Culture

‘നല്ല സമയം’ പിന്‍വലിക്കുന്നു; ബാക്കി കാര്യങ്ങള്‍ കോടതി വിധി അനുസരിച്ച്: ഒമര്‍ ലുലു

By webdesk11

January 02, 2023

ഒമര്‍ ലുലു സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രം ‘നല്ല സമയം’ തീയറ്ററില്‍ നിന്ന് പിന്‍വലിക്കുന്നതായി സംവിധായകന്‍ ഒമര്‍ ലുലു. ചിത്രത്തിന്റെ ട്രെയിലറിനെതിരെ എക്‌സൈസ് കേസെടുത്തതിനു പിന്നാലെയാണ് നടപടി. കോടതി വിധിക്കനുസരിച്ച് ബാക്കി കാര്യങ്ങള്‍ തീരുമാനിക്കുമെന്നും തന്റെ ഫേസ്ബുക്ക് പേജിലൂടെ ഒമര്‍ ലുലു അറിയിച്ചു.

കോഴിക്കോട് സ്വദേശിയുടെ പരാതിയില്‍ കോഴിക്കോട് റേഞ്ച് എക്സൈസാണ് ചിത്രത്തിന്റെ ട്രെയിലറിനെതിരെ കേസെടുത്തത്. സംവിധായകനും നിര്‍മാതാവിനും എക്സൈസ് നോട്ടീസയച്ചു. ലഹരിമരുന്ന് ഉപയോഗിക്കുന്ന ദൃശ്യങ്ങള്‍ ഉണ്ടായിട്ടും ട്രെയിലറില്‍ നിയമപ്രകാരമുള്ള മുന്നറിയിപ്പ് ഇല്ലെന്നും എക്സൈസ് ഉദ്യോഗസ്ഥര്‍ നോട്ടിസില്‍ പറയുന്നു.