കൊച്ചി: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന സിപിഎം നേതാവും കുഴൽമന്ദം മുൻ എംഎൽഎയുമായ എം.നാരായണൻ അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് രാവിലെ അഞ്ചോടെയായിരുന്നു അന്ത്യം. കോവിഡ് ബാധിതനായി ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹത്തെ രോഗം മൂർച്ചിച്ചതിനെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് ശനിയാഴ്ച മാറ്റുകയായിരുന്നു.

രണ്ടു തവണ കുഴൽമന്ദം എംഎല്‍എയായിരുന്നു. നിലവിൽ കുഴൽമന്ദം ഏരിയ കമ്മിറ്റിയംഗമാണ്. കർഷക സംഘം സംസ്ഥാന കമ്മിറ്റിയംഗവും പാലക്കാട് കോ-ഓപ്പറേറ്റീവ് അർബന്‍ ബാങ്ക് ചെയർമാനുമാണ്.