Connect with us

kerala

കെഎസ്ആര്‍ടിസി ബസുകള്‍ മീന്‍ വില്‍ക്കാനും ഉപയോഗിക്കുമെന്ന് ആന്റണി രാജു

കട്ടപ്പുറത്തായ കെഎസ്ആര്‍ടിസി ബസുകളാണ് മീന്‍ വില്‍പനക്കായി ഉപയോഗിക്കുക

Published

on

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസുകള്‍ മീന്‍ വില്‍ക്കാനും ഉപയോഗിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. കട്ടപ്പുറത്തായ കെഎസ്ആര്‍ടിസി ബസുകളാണ് മീന്‍ വില്‍പനക്കായി ഉപയോഗിക്കുക.

കെഎസ്ആര്‍ടിസി ബസുകള്‍ മാലിന്യ നീക്കത്തിന് ഉപയോഗിക്കാനുള്ള നീക്കത്തിനെതിരെ യൂണിയനുകള്‍ പരാതി അറിയിച്ചിട്ടില്ലെന്നും ഗതാഗത മന്ത്രി പറഞ്ഞു. ഡ്രൈവര്‍മാര്‍ വണ്ടി ഓടിച്ചാല്‍ മതിയെന്നും മാലിന്യം നീക്കേണ്ടി വരില്ലെന്നും മന്ത്രി അറിയിക്കുന്നു. സര്‍ക്കാരിന്റെ തീരുമാനങ്ങള്‍ അംഗീകരിക്കാന്‍ ജീവനക്കാരും യൂണിയനും ബാധ്യസ്ഥരാണെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഫിഷറീസ് വകുപ്പുമായി സഹകരിച്ചാണ് കെഎസ്ആര്‍ടിസിയില്‍ മീന്‍വില്‍പന നടത്തുന്നത്. ഡിപ്പോകളിലായിരിക്കും മീന്‍ വില്‍പനക്ക് സൗകര്യമൊരുക്കുക.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

വിമാനത്താവളങ്ങളുടെ പരിസരത്ത് നിന്ന് സ്വര്‍ണം പിടിക്കാന്‍ പൊലീസിന് അധികാരമില്ലെന്ന് കസ്റ്റംസ്

കരിപ്പൂര്‍ സ്വര്‍ണവേട്ടയുമായി ബന്ധപ്പെട്ട കേസില്‍ ഹൈകോടതിയില്‍ സമര്‍പ്പിച്ച മറുപടി സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

Published

on

വിമാനത്താവളങ്ങളുടെ പരിസരത്ത് നിന്ന് പൊലീസിന് സ്വര്‍ണം പിടിക്കാന്‍ അധികാരമില്ലെന്ന് കസ്റ്റംസ്. കരിപ്പൂര്‍ സ്വര്‍ണവേട്ടയുമായി ബന്ധപ്പെട്ട കേസില്‍ ഹൈകോടതിയില്‍ സമര്‍പ്പിച്ച മറുപടി സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. വിമാനത്താവളത്തില്‍ വന്നിറങ്ങുന്ന യാത്രക്കാരെ അടക്കം പരിശോധിക്കുന്ന പൊലീസ് നടപടി കസ്റ്റംസ് ചട്ടങ്ങളുടെ ലംഘനമാണെന്നും സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടുന്നു.

വിമാനത്താവള പരിസരത്തെ പരിശോധന കസ്റ്റംസിനായി വിജ്ഞാപനം ചെയ്ത മേഖലയാണെന്നും അവിടുത്തെ പരിപൂര്‍ണ നിയന്ത്രണം കസ്റ്റംസിനാണെന്നും പറയുന്നു. വിമാനത്താവളം വഴി സ്വര്‍ണക്കടത്ത് നടത്തുന്നതായി വിവരം ലഭിച്ചാല്‍ കസ്റ്റംസിന് കൈമാറണമെന്നും സത്യവാങ്മൂലത്തില്‍ ആവശ്യപ്പെടുന്നുണ്ട്.

ഹൈകോടതിയിലെ ഹരജിക്ക് ആധാരമായി പൊലീസ് പിടിച്ചെടുത്ത 170 ഗ്രാം സ്വര്‍ണം വിദേശനിര്‍മിതമാണെന്നും ഇത് പിടിച്ചെടുക്കാനുള്ള അധികാരം കസ്റ്റംസിനാണെന്നും പിടിച്ചെടുത്ത സ്വര്‍ണം ഉരുക്കി പരിശോധിക്കുന്ന നടപടി അധികാരപരിധി കടന്നതാണെന്നും കസ്റ്റംസ് സത്യവാങ്മൂലത്തില്‍ പറയുന്നു.

കരിപ്പൂര്‍ വിമാനത്താവള പരിസരത്ത് നിന്ന് പിടികൂടുന്ന സ്വര്‍ണം വന്‍തോതില്‍ തിരിമറി നടത്തുന്നുണ്ടെന്ന് മുന്‍ എം.എല്‍.എ പി.വി. അന്‍വന്‍ മുമ്പ് വ്യക്തമാക്കിയിരുന്നു.

Continue Reading

kerala

ശബരിമല സ്വര്‍ണ്ണക്കൊള്ള: സിപിഎം നേതാവ് എ.പത്മകുമാര്‍ അറസ്റ്റില്‍

Published

on

ശബരിമല സ്വർണക്കൊള്ള കേസിൽ സി.പി.എം നേതാവും തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റുമായ എ. പത്മകുമാർ അറസ്റ്റിൽ. ഇന്ന് രാവിലെയാണ് പത്മകുമാർ എസ്ഐടിക്ക് മുന്നിൽ ചോദ്യംചെയ്യലിനായി ഹാജരായത്. സിപിഎം പത്തനംതിട്ട ജില്ലാ കമ്മറ്റി അംഗമാണ് എ. പത്മകുമാർ. നേരത്തെ ചോദ്യം ചെയ്യലിന് ഹാജരാവാൻ രണ്ടുതവണ നോട്ടീസ് നൽകിയിരുന്നുവെങ്കിലും പല കാരണങ്ങൾ പറഞ്ഞ് പത്മകുമാർ സമയം നീട്ടിചോദിക്കുകയായിരുന്നു. ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് ഇതുവരെ ചോദ്യം ചെയ്ത എല്ലാവരുടെ മൊഴിയിലും പത്മകുമാറിന്റെ പേരുണ്ട്. ഈ സാഹചര്യത്തിലാണ് പ്രത്യേക അന്വേഷണ സംഘം പത്മകുമാറിനെ ചോദ്യം ചെയ്തത്.

തിരുവനന്തപുരത്ത രഹസ്യകേന്ദ്രത്തിൽ വെച്ചായിരുന്നു ചോദ്യം ചെയ്യൽ. എൻ. വാസു അറസ്റ്റിലായതിന് പിന്നാലെയാണ് പത്മകുമാറിന് രണ്ടാമതും നോട്ടീസ് നൽകിയത്. ഇതോടെ അന്വേഷണം ഇനി പത്മകുമാറിനെ കേന്ദ്രീകരിച്ചാണെന്ന് സൂചനയുണ്ടായിരുന്നു. എൻ. വാസു ദേവസ്വം ബോർഡ് കമ്മീഷണറായിരിക്കെ പത്മകുമാറായിരുന്നു ബോർഡ് പ്രസിഡന്റ്. ഉണ്ണികൃഷ്ണൻ പോറ്റി, ദേവസ്വം ബോർഡ് മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ മുരാരി ബാബു, മുൻ എക്‌സിക്യുട്ടീവ് ഓഫീസർ ഡി. സുധീഷ്‌കുമാർ, മുൻ ദേവസ്വം കമ്മീഷണറും പ്രസിഡന്റുമായിരുന്ന എൻ. വാസു തുടങ്ങിയവരാണ് ശബരിമല സ്വർണക്കൊള്ള കേസിൽ ഇതുവരെ അറസ്റ്റിലായത്.

Continue Reading

kerala

ന്യൂസിലന്‍ഡ് ഡ്രൈവര്‍ വിസ വാഗ്ദാനം; 24.44 ലക്ഷം രൂപ തട്ടിപ്പ്; കോയമ്പത്തൂര്‍ സ്വദേശികളായ ദമ്പതികള്‍ക്കെതിരെ കേസ്

പനയാല്‍ ഈലടുക്കം സ്വദേശി കെ. സത്യന്‍ നല്‍കിയ പരാതിയിലാണ് നടപടിയെടുത്തത്.

Published

on

ബേക്കല്‍: ന്യൂസിലന്‍ഡില്‍ ഡ്രൈവര്‍ വീസ ലഭ്യമാക്കാമെന്ന് വാഗ്ദാനം ചെയ്ത് 24.44 ലക്ഷം രൂപ തട്ടിയെടുത്തത് സംബന്ധിച്ച് കോയമ്പത്തൂര്‍ സ്വദേശികളായ ദമ്പതികള്‍ക്കെതിരെ പൊലീസ് കേസ് എടുത്തു. പനയാല്‍ ഈലടുക്കം സ്വദേശി കെ. സത്യന്‍ നല്‍കിയ പരാതിയിലാണ് നടപടിയെടുത്തത്.

കേസില്‍ പ്രതികളാക്കപ്പെട്ടത് കോയമ്പത്തൂര്‍ ടിവിഎസ് നഗരത്തിലെ ശക്തി ഗാര്‍ഡന്‍, ഒന്നാം വാര്‍ഡ് – ഒന്നാം വീട്ടില്‍ താമസിക്കുന്ന പോള്‍ വര്‍ഗീസ് (53), ഭാര്യ മറിയ പോള്‍ (50) എന്നിവരാണ്. ന്യൂസിലന്‍ഡില്‍ തൊഴില്‍ ലഭ്യമാകുമെന്ന് വിശ്വസിപ്പിച്ച് വലിയ തുക കൈപ്പറ്റി തട്ടിയതായാണ് പരാതിയുടെ ആരോപണം.

പരാതി ആദ്യം ഹൊസ്ദുര്‍ഗ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നതും പിന്നീട് അന്വേഷണത്തിനായി ബേക്കല്‍ പൊലീസിന് കൈമാറിയതുമാണ്. അന്വേഷണം ബേക്കല്‍ ഇന്‍സ്‌പെക്ടര്‍ രഞ്ജിത് രവീന്ദ്രന്റെ നേതൃത്വത്തിലാണ് പുരോഗമിക്കുന്നത്.

Continue Reading

Trending