kerala

ഉച്ചയോടെ തിരിച്ചിറങ്ങി സ്വര്‍ണവില; പവന് 1,600 രൂപ ഇടിഞ്ഞു

By webdesk17

October 21, 2025

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്. പവന് 1,600 കുറഞ്ഞ് ഇന്നത്തെ വില 95,760 ആയി. ഗ്രാമിന് 200 കുറഞ്ഞ് 11,970 രൂപയായി നിശ്ചയിച്ചു. ഇന്ന് രാവിലെ സ്വര്‍ണവിലയില്‍ വര്‍ധനയായിരുന്നു രേഖപ്പെടുത്തിയത്. പവന് 1,520 രൂപ കൂടി 97,360 രൂപയിലെത്തിയിരുന്നു. രണ്ട് ദിവസമായി തുടര്‍ന്ന ഇടിവിന് ശേഷമായിരുന്നു ഈ വര്‍ധന.

എന്നാല്‍ ഉച്ചയ്ക്ക് ശേഷം വിപണിയില്‍ വില വീണ്ടും താഴ്ന്നു. അന്താരാഷ്ട്ര വിപണിയിലെ സ്വര്‍ണവിലയില്‍ നടക്കുന്ന മാറ്റങ്ങള്‍ ഇന്ത്യന്‍ വിപണിയെയും നേരിട്ട് ബാധിക്കുന്നു. ആഗോള തലത്തില്‍ വില ഉയര്‍ന്നാല്‍ അതിന്റെ പ്രതിഫലനം രാജ്യാന്തര വിപണികളില്‍ ഉടന്‍ കാണാം. ലോകത്തിലെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളിലൊന്നാണ് ഇന്ത്യ. പ്രതിവര്‍ഷം ടണ്‍ കണക്കിന് സ്വര്‍ണം രാജ്യം ഇറക്കുമതി ചെയ്യുന്നതിനാല്‍, ആഗോള വിപണിയിലെ ചെറിയ ചലനങ്ങള്‍ പോലും ആഭ്യന്തര സ്വര്‍ണവിലയില്‍ നേരിട്ടുള്ള സ്വാധീനം ചെലുത്തുന്നു.