കൊച്ചി: ഒരു ദിവസത്തെ ഇടവേളയ്ക്കു ശേഷം സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന. പവന് 400 രൂപയാണ് ഇന്നു കൂടിയത്. പവന്‍ വില 34,800 രൂപ. ഗ്രാമിന് അന്‍പതു രൂപ കൂടി 4350ല്‍ എത്തി.

ഇന്നലെ മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണ വില അതിനു തലേന്ന് രണ്ടു തവണ കൂടിയിരുന്നു. ഏഴാം തീയതി രാവിലെ 34120 രൂപയായും ഉച്ചയ്ക്ക് 34400 ആയുമാണ് കൂടിയത്.

ഈ മാസം ഇതുവരെ രേഖപ്പെടുത്തിയതില്‍ കൂടിയ വിലയാണ് ഇന്നത്തേത്. മാസാദ്യത്തില്‍ വില 33320 രൂപ ആയിരുന്നു.

കഴിഞ്ഞ മാസം ഏറ്റക്കുറച്ചിലുകളോടെ നിന്ന സ്വര്‍ണ വില ഇക്കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചായി വര്‍ധനയാണ് രേഖപ്പെടുത്തിയത്.