ദോഹ: ജി.സി.സി 105ാമത് സാമ്പത്തിക ധനകാര്യ സമിതി യോഗത്തില്‍ ഖത്തര്‍ പങ്കെടുത്തു. റിയാദിലാണ് യോഗം നടന്നത്. അന്താരാഷ്ട്ര നാണയ നിധി(ഐ.എം.എഫ്) ഡയരക്ടര്‍ ജനറല്‍, ജി.സി.സിയിലെ സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍മാര്‍ എന്നിവര്‍ക്കൊപ്പം ചേര്‍ന്ന സംയുക്ത ജി.സി.സി ധനകാര്യ മന്ത്രിമാരുടെ യോഗത്തിലും ഖത്തര്‍ പങ്കെടുത്തു. ജി.സി.സിയിലെ വിവിധ സാമ്പത്തിക നയങ്ങളെക്കുറിച്ചും ഗവേഷണണങ്ങളെക്കുറിച്ചുമുള്ള ചര്‍ച്ചയില്‍ ഖത്തര്‍ ധനകാര്യമന്ത്രി അലി ശരീഫ് അല്‍ഇമാദി ഖത്തറിന്റെ ഭാഗം വിശദീകരിച്ചു. ഇന്ധനേതര വരുമാന മാര്‍ഗങ്ങളെക്കുറിച്ചും സാമ്പത്തിക വൈവിധ്യവല്‍ക്കരണത്തെക്കുറിച്ചുമുള്ള ഗവേഷണങ്ങളാണ് ആദ്യം ചര്‍ച്ച ചെയ്തത്. ജി.സി.സി രാജ്യങ്ങള്‍ നേരിടുന്ന സാമ്പത്തിക വെല്ലുവിളികളെക്കുറിച്ചും ഇത് മറികടക്കുന്നതിനുള്ള പോം വഴികളെക്കുറിച്ചും സ്വാകാര്യ മേഖലയുടെ വിപുലീകരണം സംബന്ധിച്ചുമുള്ള ഗവേഷണമാണ് രണ്ടാമതായി ചര്‍ച്ചയ്‌ക്കെടുത്തത്.
Be the first to write a comment.