ടോക്കിയോ: ജപ്പാനില്‍ നടക്കുന്ന ഏഷ്യന്‍ ജൂനിയര്‍ അത്‌ലറ്റിക് മീറ്റില്‍ മലയാളി താരം ജിസ്‌ന മാത്യുവിന് സ്വര്‍ണം. 400 മീറ്റര്‍ 53.26 സെക്കന്റില്‍ ഫിനിഷ് ചെയ്താണ് ജിസ്‌ന ഈ അപൂര്‍വ നേട്ടം കൈവരിച്ചത്.

ശ്രീലങ്കയുടെ ദില്‍ഷി കുമാരസിങക്കാണ് വെള്ളി. അതേസമയം പുരുഷന്മാരുടെ 400 മീറ്ററില്‍ സ്വര്‍ണവും വെള്ളിയും ശ്രീലങ്കന്‍ താരങ്ങള്‍ക്കാണ്.

10000 മീറ്ററില്‍ കാര്‍ത്തിക് കുമാര്‍, വനിതകളുടെ 1500 മീറ്ററില്‍ ദുര്‍ഗ പ്രമോദ്, പുരുഷന്മാരുടെ ഷോട്ട് പുട്ടില്‍ ആശിഷ് എന്നിവര്‍ ഇന്ത്യക്കു വേണ്ടി വെങ്കലവും നേടി. ഉഷ സ്‌കൂളിലെ താരമാണ് ജിസ്‌ന.