വിധിയിലേക്കാണ് നീങ്ങുന്നത്.

2017 ഫെബ്രുവരി 17-ന് അങ്കമാലി അത്താണിക്കടുത്ത് യാത്രചെയ്യുകയായിരുന്ന കാറിലാണ് യുവ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചത്. തുടക്കത്തില്‍ പ്രതിപ്പട്ടികയില്‍ ഇല്ലായിരുന്ന നടന്‍ ദിലീപിനെ അന്വേഷണ സംഘം തെളിവുകളുടെ അടിസ്ഥാനത്തില്‍ 2017 ജൂലൈ 10-ന് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് ‘അമ്മ’ സംഘടനയില്‍ നിന്നും അദ്ദേഹത്തെ പുറത്താക്കി. 85 ദിവസത്തെ കസ്റ്റഡിക്കുശേഷം 2017 ഒക്ടോബര്‍ 3-ന് ദിലീപിന് ജാമ്യം ലഭിച്ചു.

ദിലീപും പള്‍സര്‍ സുനിയും ഉള്‍പ്പെടെ ഒമ്പത് പേരാണ് കേസിലെ പ്രതികള്‍. ആക്രമിക്കപ്പെട്ട നടിയോട് ദിലീപിന് മുന്‍വൈരാഗ്യം ഉണ്ടായിരുന്നു; അതിന്റെ അടിസ്ഥാനത്തിലാണ് കൃത്യം ആസൂത്രണം ചെയ്ത് നടപ്പാക്കിയതെന്നും അന്വേഷണ സംഘത്തിന്റെ നിഗമനം.

2017 നവംബറില്‍ കുറ്റപത്രം സമര്‍പ്പിച്ചു. 2018 മാര്‍ച്ച് 8-ന് വിചാരണ ആരംഭിച്ചു. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹര്‍ജി 2018-ല്‍ ഹൈക്കോടതി തള്ളിയിരുന്നു. നാലര വര്‍ഷം നീണ്ട സാക്ഷി വിസ്താരങ്ങള്‍ക്കൊടുവിലാണ് കേസ് വിധിപ്രവര്‍ത്തനം നിര്‍ണ്ണായക ഘട്ടത്തിലെത്തിയത്.

2024 ഡിസംബര്‍ 11-ന് അന്തിമ വാദം തുടങ്ങുകയും, 2025 ഏപ്രില്‍ 7-ന് സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള അഭ്യര്‍ത്ഥന ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളുകയും ചെയ്തു. ഏപ്രില്‍ 9-ന് പ്രതിഭാഗ വാദവും തുടര്‍ന്ന് പ്രോസിക്യൂഷന്‍ മറുപടി വാദവും പൂര്‍ത്തിയായി.

സിനിമാരംഗത്തെ അതിക്രമങ്ങളും സ്ത്രീസുരക്ഷയും സംബന്ധിച്ച് വലിയ സാമൂഹ്യചര്‍ച്ചകള്‍ക്ക് വഴിവെച്ച ഈ കേസ്, വനിതാ സംഘടനയായ ‘വിമന്‍ ഇന്‍ സിനിമ കൊളക്ടീവ്’ രൂപീകരണത്തിനും, സിനിമാരംഗത്ത് സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പഠിക്കാന്‍ ഹേമ കമ്മിറ്റിയെ സര്‍ക്കാര്‍ നിയോഗിക്കാനും ഇടയാക്കി.

 

Continue Reading

kerala

ട്രെയിനില്‍ നിന്നും തള്ളിയിട്ട ശ്രീക്കുട്ടിയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി

വെന്റിലേറ്റര്‍ നീക്കിയെന്നാണ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കുന്നത്.

Published

on

തിരുവനന്തപുരം: വര്‍ക്കലയില്‍ ട്രെയിനില്‍ നിന്നു പുറത്തേക്കു ചവിട്ടി വീഴ്ത്തിയ യുവതിയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി. ഗുരുതരാവസ്ഥയിലായ നന്ദിയോട് സ്വദേശി ശ്രീക്കുട്ടിയുടെ (19) ആരോഗ്യനിലയിലാണ് നേരിയ പുരോഗതി വന്നിട്ടുള്ളത്. വെന്റിലേറ്റര്‍ നീക്കിയെന്നാണ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കുന്നത്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് ശ്രീക്കുട്ടി.

സ്വയം ശ്വസിക്കുന്നുണ്ടെങ്കിലും ഇപ്പോഴും അബോധാവസ്ഥയില്‍ തുടരുകയാണ്. ഓക്സിജന്‍ സപ്പോര്‍ട്ട് തുടരുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു. ഓടുന്ന ട്രെയിനില്‍ നിന്നു പെണ്‍കുട്ടിയെ പുറത്തേക്കു ചവിട്ടി വീഴ്ത്തിയ കേസില്‍ പ്രതി സുരേഷ് റിമാന്‍ഡിലാണ്.

വധശ്രമം അടക്കം ആറു വകുപ്പുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. നവംബര്‍ 2ന് കേരള എക്‌സ്പ്രസില്‍ നിന്നാണ് ശ്രീക്കുട്ടിയെ ചവിട്ടി വീഴ്ത്തിയത്. പുകവലിക്കുന്നത് ചോദ്യം ചെയ്തതില്‍ പ്രകോപിതനായ പ്രതി യുവതിയെ ചവിട്ടി വീഴ്ത്തുകയായിരുന്നു. ശ്രീക്കുട്ടിക്കൊപ്പം അര്‍ച്ചന എന്ന പെണ്‍കുട്ടിയും ഉണ്ടായിരുന്നു. അര്‍ച്ചനയെയും സുരേഷ് ആക്രമിച്ചിരുന്നു. ബിഹാര്‍ സ്വദേശിയായ ശങ്കര്‍ പാസ്വാന്‍ എന്നയാളാണ് പ്രതിയെ കീഴ്പ്പെടുത്തി അര്‍ച്ചനയെ രക്ഷിച്ചത്.

Continue Reading

kerala

ദിയ കൃഷ്ണയുടെ സ്ഥാപനത്തില്‍ 66 ലക്ഷം രൂപ തട്ടിപ്പ്: നാല് പേര്‍ക്ക് എതിരെ ക്രൈം ബ്രാഞ്ച് കുറ്റപത്രം

മൂന്ന് മുന്‍ ജീവനക്കാരികളും ഒരാളുടെ ഭര്‍ത്താവും ഉള്‍പ്പെടെ നാലുപേരാണ് പ്രതിപ്പട്ടികയില്‍.

Published

on

നടന്‍ കൃഷ്ണകുമാറിന്റെ മകള്‍ ദിയ കൃഷ്ണ നടത്തുന്ന സ്ഥാപനത്തില്‍ നടന്ന സാമ്പത്തിക തട്ടിപ്പില്‍ 66 ലക്ഷം രൂപ തട്ടിയെടുത്തതായി തെളിഞ്ഞു. ഇതുസംബന്ധിച്ച കുറ്റപത്രം ക്രൈം ബ്രാഞ്ച് സമര്‍പ്പിച്ചു. മൂന്ന് മുന്‍ ജീവനക്കാരികളും ഒരാളുടെ ഭര്‍ത്താവും ഉള്‍പ്പെടെ നാലുപേരാണ് പ്രതിപ്പട്ടികയില്‍.

ജീവനക്കാരികളായ വിനീത ജൂലിയറ്റ്, ദിവ്യ ഫ്രാങ്ക്‌ലിന്‍, രാധാകുമാരി എന്നിവര്‍യും വിനീതയുടെ ഭര്‍ത്താവ് ആദര്‍ശും പ്രതികളാണ്. ക്യുആര്‍ കോഡ് ഉപയോഗിച്ചാണ് തട്ടിപ്പ് നടന്നതെന്ന് ക്രൈം ബ്രാഞ്ച് അന്വേഷണത്തില്‍ കണ്ടെത്തി. തട്ടിയെടുത്ത പണം സ്വര്‍ണവും വാഹനങ്ങളും വാങ്ങുന്നതിനും ആഡംബര ജീവിതത്തിനുമാണ് ഉപയോഗിച്ചതെന്ന് ആരോപണം.

രണ്ട് വര്‍ഷം നീണ്ടാണ് സാമ്പത്തിക വഞ്ചന നടന്നത്. വിശ്വാസവഞ്ചന, മോഷണം, കൈവശപ്പെടുത്തല്‍, ചതി തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് പ്രതികള്‍ക്കെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്.

ഇതിനിടെ, ജീവനക്കാരികളെ തട്ടിക്കൊണ്ടുപോയെന്ന കേസില്‍ കൃഷ്ണകുമാര്‍ക്കെതിരെ നല്‍കിയ പരാതിയുടെ അന്വേഷണവും അവസാന ഘട്ടത്തിലാണ്. പരാതിയില്‍ വസ്തുതകളില്ലെന്നു പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.

 

Continue Reading

Trending