News
ഗ്ലോബല്‍ കെ.എം.സി.സി ജൂലൈയില്‍ നിലവില്‍ വരും: പി.എം.എ സലാം
ദോഹ: ലോകത്തിലെ ഏറ്റവും വലിയ പ്രവാസി പ്രസ്ഥാനവും ജീവകാരുണ്യ സംഘടനയുമായ കെ.എം.സി.സിയുടെ ഗ്ലോബല്‍ സമിതി ജൂലൈയില്‍ നിലവില്‍ വരുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍സെക്രട്ടറി പി.എം.എ സലാം. ദോഹയില്‍ ഖത്തര്‍ കെ.എം.സി.സി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.എം.സി.സി മുസ്ലിം ലീഗിന്റെ രാഷ്ട്രീയ ആദര്‍ശം മുന്നോട്ടുവെക്കുന്ന സംഘടനയാണ്. 70 രാജ്യങ്ങളില്‍ കെ.എം.സി.സി സാന്നിധ്യമുണ്ട്. എല്ലാ രാജ്യങ്ങളിലേയും കെ.എം.സി.സി (കേരളാ മുസ്ലിം കള്‍ച്ചറല്‍ സെന്റര്‍) കൂട്ടായ്മകളെ ഏകീകൃത ഭരണ ഘടനയ്ക്കും സംവിധാനത്തിനും കീഴില്‍ കൊണ്ടുവരിക എന്നതാണ് ലക്ഷ്യം.
ഈ വര്‍ഷം ജൂലൈ മാസം കോഴിക്കോട് വെച്ച് ലോക രാജ്യങ്ങളിലെ എല്ലാ കെ.എം.സി.സി ഘടകങ്ങളേയും പങ്കെടുപ്പിച്ച് ശില്‍പ്പശാല സംഘടിപ്പിക്കും. കോവിഡ് കാലത്തും പല പ്രതിസന്ധി ഘട്ടങ്ങളിലും വിദേശ രാജ്യങ്ങളിലെ സര്‍ക്കാര്‍ വരെ കെ.എം.സി.സിയുടെ സേവനം പ്രയോജനപ്പെടുത്തിയിട്ടുണ്ട്. യു.എ.ഇ പോലുള്ള രാഷ്ട്രങ്ങളിലെ കോവിഡ് കാല പ്രവര്‍ത്തനങ്ങള്‍ നാം തിരിച്ചറിഞ്ഞതാണ്. സഊദിയില്‍ ഹജ്ജ് സീസണ്‍ വരാനിരിക്കുന്നു. സഊദിയിലെ കെ.എം.സി.സി ഹജ്ജ് വളണ്ടിയര്‍മാര്‍ അവിടെയുള്ള ഭരണകൂടത്തിന്റെ സേവകരായാണ് പ്രവര്‍ത്തിക്കുന്നത്. തുര്‍ക്കിയിലും സിറിയയിലും ഭൂകമ്പ മേഖലകളില്‍ ആശ്വാസവുമായി എത്തിയ സംഘടനാണ് കെ.എം.സി.സി എന്നും അദ്ദേഹം വിശദീകരിച്ചു. ദോഹ സൈത്തൂന്‍ റസ്റ്റോറന്റില്‍ ചേര്‍ന്ന വാര്‍ത്താസമ്മേളനത്തില്‍ ഖത്തര്‍ കെ.എം.സി.സി സംസ്ഥാന പ്രസിഡന്റ് ഡോ.അബ്ദുസ്സമദ്, ജനറല്‍സെക്രട്ടറി സലീം നാലകത്ത്, ട്രഷറര്‍ പി.എസ്.എം ഹുസൈന്‍ എന്നിവര്‍ സംബന്ധിച്ചു.
-
GULF11 hours agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
india2 days agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala2 days ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala2 days agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
kerala2 days agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
-
kerala2 days agoപ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
-
News2 days agoസൂപ്പര്‍ ലീഗ് കേരള: കൊച്ചിക്ക് തുടര്‍ച്ചയായ ഏഴാം തോല്‍വി; തിരുവനന്തപുരം കൊമ്പന്‍സ് ഏക ഗോളിന് വിജയം
-
Video Stories24 hours agoജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു

