തോല്‍പ്പെട്ടി: വയനാട് തോല്‍പ്പെട്ടി എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ വന്‍ കഞ്ചാവ് വേട്ട. പച്ചക്കറി വണ്ടിയില്‍ കടത്താന്‍ ശ്രമിച്ച ഒരു കോടി രൂപയോളം വിലമതിക്കുന്ന കഞ്ചാവാണ് പിടികൂടിയത്.

കര്‍ണാടകയില്‍ നിന്നാണ് കഞ്ചാവ് കടത്തിയതെന്നാണ് പ്രാഥമിക നിഗമനം. ഒരു ക്വിന്റലോളം തൂക്കമുള്ള കഞ്ചാവാണ് പിടികൂടിയത്. രണ്ട് പേരെ പിടികൂടിയിട്ടുണ്ട്. ഇവരെ ചോദ്യംചെയ്തുവരികയാണ്.