കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല. ഒരു പവന്‍ സ്വര്‍ണത്തിന് 35,760 രൂപയാണ് വില. ഇന്നലെയും ഇതേ വിലയായിരുന്നു.

ഒരു ഗ്രാം സ്വര്‍ണത്തിന് 4,470 രൂപയും. രാജ്യാന്തര വിപണിയില്‍ ട്രോയ് ഔണ്‍സിന് 1,792.14 ഡോളറിലാണ് വ്യാപാരം. കഴിഞ്ഞ രണ്ട് ദിവസങ്ങളായി സ്വര്‍ണ വില പവന് 840 രൂപയിലേറെ കുറഞ്ഞിരുന്നു.