കൊച്ചി: മൂന്ന് ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയില്‍ വര്‍ധന. പവന് 480 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 35,080 രൂപയായി.

ആഗോള വിപണിയിൽ സ്‌പോട് ഗോൾഡ് വില നേരിയതോതിൽ ഉയർന്ന് 1,809.57 ഡോളറിലെത്തി. യുഎസ് ട്രഷറി യീൽഡ് പൂർവസ്ഥിതിയിലായതാണ് സ്വർണവിലയിൽ പ്രതിഫലിച്ചത്. കഴിഞ്ഞ ദിവസത്തെ വ്യാപാരത്തിനിടെ സ്‌പോട് ഗോൾഡ് വില 1.5ശതമാനം വർധിച്ചിരുന്നു.

രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സിൽ 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 46,947 രൂപ നിലവാരത്തിലാണ്. കഴിഞ്ഞയാഴ്ച രണ്ടുശതമാനത്തിലേറെ വിലയിടിഞ്ഞിരുന്നു. അതേസമയം, വിലതിരച്ചുകയറുന്ന പ്രവണതയാണ് ഇപ്പോൾ പ്രകടമാകുന്നത്.