മുംബൈ: മഹാരാഷ്ട്രയില്‍ പശു സംരക്ഷകര്‍ക്ക് ആള്‍ക്കൂട്ടത്തിന്റെ മര്‍ദ്ദനം. അഹമ്മദ്‌നഗര്‍ ജില്ലയിലാണ് പശുക്കളുമായി പോയ വാഹനം തടഞ്ഞ ഗോസംരക്ഷകരെ ആള്‍ക്കൂട്ടം ആക്രമിച്ചത്. ഏഴു ഗോസംരക്ഷകര്‍ക്ക് പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് 30 പേര്‍ കസ്റ്റഡിയിലുണ്ടെന്ന് പോലീസ് അറിയിച്ചു.

ഇന്നലെ വൈകുന്നേരമാണ് സംഭവം നടന്നത്. പശുക്കളുമായി പോകുന്ന വാഹനം ഷിഗോഡയില്‍വെച്ച് പോലീസിനൊപ്പം ഗോസംരക്ഷകരും തടയുകയായിരുന്നു. 11 പേരാണ് ഗോസംരക്ഷകരായി ഉണ്ടായിരുന്നത്. അനധികൃതമായി അറവുശാലയിലേക്ക് പശുക്കളെ കൊണ്ടുപോകുകയാണെന്ന് ആരോപിച്ചായിരുന്നു വാഹനം തടഞ്ഞത്. വാഹന ഉടമ വാഹിദ് ഷെയ്ഖ്, ഡ്രൈവര്‍ രാജു ഫതുര്‍ഭായ് ഷെയ്ഖ് എന്നിവരെ സ്ഥലത്തുനിന്ന് പോലീസ് അറസ്റ്റു ചെയ്തു. പിന്നീട് ഇവര്‍ക്കുനേരെ ജനക്കൂട്ടം ആക്രമിക്കുകയായിരുന്നു. ഇതില്‍ 30 പേര്‍ പോലീസ് കസ്റ്റഡിയിലുണ്ടെന്ന് പോലീസ് അറിയിച്ചു.