business
രാജ്യത്ത് സ്വര്‍ണ ഇറക്കുമതിയില്‍ മുന്‍ വര്‍ഷത്തേക്കാള്‍ ഇരട്ടി വര്‍ധന; സ്വര്‍ണവിലയില്‍ വന്‍ ഇടിവുണ്ടാവുമെന്ന പ്രവചനം ഫലിക്കുന്നു
ഇറക്കുമതി വന്‍ തോതില്‍ ഉയര്‍ന്നതോടെ സ്വര്‍ണവിലയിലും വന്‍ കുറവുണ്ടായേക്കുമെന്ന പ്രതീക്ഷയിലാണ് ഉപഭോക്താക്കള്‍.
കൊച്ചി: സ്വര്‍ണവിലയില്‍ വന്‍ വിലക്കുറവ് വരുമെന്ന പ്രതീക്ഷകള്‍ക്ക് നിറം പകര്‍ന്ന് രാജ്യത്ത് സ്വര്‍ണ ഇറക്കുമതി കുതിച്ചുയരുന്നു. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് കുത്തനെ ഇടിഞ്ഞ സ്വര്‍ണ ഇറക്കുമതി ഓഗസ്റ്റ് മാസത്തില്‍ എട്ടു മാസത്തെ ഉയര്‍ന്ന നിലവാരത്തിലെത്തി. ലോകത്തിലെ രണ്ടാമത്തെ വലിയ സ്വര്‍ണ ഉപയോഗക്കാരായ ഇന്ത്യ കഴിഞ്ഞ മാസം 60 ടണ്‍ സ്വര്‍ണം ഇറക്കുമതി ചെയ്തു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഇരട്ടിയോളമാണ് വര്‍ധന.
2019-ഓഗസ്റ്റില്‍ 32.1 ടണ്‍ ആയിരുന്നു ഇറക്കുമതി. കഴിഞ്ഞ ഓഗസ്റ്റില്‍ 137 കോടി ഡോളറായിരുന്ന (പതിനായിരം കോടി രൂപ|) ഇറക്കുമതി മൂല്യം ഈ വര്‍ഷം 370 കോടി ഡോളറായി(27000) ഉയര്‍ന്നു. നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിന്റെ ഡിമാന്റ് ഉയര്‍ന്നതും ലോക്ഡൗണ്‍ ഇളവുകളുമാണ് ഇറക്കുമതി കൂടാനുള്ള കാരണങ്ങള്‍. നിക്ഷേപകരില്‍ നിന്നുള്ള ഡിമാന്റും എട്ട് മാസത്തെ ഉയര്‍ന്ന നിരക്കിലാണ്. 2019 ഡിസംബര്‍ മുതല്‍ സ്വര്‍ണ ഇറക്കുമതിയില്‍ വലിയ ഇടിവു നേരിട്ടിരുന്നു. കഴിഞ്ഞ ജൂലായ് മുതലാണ് ഇറക്കുമതി ഉയര്‍ന്നത്.
ഇറക്കുമതി വന്‍ തോതില്‍ ഉയര്‍ന്നതോടെ സ്വര്‍ണവിലയിലും വന്‍ കുറവുണ്ടായേക്കുമെന്ന പ്രതീക്ഷയിലാണ് ഉപഭോക്താക്കള്‍. ഇറക്കുമതി കുറഞ്ഞതോടെ വന്‍ തോതില്‍ കുതിച്ചുയര്‍ന്ന സ്വര്‍ണവില 42000 രൂപയിലെത്തിയിരുന്നു. എന്നാല്‍ കോവിഡ് വാക്‌സിനെക്കുറിച്ച് ശുഭപ്രതീക്ഷയുള്ള വാര്‍ത്തകള്‍ വന്നതോടെ വില താഴേക്ക് വന്നു. ഉയര്‍ന്ന വിലയില്‍ നിന്ന് 4640 രൂപ കുറഞ്ഞ് 37,360 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. കോവിഡ് പ്രതിസന്ധിയെ മറികടന്ന് വിപണി ശക്തി പ്രാപിക്കുന്നതിന്റെ സൂചനകളാണ് ഇപ്പോള്‍ കാണുന്നത്. ഇത്തരത്തില്‍ മുന്നേറ്റം നടന്നാല്‍ സ്വര്‍ണവിപണിയില്‍ വന്‍ വിലക്കുറവുണ്ടാവുമെന്നും പ്രതീക്ഷിക്കപ്പെടുന്നു.
business
പൊള്ളുന്ന വില; സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില വര്‍ധിച്ചു; 81000 കടന്നു
അന്താരാഷ്ട്ര സ്വര്‍ണ വില 3640 ഡോളറും രൂപയുടെ വിനിമയ നിരക്ക് 88.15മായി.
സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില വര്‍ധിച്ചു. ഗ്രാമിന് 20 രൂപ വര്‍ധിച്ച് 10130 രൂപയും പവന് 160 രൂപ വര്‍ധിച്ച് 81040 രൂപയുമായി. അന്താരാഷ്ട്ര സ്വര്‍ണ വില 3640 ഡോളറും രൂപയുടെ വിനിമയ നിരക്ക് 88.15മായി. അന്താരാഷ്ട്ര സ്വര്‍ണവില ഇന്നലത്തേതിനെക്കാള്‍ 5 ഡോളറിന്റെ കുറവ് വന്നിട്ടുണ്ടെങ്കിലും രൂപയുടെ വിനിമയ നിരക്ക് 88.15 ലേക്ക് ദുര്‍ബലമായതാണ് സ്വര്‍ണ വില ഉയരാന്‍ കാരണം. ഇന്നലെ 88 രൂപയില്‍ ആയിരുന്നു. അന്താരാഷ്ട്ര വിലയില്‍ ഒരു ചെറിയ കുറവ് വന്നാല്‍ പോലും കൂടുതല്‍ നിക്ഷേപകര്‍ എത്തുന്നതാണ് വീണ്ടുമുള്ള വില വര്‍ധനവിന് കാരണം.
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ ആശ്വാസം. ഇന്ന് ഗ്രാമിന് 90 രൂപ കുറഞ്ഞു. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണം വാങ്ങാന്‍ 8,310 രൂപയാണ് നല്‍കേണ്ടത്. പവന് 720 രൂപയാണ് കുറഞ്ഞത്. 68,480 രൂപയായിരുന്ന പവന് 66,480 രൂപയായി കുറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളിലായി സ്വര്‍ണ വിലയിലുണ്ടായ വര്‍ധനവിന് ഒരാശ്വാസമാണ് ഇന്നത്തെ വിപണി. സംസ്ഥാനത്ത് സ്വര്‍ണവില റെക്കോര്‍ഡുകള്‍ പുതുക്കി മുന്നേറിയ കാഴ്ചകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ കാണാനായത്.
ഓഹരി വിപണിയിലെ ചലനങ്ങളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുമാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്. 18നാണ് സ്വര്‍ണവില ആദ്യമായി 66,000 തൊട്ടത്.
ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കും.
അതേസമയം, രാജ്യാന്തര വിപണിയിൽ സ്വർണത്തിന് വില കുറഞ്ഞാൽ ഇന്ത്യയിൽ വില കുറയണമെന്ന് നിർബന്ധമില്ല. രൂപയുടെ മൂല്യം, പ്രാദേശികമായ ആവശ്യകത, ഇറക്കുമതി തീരുവ എന്നീ ഘടകങ്ങൾ ഇന്ത്യയിലെ സ്വർണവില നിശ്ചയിക്കുന്നതിൽ പ്രധാന പങ്കുവഹിക്കും.
business
സംസ്ഥാനത്ത് സ്വര്‍ണവില ഇന്നും കുറഞ്ഞു
7940 രൂപയാണ് ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് നല്‍കേണ്ടത്.
സംസ്ഥാനത്ത് തുടര്‍ച്ചയായ നാലാം ദിവസവും സ്വര്‍ണവില കുറഞ്ഞു. സ്വര്‍ണം ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇന്നലെ പവന് 480 രൂപ കുറഞ്ഞിരുന്നു. ഇതോടെ ഇന്ന് 63520 രൂപയാണ് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് നല്‍കേണ്ടത്. 7940 രൂപയാണ് ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് നല്‍കേണ്ടത്.
ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും.
അതേസമയം, രാജ്യാന്തര വിപണിയില്‍ സ്വര്‍ണത്തിന് വില കുറഞ്ഞാല്‍ ഇന്ത്യയില്‍ വില കുറയണമെന്ന് നിര്‍ബന്ധമില്ല. രൂപയുടെ മൂല്യം, പ്രാദേശികമായ ആവശ്യകത, ഇറക്കുമതി തീരുവ എന്നീ ഘടകങ്ങള്‍ ഇന്ത്യയിലെ സ്വര്‍ണവില നിശ്ചയിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കും.
-
News3 days agoഇത്യോപ്യയില്‍ അഗ്നിപര്‍വ്വത സ്ഫോടനം; കണ്ണൂർ-അബൂദബി വിമാനം വഴിതിരിച്ചുവിട്ടു, കൊച്ചിയിൽ നിന്നുള്ള രണ്ടുവിമാനങ്ങൾ റദ്ദാക്കി
-
News24 hours agoമുന്‍ പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന് കൊല്ലപ്പെട്ടെന്ന് അഭ്യൂഹം; പ്രതികരിക്കാതെ ജയില്‍ അധികൃതര്‍
-
kerala1 day agoആരോഗ്യ പ്രശ്നം; വേടനെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു
-
kerala3 days agoമോഷണത്തിന് ശ്രമിച്ച പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ക്രൂരമായി മര്‍ദിച്ചു; രണ്ട് പേര് പിടിയില്‍
-
india3 days agoനീലഗിരിയില്‍ കടുവ ആക്രമണം; വയോധികയെ കൊലപ്പെടുത്തി ശരീരഭാഗങ്ങള്‍ ഭക്ഷിച്ചതായി റിപ്പോര്‍ട്ട്
-
india2 days agoപരീക്ഷാഫലത്തെ തുടര്‍ന്ന് ഹൈദരാബാദില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചു
-
kerala1 day ago‘തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഐപിഎസ് വേണ്ട’; ബിജെപി സ്ഥാനാർഥി ആർ ശ്രീലേഖക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ
-
india2 days agoഉത്തര്‍പ്രദേശില്‍ വീണ്ടും ബിഎല്‍ഒ ആത്മഹത്യ; രണ്ടാഴ്ചയ്ക്കിടെ ആറാമത്തെ സംഭവം

