Connect with us

kerala

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും ഇടിവ്

8945 രൂപയാണ് ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് നല്‍കേണ്ടത്.

Published

on

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും ഇടിവ്. ഇന്ന് പവന് 80 രൂപ കുറഞ്ഞതോടെ ഒരു പവന്‍ സ്വര്‍ണ്ണത്തിന് 71,560 രൂപയാണ് വില. അതേസമയം ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 9000ന് താഴെയെത്തി. 8945 രൂപയാണ് ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് നല്‍കേണ്ടത്.

ഈ മാസം 73000വും കടന്ന് സ്വര്‍ണവിലയില്‍ വലിയ കുതിപ്പാണ് ദൃശ്യമായിരുന്നത്. എന്നാല്‍ ഉയര്‍ന്ന നിരക്ക് തുടരുന്ന സാഹചര്യത്തിലാണ് വിപണിയില്‍ വന്‍ ഇടിവുണ്ടായത്. സമീപകാലത്തെ ഏറ്റവും കുറഞ്ഞ നിരക്ക് മെയ്യ് 15 ല്‍ സ്വര്‍ണവില 68,880 രൂപയായതാണ്.

നിലവില്‍ പ്രാദേശികമായി പ്രവര്‍ത്തിക്കുന്ന ഗോള്‍ഡ് അസോസിയേഷനുകളാണ് അഭ്യന്തര വിപണിയില്‍ സ്വര്‍ണത്തിന് വിലയിടുന്നത്. മുംബൈ വിപണിയിലെ സ്വര്‍ണവില അടിസ്ഥാനമാക്കിയാണ് കേരളത്തിലെ വിപണിയിലെയും സ്വര്‍ണവില കണക്കാക്കാറുള്ളത്.
അതേസമയം ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയിലും ബാധിച്ചേക്കും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending