കൊച്ചി: തുടര്‍ച്ചയായ വിലയിടിവിനു ശേഷം സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കൂടി. ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് ചൊവ്വാഴ്ച വര്‍ധിച്ചത്. ഇതോടെ ഗ്രാമിന് 4,350 രൂപയും 34,800 രൂപയും ആണ് ഇന്നത്തെനിരക്ക്.

മൂന്ന് ദിവസം ഒരേ വില തുടര്‍ന്ന ശേഷം സംസ്ഥാനത്ത് തിങ്കളാഴ്ച സ്വര്‍ണ വില കുറഞ്ഞിരുന്നു. ഗ്രാമിന് 4,330 രൂപയും പവന് 34,640 രൂപയിലും ആണ് ഇന്നലെ വ്യാപാരം നടന്നത്.