കൊച്ചി: സംസ്ഥാനത്ത് വീണ്ടും സ്വര്‍ണ്ണവില കുറഞ്ഞു. ഇന്ന് പവന് 60രൂപ കുറഞ്ഞു 20,600രൂപയായി. ഇന്നലെ പവന് 20680രൂപയായിരുന്നു. കഴിഞ്ഞ നാല് ദിവസങ്ങളിലായി സ്വര്‍ണ്ണവിലയില്‍ മാറ്റമുണ്ടായിരുന്നില്ല. 20680-ല്‍ തുടരുകയായിരുന്നു വില. ഇന്ന് ഗ്രാമിന് 2575രൂപയാണ് വില.

നോട്ട് അസാധുവാക്കലിന്റേയും രാജ്യാന്തര വിപണിയിലെ വിലയിടിവിന്റേയും പശ്ചാലത്തിലാണ് വിലയിടിവ് തുടരുന്നത്. ഡിസംബര്‍ 16ന് പവന് 20,480 രൂപയായി സ്വര്‍ണ്ണം ഏറ്റവും താഴ്ന്ന നിരക്കില്‍ എത്തിയിരുന്നു. പിന്നീട് കുറച്ചു വര്‍ദ്ധനവ് വന്നെങ്കിലും ഇന്ന് വീണ്ടും വില താഴുകയായിരുന്നു. ഈ നില തുടര്‍ന്നാല്‍ സ്വര്‍ണ്ണത്തിന്റെ വില തകര്‍ന്നു തരിപ്പണമാകുമെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. സ്വര്‍ണ്ണം കൈവശം വെക്കുന്നതിന് പരിധി ഏര്‍പ്പെടുത്തിയതും സ്വര്‍ണ്ണവില കുറയുന്നതിന് കാരണമായിട്ടുണ്ട്.