Connect with us

Culture

ആധാര്‍ വിവര ചോര്‍ച്ച; ആശങ്ക വര്‍ധിപ്പിക്കുന്നതായി പരാതിക്കാര്‍

Published

on

ന്യൂഡല്‍ഹി: ആധാര്‍ കാര്‍ഡിനായി ശേഖരിച്ച പൗരന്മാരുടെ ബയോമെട്രിക് വിവരങ്ങള്‍ ചോര്‍ന്നെന്ന വാര്‍ത്ത ആശങ്ക സൃഷ്ടിക്കുന്നതായി, ആധാര്‍ കേസിലെ പരാതിക്കാര്‍ സുപ്രീംകോടതിയില്‍. 135 ദശലക്ഷം പേരുടെ വിവരങ്ങള്‍ ചോര്‍ന്നതായാണ് വിവരം. ഇങ്ങനെ പോയാല്‍ ഏകീകൃത തിരിച്ചറിയല്‍ രേഖ എന്ന നിലയിലുള്ള ആധാറിന്റെ നിലനില്‍പ്പ് അപകടത്തിലാണെന്നും പൗരന്മാരുടെ സുരക്ഷക്കു തന്നെ ഇത് ഭീഷണി സൃഷ്ടിക്കുന്നതായും പരാതിക്കാര്‍ ബോധിപ്പിച്ചു.
യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ(യു.ഐ.ഡി.എ.ഐ)യുടെ സെര്‍വറില്‍നിന്നു തന്നെ വിവരങ്ങള്‍ ചോര്‍ന്നെന്നാണ് വാര്‍ത്തകളില്‍ പറയുന്നത്. ആധാര്‍ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതിന്റെ പേരില്‍ കരിമ്പട്ടികയില്‍ പെടുത്തിയവരുടെ വിവരങ്ങള്‍ സംബന്ധിച്ച വിവരവാകശ അപേക്ഷക്ക് ലഭിച്ച മറുപിടിയില്‍നിന്ന് ഇതുസംബന്ധിച്ച് 1400ല്‍ അധികം പരാതികള്‍ യു.എ.ഐ.ഡി.എക്ക് ലഭിച്ചിട്ടുണ്ടെന്നാണ്. എന്നാല്‍ ഇതില്‍ മൂന്ന് പരാതികള്‍ മാത്രമാണ് യു.ഐ.ഡി.എ.ഐ പൊലീസിന് കൈമാറിയത്. കൈക്കൂലി വാങ്ങി ആധാര്‍ വിവരങ്ങള്‍ ചോര്‍ത്തി നല്‍കി, വ്യാജ ആധാര്‍ രജിസ്‌ട്രേഷന് ഒത്താശ ചെയ്തു തുടങ്ങിയ പരാതികളാണ് ലഭിച്ചത്. പരാതികളില്‍ നടപടി എടുക്കാതിരിക്കാനുള്ള കാരണം പോലും യു.ഐ.ഡി.എ.ഐ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. രാജ്യസഭയില്‍ സര്‍ക്കാര്‍ നല്‍കിയ മറുപടി പ്രകാരം കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ക്ക് കീഴിലെ 210 വെബ്‌സൈറ്റുകളില്‍ ആധാര്‍ വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഒന്നിലധികം സെര്‍വറുകളില്‍ വിവരങ്ങള്‍ സൂക്ഷിക്കുന്നതു തന്നെ ഇവ ചോരാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നതാണ്.
ക്രമക്കേടുകളെതുടര്‍ന്ന് 49,000 ആധാര്‍ എന്റോള്‍മെന്റ് ഓപ്പറേറ്റര്‍മാരെ കരിമ്പട്ടികയില്‍ പെടുത്തിയതായി യു.ഐ.ഡി.എ.ഐ തന്നെ നേരത്തെ വ്യക്തമാക്കിയിരുന്നു. ഭഗവാന്‍ ഹനുമാനും ഝാന്‍സി റാണിക്കും കസേരക്കും പട്ടിക്കും വരെ ആധാര്‍ നമ്പര്‍ അനുവദിച്ചിട്ടുണ്ടെന്നും പരാതിക്കാര്‍ വ്യക്തമാക്കി.
സാമൂഹ്യ ക്ഷേമ പദ്ധതികള്‍ക്കും സര്‍ക്കാര്‍ സബ്‌സിഡിക്കും ആധാര്‍ നിര്‍ബന്ധമാക്കിയതിന്റെ സാമ്പത്തിക നേട്ടം വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കോടതി നിര്‍ദേശത്തെതുടര്‍ന്ന് സമര്‍പ്പിച്ച എതിര്‍ സത്യവാങ്മൂലത്തിലാണ് വിവര ചോര്‍ച്ച ഉയര്‍ത്തുന്ന സുരക്ഷാ ആശങ്ക പരാതിക്കാര്‍ ഉന്നയിച്ചത്. പരാതിക്കാര്‍ക്കു വേണ്ടി മുതിര്‍ന്ന അഭിഭാഷകരായ ശ്യാം ദിവാന്‍, വിപിന്‍ നായര്‍ എന്നിവര്‍ ഹാജരായി.
വിവരങ്ങള്‍ ചോര്‍ന്നത് ആധാര്‍ നിയമത്തിലെ സെക്ഷന്‍ 29ന്റെ ലംഘനമാണെന്ന് പരാതിക്കാര്‍ ഉന്നയിച്ചു. ആധാര്‍ വിവരങ്ങളുടെ സുരക്ഷ സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് ബി.എന്‍ ശ്രീകൃഷ്ണ കമ്മീഷന്‍ ഇതുവരെ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി പോലും അറിയിച്ചിട്ടില്ല. കേന്ദ്ര സര്‍ക്കാറും ഇതുസംബന്ധിച്ച നിര്‍ദേശങ്ങളൊന്നും പുറപ്പെടുവിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ കൂടുതല്‍ കാത്തു നില്‍ക്കാതെ ആധാറിന്റെ നിയമസാധുത കേസില്‍ തീര്‍പ്പ് കല്‍പ്പിക്കണമെന്ന് പരാതിക്കാര്‍ ആവശ്യപ്പെട്ടു. ആധാറിന്റെ നിയമ സാധുതയുമായി ബന്ധപ്പെട്ട 20 ഹര്‍ജികളാണ് സുപ്രീംകോടതിയുടെ പരിഗണനയില്‍ ഉള്ളത്.

Film

‘ആദ്യ വാതിൽ തുറന്നു’; വിജയ്‍യുടെ പാർട്ടിക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ അംഗീകാരം

2026ലെ തെരഞ്ഞെടുപ്പ് തന്നെയാണ് ലക്ഷ്യം – വിജയ് വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി.

Published

on

വിജയുടെ തമിഴക വെട്രി കഴകത്തിന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ അംഗീകാരം. രാഷ്ട്രീയ പാര്‍ട്ടിയായി കമ്മിഷന്‍ അംഗീകരിച്ചു. 2024 ഫെബ്രുവരിയില്‍ നല്‍കിയ അപേക്ഷയാണ് അംഗീകരിച്ചത്. വിജയ് തന്നെയാണ് പത്രക്കുറിപ്പിലൂടെ ഈ വിവരം പങ്കുവച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം ലഭിച്ചു. ഇനി കൃത്യമായ അര്‍ത്ഥത്തില്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്താം. 2026ലെ തെരഞ്ഞെടുപ്പ് തന്നെയാണ് ലക്ഷ്യം – വിജയ് വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി.

ഇന്നോ നാളെയോ ആയി പാര്‍ട്ടിയുടെ ആദ്യ സംസ്ഥാന സമ്മേളനത്തിന്റെ തീയതി പ്രഖ്യാപിക്കും. വില്ലുപുരം ജില്ലയിലെ വിക്രവണ്ടി എന്ന സ്ഥലത്താണ് സമ്മേളനം നടക്കുക എന്നാണ് റിപ്പോര്‍ട്ട്. ആദ്യ സമ്മേളനത്തില്‍ പിണറായി വിജയനെയും രാഹുല്‍ ഗാന്ധിയെയും പങ്കെടുപ്പിക്കാന്‍ വിജയ് ശ്രമിക്കുന്നുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയന്‍, രാഹുല്‍ ഗാന്ധി, ആന്ധ്ര മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡു, തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡി, കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ എന്നിവരേയും വിജയ് ക്ഷണിച്ചേക്കുമെന്നാണ് അഭ്യൂഹങ്ങള്‍.

Continue Reading

Film

‘ഏജ് ഈസ് ജസ്റ്റ് എ നമ്പര്‍’; 69 വയസ്സില്‍ എഐ പഠിക്കാന്‍ ഉലകനായകന്‍ അമേരിക്കയിലേക്ക്‌

90 ദിവസത്തെ കോഴ്സ് പഠിക്കാനായി അദ്ദേഹം തിരഞ്ഞെടുത്തത് അമേരിക്കയിലെ ഒരു വലിയ സ്ഥാപനമാണ്

Published

on

വീണ്ടും പഠിക്കാൻ ഒരുങ്ങിയിരിക്കുകയാണ് ഉലകനായകൻ കമൽ ഹാസൻ. എ ഐ ഡിപ്ലോമ കോഴ്സ് പഠിക്കുന്നതിനായാണ് താരം അമേരിക്കയിൽ പോയിരിക്കുന്നത്. 90 ദിവസത്തെ കോഴ്സ് പഠിക്കാനായി അദ്ദേഹം തിരഞ്ഞെടുത്തത് അമേരിക്കയിലെ ഒരു വലിയ സ്ഥാപനമാണ്. കരാറിലേർപ്പെട്ടിരിക്കുന്ന ഷൂട്ടിങ്ങുകള്‍ പൂർത്തിയാക്കാൻ ഉള്ളതിനാൽ 45 ദിവസം മാത്രമേ താരം കോഴ്‌സ് അറ്റൻഡ് ചെയ്യുകയുള്ളൂ.

പുത്തന്‍ സാങ്കേതികള്‍ വിദ്യകളില്‍ അറിവ് നേടുന്നതില്‍ നിന്ന് ഈ പ്രായം എന്നെ പിന്നോട്ട് വലിക്കുന്നില്ലായെന്ന് കമൽ ഹാസൻ പറയുന്നു.

“പുതിയ സാങ്കേതികവിദ്യയില്‍ എനിക്കു വലിയ താല്പര്യമാണുള്ളത്. എന്റെ സിനിമകള്‍ പരിശോധിച്ചാല്‍ പുതിയ സാങ്കേതികവിദ്യകള്‍ ഉപയോഗപ്പെടുത്തുന്നതായി കാണാനാകും. സിനിമയാണ് എന്റെ ജീവിതം. എന്റെ സാമ്പാദ്യങ്ങള്‍ എല്ലാം പലവഴിയിലൂടെ സിനിമയിലേക്കു തന്നെയാണ് പോയിരിക്കുന്നത്. ഞാനൊരു നടൻ മാത്രമല്ല, ഒരു നിർമാതാവ് കൂടിയാണ്,” കമല്‍ ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തില്‍ പറഞ്ഞു.

Continue Reading

Film

സിനിമ നയരൂപീകരണ സമിതി; ആദ്യ ചർച്ച ഇന്ന്

രാവിലെ 11 മണിക്ക് ചര്‍ച്ച ആരംഭിക്കും

Published

on

കൊച്ചി: സിനിമ നയരൂപീകരണ സമിതിയുടെ ആദ്യ ചര്‍ച്ച ഇന്ന് കൊച്ചിയില്‍ നടക്കും. നിര്‍മ്മാതാക്കളുടെയും വിതരണക്കാരുടെയും സംഘടനയുമായി ചര്‍ച്ച നടത്തും. രാവിലെ 11 മണിക്ക് ചര്‍ച്ച ആരംഭിക്കും. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പ്രേംകുമാര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും. സംവിധായകന്‍ ഷാജി എന്‍ കരുണ്‍ ആണ് സമിതിയുടെ അധ്യക്ഷന്‍. ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്‌സും പ്രൊഡ്യൂസേഴ്‌സും അവരുടെ പ്രതിനിധികളുമായാണ് ഇന്ന് ചർച്ച നടക്കുന്നത്.

നയരൂപീകരണ സമിതിയില്‍ മുകേഷ് ഉള്‍പ്പെട്ടത് വിവാദമായതോടെ പിന്നീട് ഒഴിവാക്കുകയായിരുന്നു. ഷാജി എന്‍ കരുണ്‍, സാംസ്‌കാരിക വകുപ്പ് സെക്രട്ടറി മിനി ആന്‍റ ണി, മഞ്ജു വാര്യര്‍, ബി ഉണ്ണികൃഷ്ണന്‍, പത്മപ്രിയ, രാജീവ് രവി, നിഖില വിമല്‍, സന്തോഷ് കുരുവിള, സംസ്ഥാന ചലചിത്ര അക്കാദമി സെക്രട്ടറി സി അജോയ് എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍. വ്യക്തിപരമായ അസൗകര്യങ്ങള്‍ ചൂണ്ടിക്കാട്ടി ബി ഉണ്ണികൃഷ്ണനും പത്മപ്രിയയും ഇന്നത്തെ യോഗത്തില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചിരുന്നു.

സിനിമ രംഗത്തെ വിവിധ മേഖലകളിലെ ആളുകളുമായി സംസാരിച്ച് കൂടിക്കാഴ്ച നടത്തി അവരുടെ നിര്‍ദേശങ്ങളും അഭിപ്രായങ്ങളും സ്വരൂപിരിച്ച് ഒരു നയം രൂപീകരിക്കുക എന്നതാണ് ലക്ഷ്യം. അതിന്റെ പ്രാഥമിക നടപടി എന്ന രീതിയിലാണ് ഡിസ്ട്രിബ്യൂട്ടേഴ്‌സും പ്രൊഡ്യൂസേഴ്‌സും അവരുടെ പ്രതിനിധികളുമായാണ് ഇന്ന് യോഗം ചേരുന്നത്. വരും ദിവസങ്ങളില്‍ ഫെഫ്ക ഉള്‍പ്പെടെയുള്ള മറ്റു സംഘടനകളുമായുള്ള കൂടിക്കാഴ്ചകളും നടക്കും. എഎംഎംഎയ്ക്ക് നിലവില്‍ ഭാരവാഹികള്‍ ഇല്ലാത്തതിനാല്‍ സംഘടനാ പ്രതിനിധികളുമായുള്ള യോഗം ഉടനെ ഉണ്ടാകില്ല. പുതിയ ഭാരവാഹികള്‍ നിലവില്‍ വന്ന ശേഷമായിരിക്കും ചര്‍ച്ച നടത്തുക.

Continue Reading

Trending