തിരുവനന്തപുരം: ഇന്ധന വിലയിലെ കൊള്ള തുടരുന്നു. തുടര്‍ച്ചയായ പന്ത്രണ്ടാം ദിവസവും വില കൂട്ടി. പെട്രോള്‍ ലിറ്ററിന് 31 പൈസയും ഡീസല്‍ ലിറ്ററിന് 34 പൈസയുമാണ് വര്‍ധിച്ചത്. കൊച്ചിയില്‍ പെട്രോളിന് 90.36 രൂപയും ഡീസലിന് 85.05 രൂപയുമാണ് ഇന്നത്തെ വില. തിരുവനന്തപുരത്ത് പെട്രോളിന് 92.07 രൂപയും ഡീസലിന് 86. 61 രൂപയുമാണ് വില.