തിരുവനന്തപുരം: സംസ്ഥാനത്തെ നാല് എംഎല്‍എമാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കെ ദാസന്‍, ആന്‍സലന്‍, ബിജിമോള്‍, മുകേഷ് എന്നിവര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

നിയമസഭാ സമ്മേളനം നടക്കുന്നതിനിടെയാണ് എംഎല്‍എമാര്‍ക്ക് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇവര്‍ നാല് പേരും നിയമസഭ സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു.

കെ ദാസനും ആന്‍സലനും മെഡിക്കല്‍ കോളേജില്‍ ചികിത്സയിലും മുകേഷ് വീട്ടില്‍ തന്നെ നിരീക്ഷണത്തില്‍ കഴിയുകയുമാണ്. രോഗം സ്ഥിരീകരിച്ചിരിക്കുന്ന എംഎല്‍എമാരുടെ ആരോഗ്യ നില തൃപ്തികരമാണെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.