News
തുടര്‍ച്ചയായ മൂന്നാംദിവസവും സ്വര്‍ണവില കുത്തനെ ഇടിഞ്ഞു ; ഇന്ന് പവന് 240 രൂപ കുറഞ്ഞു
ആഗോള വിപണിയില്‍ തുടര്‍ച്ചയായി രണ്ടുദിവസം വലിയ ഇടിവ് രേഖപ്പെടുത്തിയ സ്വര്‍ണവില ഇന്ന് നേരിയ മുന്നേറ്റം കാഴ്ചവെക്കുന്നുണ്ട്.
കൊച്ചി: കേരളത്തില്‍ തുടര്‍ച്ചയായി മൂന്നാം ദിവസവും സ്വര്‍ണവില കുറഞ്ഞു. ഇന്ന് ഗ്രാമിന് 30 രൂപ കുറഞ്ഞ് 12,455 രൂപയും പവന് 240 രൂപ കുറഞ്ഞ് 99,640 രൂപയുമാണ് നിരക്ക്. ഇന്നലെ ഗ്രാമിന് 12,485 രൂപയും പവന് 99,880 രൂപയുമായിരുന്നു വില. 18 കാരറ്റ് സ്വര്‍ണത്തിന് ഇന്ന് 25 രൂപ കുറഞ്ഞ് ഗ്രാമിന് 10,240 രൂപയായി. 14 കാരറ്റ് സ്വര്‍ണത്തിന് 20 രൂപ കുറഞ്ഞ് 7,975 രൂപയിലാണ് വ്യാപാരം നടക്കുന്നത്. വെള്ളിവിലയില്‍ ഇന്ന് മാറ്റമില്ല. ഗ്രാമിന് 243 രൂപയാണ് വെള്ളിയുടെ വില.
ആഗോള വിപണിയില്‍ തുടര്‍ച്ചയായി രണ്ടുദിവസം വലിയ ഇടിവ് രേഖപ്പെടുത്തിയ സ്വര്‍ണവില ഇന്ന് നേരിയ മുന്നേറ്റം കാഴ്ചവെക്കുന്നുണ്ട്. ട്രോയ് ഔണ്‍സിന് 22 ഡോളര്‍ ഉയര്‍ന്ന് 4,349.55 ഡോളറാണ് ഇന്നത്തെ സ്പോട്ട് ഗോള്‍ഡ് വില. 0.49 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്. എന്നാല്‍, ഇന്നലെ രാവിലെ കേരളത്തില്‍ വില നിശ്ചയിച്ച സമയത്ത് ട്രോയ് ഔണ്‍സിന് 4,363.24 ഡോളറായിരുന്നു വില. പിന്നീട് വൈകുന്നേരത്തോടെ സ്വര്‍ണവില ഇടിഞ്ഞതിനാല്‍ ഇന്നത്തെ അന്താരാഷ്ട്ര വിപണി വീണ്ടെടുപ്പ് കേരളത്തിലെ വിലയില്‍ പ്രതിഫലിക്കില്ല.
ഇന്നലെ മാത്രം ട്രോയ് ഔണ്‍സിന് 170.92 ഡോളറിന്റെ ഇടിവാണ് ഉണ്ടായത്. ഇത് 3.77 ശതമാനത്തിന്റെ കുറവാണ്. റെക്കോഡ് നിരക്കായ 4,549.71 ഡോളറിലെത്തിയതിന് ശേഷമാണ് അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ഇടിഞ്ഞത്. നിലവില്‍ യു.എസ് ഗോള്‍ഡ് ഫ്യൂച്ചര്‍ നിരക്ക് ട്രോയ് ഔണ്‍സിന് 4,361.10 ഡോളറാണ്.
-
kerala3 days ago‘തോറ്റു തൊപ്പിയിട്ടിട്ടും കോണ്‍ഗ്രസിനെ പരിഹസിക്കാന്‍ വരുന്നു’; മുഖ്യമന്ത്രിയെ വിമര്‍ശിച്ച് വിഡി സതീശന്
-
kerala3 days agoമുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത് പോലെയൊന്നും കർണാടകയിൽ നടന്നിട്ടില്ല: വി.ഡി.സതീശൻ
-
india3 days agoഎലഹങ്ക: മുസ് ലിം ലീഗ് നേതൃസംഘം മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
-
kerala2 days agoമലപ്പുറത്ത് അഞ്ചംഗ സംഘത്തിന്റെ ആക്രമണം 11 വയസുകാരി ഉള്‍പ്പെടെ നാല് പേര്‍ക്ക് പരിക്ക്
-
kerala2 days agoപിണറായി മോദിയുടെ ദക്ഷിണേന്ത്യന്‍ ഏജന്റ്: കെ. മുരളീധരന്
-
india16 hours agoഎസ്.ഐ.ആർ ഹിയറിങ്ങ് നോട്ടീസ്; വയോധികൻ ട്രെയിനിന് മുന്നിൽ ചാടി മരിച്ചു
-
india22 hours agoകര്‍ണാടകയിലെ യെലഹങ്കയില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് 11 ലക്ഷത്തിന്റെ ഫ്ളാറ്റ്
-
More3 days agoഗസ്സ വംശഹത്യയില്‍ ഇതുവരെ കൊല്ലപ്പെട്ടത് ഫലസ്തീന് മാധ്യമപ്രവര്‍ത്തകരുടെ 706 കുടുംബാംഗങ്ങള്‍: ഫലസ്തീന് ജേണലിസ്റ്റ് സിന്‍ഡിക്കേറ്റ്
