ദുബൈ: ഐപിഎല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും ത്രസിപ്പിക്കുന്ന പോരാട്ടമായിരുന്നു ഞായറാഴ്ച മുംബൈ ഇന്ത്യന്‍സും കിങ്‌സ് ഇലവന്‍ പഞ്ചാബും തമ്മില്‍ നടന്നത്. ടി20 ക്രിക്കറ്റില്‍ രണ്ട് സൂപ്പര്‍ ഓവവറുകള്‍ കണ്ട മത്സരത്തില്‍ താരമായത് ഗ്യാലറിയിലെ ഒരു പെണ്‍കുട്ടി കൂടിയാണ്.

ത്രസിപ്പിക്കുന്ന കളിക്കിടെ നഖം കടിച്ചിരിക്കുന്ന പെണ്‍കുട്ടിയെ പലതവണ ക്യാമറക്കണ്ണുകള്‍ ഒപ്പിയെടുത്തു. അപ്പോള്‍ മുതല്‍ സാമൂഹിക മാധ്യമങ്ങള്‍ ഇവരെ കുറിച്ച് അന്വേഷിക്കുന്നുണ്ട്. ഒടുവില്‍ അവര്‍ തന്നെ കണ്ടെത്തുകയും ചെയ്തു.

റിയാന ലല്‍വാനി എന്നാണ് ഇവരുടെ പേര്. ദുബൈയിലാണ് താമസം. വൈറലായതിന് പിന്നാലെ ആയിരക്കണക്കിന് പേരാണ് ഇവരെ ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്തു തുടങ്ങിയത്.