News
ട്രെയിന്‍ സമയക്രമത്തില്‍ മാറ്റം; നാളെ മുതല്‍ പ്രാബല്യത്തില്‍
സംസ്ഥാനത്തേക്ക് സര്‍വീസ് നടത്തുന്ന നിരവധി പ്രധാന ട്രെയിനുകളുടെ എത്തിച്ചേരല്‍, പുറപ്പെടല്‍ സമയങ്ങളില്‍ മാറ്റമുണ്ടാകും
തിരുവനന്തപുരം: ദക്ഷിണ റെയില്‍വേയുടെ പുതുക്കിയ ട്രെയിന്‍ സമയക്രമം നാളെ മുതല്‍ പ്രാബല്യത്തിലാകും. ഇതോടെ സംസ്ഥാനത്തേക്ക് സര്‍വീസ് നടത്തുന്ന നിരവധി പ്രധാന ട്രെയിനുകളുടെ എത്തിച്ചേരല്‍, പുറപ്പെടല്‍ സമയങ്ങളില്‍ മാറ്റമുണ്ടാകും. ശബരി എക്സ്പ്രസ് ഇനി 30 മിനിറ്റ് മുമ്പ്, രാവിലെ 10.40ന് എറണാകുളം ടൗണില്‍ എത്തും. തിരുവനന്തപുരത്ത് നിന്നുള്ള പുറപ്പെടല്‍ സമയത്തില്‍ മാറ്റമില്ല. ന്യൂഡല്‍ഹി-തിരുവനന്തപുരം കേരള എക്സ്പ്രസ് 20 മിനിറ്റ് മുന്നേ എത്തിച്ച് വൈകിട്ട് 4.30ന് എറണാകുളം ടൗണിലെത്തും.
ബെംഗളൂരു-എറണാകുളം ഇന്റര്‍സിറ്റി എക്സ്പ്രസ് ഇനി വൈകിട്ട് 5.05നാണ് എറണാകുളത്ത് എത്തുക. മുമ്പ് ഇത് 4.55നായിരുന്നു. വൈഷ്ണോദേവി-കന്യാകുമാരി ഹിമസാഗര്‍ വീക്കിലി എക്സ്പ്രസ് ഒരു മണിക്കൂര്‍ മുമ്പായി രാത്രി 7.25ന് തിരുവനന്തപുരത്തെത്തും. നേരത്തെ ഇത് രാത്രി 8.25നായിരുന്നു. ചെന്നൈ-ഗുരുവായൂര്‍ എക്സ്പ്രസിന്റെ പുറപ്പെടല്‍ സമയത്തിലും മാറ്റമുണ്ടാകും. ഇനി രാവിലെ 10.40ന് ചെന്നൈ എഗ്മോറില്‍ നിന്നാണ് ട്രെയിന്‍ പുറപ്പെടുക, മുമ്പ് 10.20നായിരുന്നു സമയം. ചെങ്കോട്ട വഴിയുള്ള കൊല്ലം-ചെന്നൈ എക്സ്പ്രസ് ഒന്നര മണിക്കൂര്‍ മുമ്പ് എത്തിച്ച് രാവിലെ 6.05ന് ചെന്നൈ താംബരത്തെത്തുമെന്നും ദക്ഷിണ റെയില്‍വേ അറിയിച്ചു.
യാത്രക്കാര്‍ പുതുക്കിയ സമയക്രമം ശ്രദ്ധിച്ച് യാത്രാ ക്രമീകരണങ്ങള്‍ നടത്തണമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു.
News
പുതുവത്സര പ്ലാനുകള്‍ തകര്‍ത്ത് കനത്ത മൂടല്‍മഞ്ഞ്; ഡല്‍ഹിയില്‍ വ്യോമഗതാഗതത്തിനും ട്രെയിന്‍ സര്‍വീസിനും തടസ്സം
ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തില്‍ ഇന്ന് 148 വിമാനങ്ങള്‍ റദ്ദാക്കി.
ന്യൂഡല്‍ഹി: കനത്ത മൂടല്‍മഞ്ഞ് കാരണം ഡല്‍ഹി ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തില്‍ ഇന്ന് 148 വിമാനങ്ങള്‍ റദ്ദാക്കി. 150-ലധികം വിമാനങ്ങള്‍ മോശം കാലാവസ്ഥ കാരണം വൈകുകയും ചെയ്തു. ഇന്‍ഡിഗോ, എയര്‍ ഇന്ത്യ, സ്പൈസ് ജെറ്റ് തുടങ്ങിയ വിമാനക്കമ്പനികളുടെ സര്‍വീസുകളാണ് കാര്യമായി തടസ്സപ്പെട്ടത്.
കനത്ത മൂടല്‍മഞ്ഞു കാരണം വിമാനം സുരക്ഷിതമായി ഇറക്കുവാനോ പറന്നുയരുവാനോ പറ്റാത്ത അവസ്ഥയിലായിരുന്നു. കാലാവസ്ഥാ വകുപ്പ് യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. രാജ്യതലസ്ഥാനത്ത് രാവിലെ അടുത്തുള്ളവരെ പോലും വ്യക്തമായി കാണാന്‍ കഴിയാത്ത വിധം മൂടല്‍മഞ്ഞ് വ്യാപിച്ചിരുന്നു. വിമാന സര്‍വീസിനൊപ്പം ട്രെയിന്‍ യാത്രയ്ക്കും മൂടല്‍മഞ്ഞ് തടസ്സം സൃഷ്ടിച്ചു. ഒട്ടേറെ ട്രെയിനുകള്‍ ഇക്കാരണത്താല്‍ വൈകിയാണ് പുറപ്പെട്ടത്.
News
വര്‍ക്കലയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍
കടക്കാവൂര്‍ ഗവണ്മെന്റ് ഹയര്‍സെക്കണ്ടറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ഋഷിക.
തിരുവനന്തപുരം: വര്‍ക്കലയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. അഞ്ചുതെങ്ങ് നെടുങ്ങണ്ട നളിനി ഭവനില്‍ താമസിക്കുന്ന ഋഷികയെയാണ് കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കടക്കാവൂര്‍ ഗവണ്മെന്റ് ഹയര്‍സെക്കണ്ടറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ഋഷിക.
മൃതദേഹം വര്‍ക്കലയിലെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരുന്നു. തുടര്‍ന്ന് പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം വീട്ടുവളപ്പില്‍ സംസ്കരിക്കും. ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യ പരിഹാരമല്ല. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ കഴിയില്ലെന്ന ആശങ്ക തോന്നുന്ന സാഹചര്യങ്ങളില്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടണം. 1056 എന്ന നമ്പറില്‍ വിളിച്ച് ആശങ്കകള്‍ പങ്കുവെയ്ക്കാം.
News
നിര്‍ബന്ധിത മതപരിവര്‍ത്തന ആരോപണം: മലയാളി വൈദികനും ഭാര്യയും നാഗ്പുരില്‍ അറസ്റ്റില്‍
നാഗ്പുരിനടുത്ത് അമരാവതി ജില്ലയില്‍ ബജ്റങ്ദള്‍ പ്രവര്‍ത്തകരുടെ പരാതിയിലാണ് അറസ്റ്റ്
മഹാരാഷ്ട്ര: ക്രിസ്മസ് പ്രാര്‍ഥനയ്ക്കിടെ മതപരിവര്‍ത്തനം ആരോപിച്ച് കസ്റ്റഡിയില്‍ എടുത്ത മലയാളി വൈദികന്റെയും ഭാര്യയുടെയും അറസ്റ്റ് രേഖപ്പെടുത്തി മഹാരാഷ്ട്ര പൊലീസ്.
നാഗ്പുരിനടുത്ത് അമരാവതി ജില്ലയില്‍ ബജ്റങ്ദള്‍ പ്രവര്‍ത്തകരുടെ പരാതിയിലാണ് സിഎസ്ഐ ദക്ഷിണ കേരള മഹായിടവക വൈദികന് നെയ്യാറ്റിന്‍കര അമരവിള സ്വദേശി ഫാ. സുധീര്‍, ഭാര്യ ജാസ്മിന് എന്നിവരും മഹാരാഷ്ട്ര സ്വദേശികളായ ദമ്പതികളും പിടിയിലായത്. ഇവരെ കാണാനായി എത്തിയ മൂന്നു പേരെയും ഇന്ന് കസ്റ്റഡിയിലെടുത്തു.
പ്രദേശത്തെ ഒരു വീട്ടില്‍ ക്രിസ്മസിനോട് അനുബന്ധിച്ചുള്ള ആരാധന നടത്തവേ ബെനോഡ പൊലീസ് എത്തിയാണു നടപടിയെടുത്തതെന്ന് സഭാ ഭാരവാഹികള്‍ അറിയിച്ചു. നാഗ്പുര്‍ മേഖലയില്‍ ഫാ. സുധീര്‍ വര്‍ഷങ്ങളായി സാമൂഹിക പ്രവര്‍ത്തനം നടത്തുന്നുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. അതേസമയം, വൈദികന്റെ അറസ്റ്റിനെ അപലപിച്ച് സിഎസ്ഐ ബിഷപ് കൗണ്‍സില്‍ രംഗത്തെത്തി. ഇന്നു രാവിലെ ഇവരെ കോടതിയില്‍ ഹാജരാക്കും. കേരളത്തില്‍ നിന്നും ഒരു സംഘം വൈദികരും നാഗ്പുരിലേക്ക് തിരിച്ചിട്ടുണ്ട്.
-
kerala3 days ago‘തോറ്റു തൊപ്പിയിട്ടിട്ടും കോണ്‍ഗ്രസിനെ പരിഹസിക്കാന്‍ വരുന്നു’; മുഖ്യമന്ത്രിയെ വിമര്‍ശിച്ച് വിഡി സതീശന്
-
kerala3 days agoമുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത് പോലെയൊന്നും കർണാടകയിൽ നടന്നിട്ടില്ല: വി.ഡി.സതീശൻ
-
india3 days agoഎലഹങ്ക: മുസ് ലിം ലീഗ് നേതൃസംഘം മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
-
kerala2 days agoമലപ്പുറത്ത് അഞ്ചംഗ സംഘത്തിന്റെ ആക്രമണം 11 വയസുകാരി ഉള്‍പ്പെടെ നാല് പേര്‍ക്ക് പരിക്ക്
-
kerala2 days agoപിണറായി മോദിയുടെ ദക്ഷിണേന്ത്യന്‍ ഏജന്റ്: കെ. മുരളീധരന്
-
india16 hours agoഎസ്.ഐ.ആർ ഹിയറിങ്ങ് നോട്ടീസ്; വയോധികൻ ട്രെയിനിന് മുന്നിൽ ചാടി മരിച്ചു
-
india22 hours agoകര്‍ണാടകയിലെ യെലഹങ്കയില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് 11 ലക്ഷത്തിന്റെ ഫ്ളാറ്റ്
-
More3 days agoഗസ്സ വംശഹത്യയില്‍ ഇതുവരെ കൊല്ലപ്പെട്ടത് ഫലസ്തീന് മാധ്യമപ്രവര്‍ത്തകരുടെ 706 കുടുംബാംഗങ്ങള്‍: ഫലസ്തീന് ജേണലിസ്റ്റ് സിന്‍ഡിക്കേറ്റ്
