Connect with us

kerala

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്നത്തെ നിരക്കറിയാം

ഒരു പവന്‍ സ്വര്‍ണത്തിന് 200 രൂപ കുറഞ്ഞ് 53,500 രൂപയില്‍ താഴെയെത്തി.

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. ഒരു പവന്‍ സ്വര്‍ണത്തിന് 200 രൂപ കുറഞ്ഞ് 53,500 രൂപയില്‍ താഴെയെത്തി. 53,360 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 25 രൂപയാണ് താഴ്ന്നത്. 6670 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

20 ദിവസത്തിനിടെ ഏകദേശം 3000 രൂപ വര്‍ധിച്ച് കഴിഞ്ഞ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരമായ 53,720 രൂപയിലേക്ക് എത്തിയ ശേഷമാണ് സ്വര്‍ണവില കുറയാന്‍ തുടങ്ങിയത്. കഴിഞ്ഞ മാസം 28നാണ് 53,720 രൂപയിലേക്ക് സ്വര്‍ണവില കുതിച്ചത്. ദിവസങ്ങളുടെ വ്യത്യാസത്തില്‍ സ്വര്‍ണവിലയില്‍ 360 രൂപയാണ് കുറഞ്ഞത്.

ഓ​ഗസ്റ്റ് മാസത്തിന്റെ തുടക്കത്തില്‍ 51,600 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. തുടർന്ന് ഏഴിന് 50,800 രൂപയിലേക്ക് ഇടിഞ്ഞ് ഏറ്റവും താഴ്ന്ന നിലവാരത്തിലേക്ക് സ്വര്‍ണവില എത്തി. തുടര്‍ന്ന് വില ഉയരുന്നതാണ് ദൃശ്യമായത്.ജൂലൈ മാസം സ്വര്‍ണവില 55,000 രൂപയായി ഉയര്‍ന്ന് റെക്കോര്‍ഡ് നിലവാരത്തിലേക്ക് എത്തിയിരുന്നു. എന്നാല്‍ കേന്ദ്ര ബജറ്റില്‍ കസ്റ്റംസ് തീരുവ കുറച്ചതോടെ സ്വര്‍ണവിലയില്‍ ദിവസങ്ങളുടെ വ്യത്യാസത്തില്‍ 4500 രൂപയോളമാണ് ഇടിഞ്ഞത്. ശേഷം സ്വര്‍ണവില തിരിച്ചു കയറുകയായിരുന്നു.

kerala

വിദ്യാര്‍ത്ഥിയെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ സംഭവം: അന്വേഷണം ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

ക്ഷേത്ര മൈതാനത്ത് മൂത്രമൊഴിക്കുന്നത് തടഞ്ഞ പതിനഞ്ചു വയസ്സുകാരനെയാണ് കാറിടിപ്പിച്ച് കൊലപ്പെടുത്തിയത്.

Published

on

തിരുവനന്തപുരത്ത് വിദ്യാര്‍ത്ഥിയെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ സംഭവംത്തില്‍ അന്വേഷണം ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍. ക്ഷേത്ര മൈതാനത്ത് മൂത്രമൊഴിക്കുന്നത് തടഞ്ഞ പതിനഞ്ചു വയസ്സുകാരനെയാണ് കാറിടിപ്പിച്ച് കൊലപ്പെടുത്തിയത്. റൂറല്‍ ഡിവൈഎസ്പിയുടെ റാങ്കില്‍ കുറയാത്ത പൊലീസ് ഉദ്യോഗസ്ഥന്റെ മേല്‍നോട്ടത്തില്‍ കേസന്വേഷണം പൂര്‍ത്തിയാക്കാനാണ് നിര്‍ദേശം. ശേഷം അന്തിമ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കണമെന്നും മനുഷ്യാവകാശ കമീഷന്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് നിര്‍ദേശിച്ചു.

ക്ഷേത്ര മൈതാനത്ത് മൂത്രമൊഴിക്കുന്നത് തടഞ്ഞതിന്റെ ദേഷ്യത്തിലാണ് പ്രതി കൊലപാതകം നടത്തിയതെന്ന് കാട്ടാക്കട ഡിവൈഎസ്പി കമീഷനെ അറിയിച്ചു.

2023 ഓഗസ്റ്റ് 30 നായിരുന്നു കേസിന് ആസ്പദമായ സംഭവം. 2023 സെപ്റ്റംബര്‍ 11 നാണ് പ്രതി പ്രിയരഞ്ജനെ കളിയിക്കാവിളയില്‍ നിന്നും അറസ്റ്റ് ചെയ്തത്. കേസന്വേഷണം വേഗം പൂര്‍ത്തിയാക്കി ചാര്‍ജ്ഷീറ്റ് കോടതിയില്‍ സമര്‍പ്പിക്കാമെന്ന് ഡി.വൈ.എസ്.പി കമീഷനെ അറിയിച്ചു. റൂറല്‍ ജില്ലാ പൊലീസ് മേധാവിക്കാണ് കമീഷന്‍ നിര്‍ദ്ദേശം നല്‍കിയത്. മനുഷ്യാവകാശ പ്രവര്‍ത്തകനായ അഡ്വ.ദേവദാസ് സമര്‍പ്പിച്ച പരാതിയിലാണ് നടപടി.

വാഹനപകടമെന്നായിരുന്നു പ്രാഥമിക നിഗമനമെങ്കിലും പിന്നീട് നടന്ന അന്വേഷണത്തിലാണ് അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിക്കുന്നത്.

 

Continue Reading

kerala

സൗദിയില്‍ മരിച്ച മലയാളി ദമ്പതികളുടെ മൃതദേഹം നാട്ടിലെത്തിച്ചു, കൂടെ അഞ്ച് വയസുകാരിയെയും

ഒന്നര മാസത്തിന് ശേഷമാണ് നാട്ടിലെത്തിക്കുന്നത്.

Published

on

സൗദിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മലയാളി ദമ്പതികളുടെ മൃതദേഹം നാട്ടിലെത്തിച്ചു. ഒന്നര മാസത്തിന് ശേഷമാണ് നാട്ടിലെത്തിക്കുന്നത്. മൃതദേഹത്തോടൊപ്പം അഞ്ച് വയസുകാരിയായ മകള്‍ ആരാധ്യയെയും നാട്ടിലെത്തിച്ചു. കൊല്ലം സ്വദേശിയായ അനൂപ് മോഹന്‍ (37), ഭാര്യ രമ്യ മോള്‍ (28) എന്നിവരെ കൊബാറില്‍ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.

ഭാര്യയെ കൊലപ്പെടുത്തിയശേഷം അനൂപ് ആത്മഹത്യ ചെയ്തതാകാം എന്നാണ് വിവരം. കുട്ടി പറഞ്ഞതനുസരിച്ച് സമീപവാസികള്‍ താമസ സ്ഥലത്ത് പരിശോധിച്ചപ്പോഴാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. ഫാനില്‍ കെട്ടിത്തൂങ്ങിയ നിലയില്‍ അനൂപിന്റെ മൃതദേഹവും കട്ടിലില്‍ കിടക്കുന്ന നിലയില്‍ രമ്യയുടെ മൃതദേഹവപം കണ്ടെടുത്തു. രമ്യയുടെ മൃതദേഹത്തിന് ദിവസങ്ങള്‍ പഴക്കമുള്ളതായി കണ്ടെത്തി.

കുറച്ചു ദിവസമായി അമ്മ സുഖമില്ലാതെ കിടക്കുകയാണെന്നായിരുന്നു ആരാധ്യ സമീപവാസികളോട് പറഞ്ഞത്. അമ്മയെ വിളിച്ചിട്ട് ഉണര്‍ന്നില്ലെന്നും കുട്ടി പറഞ്ഞു. അച്ഛന്‍ മുഖത്ത് തലയിണ അമര്‍ത്തിയെന്നുള്ള കാര്യവും കുട്ടി പറഞ്ഞു. അച്ഛനെ പിന്നീട് ഫാനില്‍ തൂങ്ങിയ നിലയിലാണ് കണ്ടതെന്നും ആരാധ്യ പറഞ്ഞു. സമീപവാസികള്‍ അറിയിച്ചതിനെ തുടര്‍ന്ന്് പൊലീസ് സ്ഥലത്തെത്തുകയായിരുന്നു.

 

 

Continue Reading

kerala

തൃശൂര്‍ എടിഎം കൊള്ളക്കേസിലെ പ്രതികളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു

പ്രതികളെ കൊള്ള നടന്ന എടിഎം സെന്ററില്‍ കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തിയിരുന്നു.

Published

on

തൃശൂര്‍ എടിഎം കൊള്ളക്കേസിലെ പ്രതികളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ഇവരെ നാമക്കല്‍ ജയിലിലേക്ക് കൊണ്ടുപോകാനാണ് തീരുമാനം. നാളെ വിയ്യൂര്‍ പൊലീസ് തൃശൂര്‍ ജെഎഫ്എം 1ല്‍ കസ്റ്റഡി അപേക്ഷ സമര്‍പ്പിക്കും.

പ്രതികളെ കൊള്ള നടന്ന എടിഎം സെന്ററില്‍ കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തിയിരുന്നു. ഷൊര്‍ണൂര്‍ റോഡിലെ എസ്ബിഐ എടിഎമ്മില്‍ എത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. തൃശൂര്‍ എടിഎം കൊള്ളക്കേസുമായി ബന്ധപ്പെട്ട തൊണ്ടിമുതലുകള്‍ വിയ്യൂര്‍ താണിക്കുടം പുഴയില്‍ നിന്നും കണ്ടെടുത്തിരുന്നു. പ്രതികള്‍ മോഷണത്തിനായി ഉപയോഗിച്ച ഗ്യാസ് കട്ടര്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങളാണ് കണ്ടെടുത്തത്.

തൃശൂരുല്‍ മൂന്ന് എടിഎമ്മുകളിലായി നടന്ന കൊള്ളയിലെ പ്രതികളെ തമിഴ്‌നാട്ടിലെ നാമക്കല്ലില്‍ നിന്നാണ് പിടികൂടിയത്. മൂന്ന് എടിഎമ്മുകളില്‍ നിന്നായി 65ലക്ഷം രൂപയാണ് കൊള്ള സംഘം കവര്‍ന്നെടുത്തത്.

കണ്ടെയിനറിനകത്തു കാര്‍ കയറ്റി രക്ഷപ്പെടാനാണ് കവര്‍ച്ചാസംഘം ശ്രമിച്ചത്. ബൈക്കുകളെ ഇടിച്ച രക്ഷപ്പെടാന്‍ ശ്രമിച്ച വാഹനത്തെ പിന്നീട് നാട്ടുകാരാണ് പിടികൂടിയത്. പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ പ്രതികളിലൊരാള്‍ മരിച്ചു.

 

Continue Reading

Trending