സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും ഉയര്‍ന്നു. ഗ്രാമിന് 15 രൂപ കൂടി 4580 രൂപയും പവന് 120 രൂപ കൂടി 36640 രൂപയുമാണ് ബുധനാഴ്ച രേഖപ്പെടുത്തിയത്. തുടര്‍ച്ചയായ മൂന്ന് ദിവസത്തെ വിലയിടിവിന് ശേഷം ചൊവ്വാഴ്ച സ്വര്‍ണ വിപണിയില്‍ നേരിയ ഉണര്‍വ് ഉണ്ടായത്. ഗ്രാമിന് 15 രൂപ കൂടി 4565 രൂപയും പവന് 120 കൂടി 36520 രൂപയുമാണ് ചൊവ്വാഴ്ച വര്‍ധിച്ചത് . ജനുവരി മാസത്തെ ഏറ്റവും കുറഞ്ഞ വിലയില്‍ വ്യാപാരം നടന്ന സ്വര്‍ണത്തിനാണ് ചൊവ്വാഴ്ച നേരിയ വര്‍ധന ഉണ്ടായത്. ജനുവരി 16 മുതല്‍ പവന് 36400 രൂപയും ഗ്രാമിന് 4550 രൂപയും ആയിരുന്നു സ്വ!ര്‍ണ നിരക്ക്. ഈ വര്‍ഷം ഇന്ത്യയില്‍ സ്വര്‍ണ ആവശ്യം ഉയരുമെന്ന് ലോക ഗോള്‍ഡ് കൗണ്‍സില്‍ പ്രതീക്ഷിക്കുന്നു.