Connect with us

News

സി.ആറിന്‌ സഹതാരങ്ങളായി വിന്‍സന്റ് അബൂബക്കര്‍ മുതല്‍ ഒസ്പിന വരെ; ആവേശത്തില്‍ ഏഷ്യ

റൊണാള്‍ഡോയുടെ വരവ് സഊദിക്കൊപ്പം ഏഷ്യന്‍ ഫുട്‌ബോളിനെയും ലോക ശ്രദ്ധയില്‍ എത്തിക്കുമെന്നാണ് ആരാധകര്‍ കരുതുന്നത്.

Published

on

റിയാദ്: ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സഊദി ക്ലബ്ബായ അല്‍നസറുമായി രണ്ടര വര്‍ഷത്തെ കരാറൊപ്പിട്ടതിന്റെ ആവേശത്തിലാണ് ഏഷ്യന്‍ ഫുട്‌ബോള്‍ ആരാധകര്‍. റൊണാള്‍ഡോയുടെ വരവ് സഊദിക്കൊപ്പം ഏഷ്യന്‍ ഫുട്‌ബോളിനെയും ലോക ശ്രദ്ധയില്‍ എത്തിക്കുമെന്നാണ് ആരാധകര്‍ കരുതുന്നത്. 2025വരെയാണ് അല്‍നസറുമായി 37കാരനായ റൊണാള്‍ഡോ കരാറൊപ്പിട്ടിരിക്കുന്നത്. സഊദി പ്രഫഷണല്‍ ലീഗില്‍(എസ്പിഎല്‍) മികച്ച റെക്കോര്‍ഡുള്ള ക്ലബ്ബാണ് 1955ല്‍ രൂപീകരിക്കപ്പെട്ട അല്‍നസര്‍ ഫുട്‌ബോള്‍ ക്ലബ്ബ്. സഊദി തലസ്ഥാനമായ റിയാദാണ് ക്ലബ്ബിന്റെ ആസ്ഥാനം. 25,000 പേരെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ളതാണ് അല്‍നസറിന്റെ ഹോം ഗ്രൗണ്ടായ മര്‍സൂര്‍ പാര്‍ക്ക്. മഞ്ഞയും നീലയും കലര്‍ന്നതാണ് ടീമിന്റെ ഔദ്യോഗിക ജേഴ്‌സി. ലീഗില്‍ ഇതുവരെ ഒമ്പത് തവണ കിരീടം നേടിയിട്ടുള്ള അല്‍നസര്‍ 2018-2019 സീസണിലാണ് അവസാനം കീരിടം നേടിയത്. ഈ സീസണില്‍ 10 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ അല്‍ ഷബാബിന് പിന്നില്‍ രണ്ടാം സ്ഥാനത്താണ് അല്‍നസര്‍. കഴിഞ്ഞ സീസണില്‍ അല്‍ ഹിലാല്‍ ചാമ്പ്യന്‍മാരായപ്പോള്‍ മൂന്നാം സ്ഥാനത്താണ് അല്‍നസര്‍ ഫിനിഷ് ചെയ്തത്.

Cristiano Ronaldo pictured with Al Nassr shirt for first time as Saudis  SIGN ex-Man Utd star on free transfer | The Sun

ഒമ്പത് തവണ ലീഗ് ചാമ്പ്യന്‍മാരായതിനൊപ്പം രാജ്യത്തെ നോക്കൗട്ട് ചാമ്പ്യന്‍ഷിപ്പായ കിംഗ്‌സ് കപ്പില്‍ ആറ് തവണയും അല്‍ നസര്‍ ചാമ്പ്യന്‍മാരായി. 1990ലാണ് ഏറ്റവും ഒടുവില്‍ കിംഗ്‌സ് കപ്പ് നേടിയത്. ഏഷ്യയിലെ പ്രീമിയര്‍ ക്ലബ്ബ് ചാമ്പ്യന്‍ഷിപ്പായ എഎഫ്‌സി ചാമ്പ്യന്‍സ് ലീഗില്‍ 1995ല്‍ ജപ്പാനീസ് ക്ലബ്ബായ ഇഹ്‌വ ചുന്‍മക്ക് പിന്നില്‍ റണ്ണേഴ്‌സ് അപ്പായതാണ് മറ്റൊരു നേട്ടം. എട്ട് വിദേശ കളിക്കാരെയാണ് എസ്.പി.എല്‍ ക്ലബ്ബുകള്‍ക്ക് ടീമിലെടുക്കാനാവുക. ഇതില്‍ ഏഴ് പേരെ വരെ പ്ലേയിംഗ് ഇലവനില്‍ കളിപ്പിക്കാന്‍ കഴിയും. 1977 മുതല്‍ 1998വരെ അല്‍ നസറിനായി കളിച്ച സഊദി സ്‌ട്രൈക്കര്‍ മജീദ് അബ്ദുള്ളയാണ് ടീമിന്റെ എക്കാലത്തെയും ടോപ് സ്‌കോറര്‍. 189 ഗോളുകളാണ് മജീദ് ടീമിനായി അടിച്ചുകൂട്ടിയത്.

റൊണാള്‍ഡോക്ക് ഒപ്പം അല്‍നസറില്‍ പന്ത് തട്ടാന്‍ ആരൊക്കെ ഉണ്ടാവുമെന്നതാണ് ആരാധകരുടെ ആകാംക്ഷ. അതില്‍ എടുത്തുപറയേണ്ട പേര് കാമറൂണ്‍ നായകന്‍ വിന്‍സന്റ് അബൂബക്കറിന്റേതാണ്. ഖത്തര്‍ ലോകകപ്പില്‍ സെര്‍ബിയക്കെതിരെ മികച്ച പ്രകടനം പുറത്തെടുത്ത വിന്‍സന്റ് അബൂബക്കര്‍ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ ബ്രസീലിനെ ഞെട്ടിച്ച് അവസാന മിനിറ്റില്‍ ടീമിന്റെ വിജയഗോള്‍ നേടിയിരുന്നു. കൊളംബിയന്‍ ഗോള്‍ കീപ്പറായ ഡേവിഡ് ഒസ്പിന ആണ് മറ്റൊരു പ്രധാന വിദേശ താരം. ആഴ്‌സണലിനും നാപോളിക്കും കളിച്ച ശേഷമാണ് ഒസ്പിന അല്‍ നസറിലെത്തിയത്. ബ്രസീലിയന്‍ താരങ്ങളായ ടാലിസ്‌ക, ലൂയിസ് ഗുസ്താവോ, സ്പാനിഷ് താരം ആല്‍വാരോ ഗോണ്‍സോലോസ്, അര്‍ജന്റീനിയന്‍ താരം പിറ്റി മാര്‍ട്ടിനെസ്, ഉസ്‌ബെക് താരം ജലാലുദ്ദീന്‍ മാഷാറിപ്പോവ് എന്നിവരാണ് ടീമിലെ മറ്റ് പ്രധാന വിദേശ താരങ്ങള്‍. അതേ സമയം ലോകകപ്പിന് തൊട്ടുമുമ്പ് മാഞ്ചസ്റ്റര്‍ യുണൈറ്റഡുമായുള്ള കരാര്‍ അവസാനിപ്പിച്ച് ഫ്രീ ഏജന്റായിരുന്ന റൊണാള്‍ഡോ ലോകകപ്പിന് ശേഷം എവിടെ പന്തു തട്ടുമെന്നതായിരുന്നു ആരാധകരുടെ ആകാംക്ഷ. ഒടുവില്‍ ആകാംക്ഷ അവസാനിപ്പിച്ച് പുതുവര്‍ഷത്തലേന്ന് റൊണാള്‍ഡോ അല്‍നസറുമായി രണ്ടര വര്‍ഷത്തെ കരാറൊപ്പിട്ടത്. എന്നാല്‍ അല്‍നസറുമായി കരാറൊപ്പിടുന്നതിന് തൊട്ടു മുമ്പ് വരെ തന്റെ പഴയ ക്ലബ്ബായ റയല്‍ മാഡ്രിഡില്‍ നിന്നുള്ള വിളി റൊണാള്‍ഡോ പ്രതീക്ഷിച്ചിരുന്നതായി സ്പാനിഷ് മാധ്യമമായ മാര്‍ക്ക റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഫ്രീ ഏജന്റായി 40 ദിവസം കഴിഞ്ഞിട്ടും പ്രതീക്ഷിച്ച വിളി എത്തായതോടെയാണ് റൊണാള്‍ഡോ അല്‍നസറുമായി കരാറൊപ്പിട്ടതെന്നാണ് റിപ്പോര്‍ട്ട്. ലോകകപ്പില്‍ പോര്‍ച്ചുഗല്‍ ക്വാര്‍ട്ടറില്‍ പുറത്തായതിന് പിന്നാലെ ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ റയലിന്റെ മൈതാനത്ത് മകനൊപ്പം പരിശീലനം നടത്തിയത് താരം വീണ്ടും റയലിലേക്ക് പോകുമെന്ന അഭ്യൂഹങ്ങള്‍ക്ക് കാരണമായിരുന്നു. എന്നാല്‍ റയലില്‍ നിന്ന് അനുകൂല പ്രതികരണം ഉണ്ടാവാഞ്ഞതോടെയാണ് അല്‍നസര്‍ മുന്നോട്ടുവെച്ച ഓഫര്‍ സ്വീകരിക്കാന്‍ റൊണാള്‍ഡോ തയാറായത് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. മുമ്പ് പല അഭിമുഖങ്ങളിലും 40 വയസ് കഴിയുമ്പോള്‍ റയലിന്റെ ഹോം ഗ്രൗണ്ടായ സാന്റയാഗോ ബെര്‍ണബ്യൂവിലായിരിക്കും താന്‍ ബൂട്ടഴിക്കുകയെന്ന് റൊണാള്‍ഡോ തന്നെ പറഞ്ഞിട്ടുണ്ട്.

Ronaldo Jersey - Etsy Singapore

ചാമ്പ്യന്‍സ് ലീഗില്‍ കളിക്കണമെങ്കിലും മാഡ്രിഡില്‍ തിരിച്ചെത്തുക എന്നതായിരുന്നു റൊണാള്‍ഡോയ്ക്ക് മുന്നിലെ വഴി. റയലിനായി 438 കളികളില്‍ 450 ഗോളുകളാണ് റൊണാള്‍ഡോ അടിച്ചു കൂട്ടിയത്. രണ്ട് ലീഗ് കിരീടങ്ങളും ചാമ്പ്യന്‍സ് ലീഗും കോപ ഡെല്‍റേയുമെല്ലാം റൊണോ റയലിനൊപ്പം സ്വന്തമാക്കിയിരുന്നു. റയലില്‍ നിന്ന് ഇറ്റാലിയന്‍ ക്ലബ്ബായ യുവന്റസിലേക്ക് പോയ റൊണാള്‍ഡോ അവിടെ മൂന്ന് സീസണുകളില്‍ കളിച്ചു പിന്നീട് തന്റെ പഴയ തട്ടകമായ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ തിരിച്ചെത്തിയെങ്കിലും അവിടെ ഒരു സീസണ്‍ പോലും പൂര്‍ത്തിയാക്കാനായില്ല.

kerala

വ്യാജ വീഡിയോ പ്രചരിപ്പിച്ചെന്ന ആരോപണം; എംവി ഗോവിന്ദനും കെകെ ശൈലജക്കുമെതിരെ ഡിജിപിക്ക് പരാതി നൽകി ഷാഫി പറമ്പിൽ

നേരത്തെ കെകെ ശൈലജക്കെതിരെ ഷാഫി പറമ്പിൽ വക്കീൽ നോട്ടീസ് അയച്ചിരുന്നു.

Published

on

വ്യാജ വീഡിയോ പ്രചരിപ്പിച്ചെന്ന ആരോപണത്തിൽ എംവി ഗോവിന്ദനും കെകെ ശൈലജക്കുമെതിരെ ഡിജിപിക്ക് പരാതി നൽകി ഷാഫി പറമ്പിൽ. രാഷ്ട്രീയ ലക്ഷ്യത്തോടെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നു എന്ന് പരാതിയിൽ പറയുന്നു.

നേരത്തെ കെകെ ശൈലജക്കെതിരെ ഷാഫി പറമ്പിൽ വക്കീൽ നോട്ടീസ് അയച്ചിരുന്നു. കെകെ ശൈലജ വാർത്താ സമ്മേളനത്തിൽ അപകീർത്തിപ്പെടുത്തിയെന്ന് ഷാഫി പറമ്പിൽ പറയുന്നു. 24 മണിക്കൂറിനുള്ളിൽ കെകെ ശൈലജ മാപ്പ് പറയണമെന്നായിരുന്നു ഷാഫി പറമ്പിൽ ആവശ്യപ്പെട്ടത്. മാപ്പ് പറഞ്ഞില്ലെങ്കിൽ നിയമനടപടിയിലേക്ക് കടക്കുമെന്നും ഷാഫി പറമ്പിൽ അറിയിച്ചിരുന്നു.

കെകെ ശൈലജയെ അപകീർത്തിപ്പെടും വിധത്തിലുള്ള വീഡിയോ പ്രചരിപ്പിച്ചുവെന്നയാരുന്നു ഷാഫി പറമ്പിലിനെതിരെ ഉയർന്ന ആരോപണം. മോശം വീഡിയോ പ്രചരിപ്പിക്കുന്നുവെന്ന് കാട്ടി ശൈലജ പൊലീസ് പരാതിയും നൽകിയിരുന്നു. എന്നാൽ വീഡിയോയെ കുറിച്ച് താൻ പറഞ്ഞിട്ടില്ലെന്ന് കെകെ ശൈലജ വ്യക്തമാക്കി രംഗത്തെത്തിയിരുന്നു. സി.പി.എമ്മിന് അത് തിരിച്ചടിയാവുകയും ചെയ്തു.

Continue Reading

kerala

സത്യഭാമയ്ക്ക് തിരിച്ചടി; അറസ്റ്റ് തടയണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

കേസിൽ സത്യഭാമയുടെ അറസ്റ്റ് തടയണമെന്ന ആവശ്യം ഹൈക്കോടതി തള്ളി.

Published

on

നര്‍ത്തകനും നടന്‍ കലാഭവന്‍ മണിയുടെ സഹോദരനുമായ  ആർ എൽ വി രാമകൃഷ്ണനെ ജാതീയമായി അധിക്ഷേപിച്ച കേസിൽ സത്യഭാമയ്ക്ക് തിരിച്ചടി. കേസിൽ സത്യഭാമയുടെ അറസ്റ്റ് തടയണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി വെള്ളിയാഴ്ച പരിഗണിക്കും. മുന്‍കൂര്‍ ജാമ്യം ആവശ്യപ്പെട്ട് കലാമണ്ഡലം സത്യഭാമ ഹൈക്കോടിതിയെ സമീപിക്കുകയായിരുന്നു. ഹര്‍ജിയില്‍ ആര്‍ എല്‍ വി രാമകൃഷ്ണന് ഹൈക്കോടതി നോട്ടീസയച്ചു.

നെടുമങ്ങാട് പട്ടിക ജാതി – പട്ടിക വർഗ പ്രത്യേക കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെയാണ് സത്യഭാമ ഹൈക്കോടതിയെ സമീപിച്ചത്. ജാതി അധിക്ഷേപത്തിൽ തിരുവനന്തപുരം കണ്ടോൺമെന്റ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് സത്യഭാമ മുൻകൂർ ജാമ്യം തേടിയിരിക്കുന്നത്.

ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് കലാമണ്ഡലം സത്യഭാമ, ഡോ. ആര്‍എല്‍വി രാമകൃഷ്ണനെതിരെ ജാതി അധിക്ഷേപം നടത്തിയത്. മോഹിനിയായിരിക്കണം എപ്പോഴും മോഹിനിയാട്ടം കളിക്കുന്ന വ്യക്തികള്‍. പുരുഷന്മാരാണ് മോഹിനിയാട്ടം കളിക്കുന്നതെങ്കില്‍ സൗന്ദര്യമുള്ള പുരുഷന്മാരായിരിക്കണം. ചിലരുണ്ട്, കാക്കയുടെ നിറമാണ്. മോഹിനിയാട്ടത്തിന് കൊള്ളില്ല. പെറ്റതള്ള പോലും കണ്ടാല്‍ സഹിക്കില്ലെന്നും സത്യഭാമ പറഞ്ഞിരുന്നു. പിന്നാലെ, ആരോപണം തനിക്കെതിരെയാണെന്ന് വ്യക്തമാക്കി ആര്‍എല്‍വി രാമകൃഷ്ണന്‍ രംഗത്തെത്തുകയായിരുന്നു.

പ്രസ്താവന വിവാദമായപ്പോഴും പിന്‍വലിക്കാന്‍ തയ്യാറായില്ലെന്ന് മാത്രമല്ല, ഉറച്ചുനില്‍ക്കുകയാണ് സത്യഭാമ ചെയ്തത്. കൂടുതല്‍ കടുത്ത ഭാഷയില്‍ ഇവര്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയും ചെയ്തു. ‘മോഹനന്‍ മോഹിനിയാട്ടം കളിച്ചാല്‍ ശരിയാവില്ല. മോഹിനിയാട്ടം കളിക്കണമെങ്കില്‍ അത്യാവശ്യം സൗന്ദര്യം വേണം. നിറത്തിന് സൗന്ദര്യത്തില്‍ പ്രാധാന്യമുണ്ട്. ഇല്ലെങ്കില്‍ ഏതെങ്കിലും കറുത്ത കുട്ടിക്ക് സൗന്ദര്യമത്സരത്തില്‍ ഒന്നാം സ്ഥാനം ലഭിച്ചിട്ടുണ്ടോ? ആരൊക്കെ വന്നാലും എന്റെ അഭിപ്രായത്തില്‍ ഉറച്ചുനില്‍ക്കും’ എന്നാണ് സത്യഭാമ പറഞ്ഞത്.

Continue Reading

india

രാഹുൽഗാന്ധിക്കെതിരായ അധിക്ഷേപം: അൻവറിനെ ന്യായീകരിച്ച മുഖ്യമന്ത്രിയുടെ സമനില തെറ്റി: രമേശ് ചെന്നിത്തല

മോദി ഇത്തവണ താഴെ വീഴും എന്ന് വ്യക്തമായതോടെ പിണറായിക്കും സി.പി.എമ്മിനും സമനില തെറ്റിയിരിക്കുകയാണ്. അതാണ് അവരുടെ ഇന്ന് പ്രതികരണങ്ങളില്‍ കാണുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Published

on

രാഹുല്‍ ഗാന്ധിയെക്കുറിച്ച് സമനില തെറ്റിയ പരാമര്‍ശം നടത്തിയ പി.വി അന്‍വറിൻ്റെ പ്രസ്ഥാവനയെ ന്യായീകരിച്ച മുഖ്യമന്ത്രി വില കുറഞ്ഞ മാനസിക നിലവാരത്തിലേക്ക് താഴ്ന്നിരിക്കുകയാണെന്ന് രമേശ് ചെന്നിത്തല.

ബി.ജെ.പി യജമാനന്മാരെ സുഖിപ്പിക്കാന്‍ എന്തും പറയാമെന്ന അവസ്ഥയിലേക്ക് സി.പി.എം നേതൃത്വം തരം താണിരിക്കുന്നു. സി.പി.എം ഇപ്പോള്‍ അധിക്ഷേപിക്കുന്നതും തോന്ന്യാസ പരാമര്‍ശങ്ങള്‍ നടത്തുന്നതുമെല്ലാം ബി.ജെ.പിക്കെതിരെയല്ല. രാഹുൽ ഗാസിക്കെതിരെയാണ് പിണറായി വിജയനും സി.പി.എം നേതാക്കളും നരേന്ദ്ര മോദിക്കെതിരെ ഒരക്ഷരം ഉരിയാടുന്നില്ല.

മ്ലേച്ഛമായ തരത്തില്‍ രാഹുല്‍ഗാന്ധിയെ കടന്നാക്രമിക്കുകയാണ്. മോദി ഇത്തവണ താഴെ വീഴും എന്ന് വ്യക്തമായതോടെ പിണറായിക്കും സി.പി.എമ്മിനും സമനില തെറ്റിയിരിക്കുകയാണ്. അതാണ് അവരുടെ ഇന്ന് പ്രതികരണങ്ങളില്‍ കാണുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

രാഹുൽ ഗാന്ധിയുടെ ഡി.എൻ.എ പരിശോധിക്കണമെന്നാണ് അന്‍വര്‍ എം.എല്‍. എ പറഞ്ഞത്. പാലക്കാട് ഇടത്തനാട്ടുകര എൽ.ഡി.എഫ് ലോക്കൽ കമ്മറ്റി സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പിണറായിയെ ജയിലിലടയ്ക്കാത്തതെന്തെന്ന രാഹുലിന്റെ ചോദ്യമാണ് അൻവറിനെ ചൊടിപ്പിച്ചത്. പേരിനൊപ്പമുള്ള ഗാന്ധി എന്ന പേര് ഒഴിവാക്കി രാഹുൽ എന്ന് മാത്രമേ വിളിക്കൂവെന്ന് അദ്ദേഹം വ്യക്തമാക്കി.

പി.വി അൻവർ നടത്തിയ അധിക്ഷേപ പരാമർശമത്തെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത് എത്തിയിരുന്നു. രാഹുൽ ഗാന്ധി പറയുമ്പോൾ ശ്രദ്ധിക്കണം. തിരിച്ചുകിട്ടുമെന്ന് നല്ലവണ്ണം കണക്കാക്കണം. അങ്ങനെ തിരിച്ചുകിട്ടാതിരിക്ക വ്യക്തിത്വമൊന്നുമല്ല രാഹുൽ ഗാന്ധി. അദ്ദേഹം കേരളത്തിൽ വന്നു പറഞ്ഞ കാര്യങ്ങൾ സാധാരണ രാഷ്ട്രീയ നേതാവിന് ചേർന്നതല്ല- ഇങ്ങനെയായിരുന്നു മുഖ്യമന്ത്രിയുടെ ന്യായീകരണം.

Continue Reading

Trending