Connect with us

kerala

സ്വര്‍ണവില ഇന്നും കുറഞ്ഞു; ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില

തുടര്‍ച്ചയായി ഏഴാം ദിവസമാണ് വില കുറയുന്നത്

Published

on

കേരളത്തില്‍ ഇന്നും സ്വര്‍ണവില കുറഞ്ഞു. പവന് 80 രൂപയും ഗ്രാമിന് 10 രൂപയുമാണ് കുറഞ്ഞത്. ഇതോടെ പവന് 41,360 രൂപയായി. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയാണിത്. തുടര്‍ച്ചയായി ഏഴാം ദിവസമാണ് വില കുറയുന്നത്.

kerala

മാമി തിരോധാനക്കേസ്: കുടുംബത്തിന്‍റെ മൊഴിയെടുത്ത് ക്രൈംബ്രാഞ്ച്

അന്വേഷണം തൃപ്തികരമല്ലെന്നും സിബിഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് മാമിയുടെ കുടുംബം ഹൈക്കോടതിയെ സമീപിച്ചിരുന്നു

Published

on

കോഴിക്കോട്: റിയൽ എസ്റ്റേറ്റ് ബിസിനസുകാരൻ മാമി തിരോധാനക്കേസിൽ മൊഴി രേഖപ്പെടുത്തി ക്രൈംബ്രാഞ്ച് സംഘം. വെള്ളിമാടുകുന്നിലെ മാമിയുെട വീട്ടിലെത്തി മകൾ അദീബ നൈനയുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘമാണ് മൊഴി രേഖപ്പെടുത്തിയത്.

കഴിഞ്ഞ ദിവസമാണ് മാമി തിരോധാനത്തിൽ കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. റേഞ്ച് ഐജി പ്രകാശന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്. ഡിവൈഎസ്പി കെ.യു പ്രേമനാണ് അന്വേഷണ ചുമതല. ഇന്ന് മകളുടെ മൊഴി മാത്രമാണ് രേഖപ്പെടുത്തിയത്.

കാര്യങ്ങൾ വിശദമായി സംഘത്തെ അറിയിച്ചുവെന്ന് അദീബ പറഞ്ഞു. സംഘം മാമിയുടെ ബന്ധുക്കളുടെ മൊഴിയും രേഖപ്പെടുത്തും. നേരത്തെ കേസ് അന്വേഷിച്ചിരുന്ന പ്രത്യേക സംഘത്തിൽ നിന്നും ക്രൈംബ്രാഞ്ച് അടുത്തദിവസം വിവരങ്ങൾ ശേഖരിക്കുന്നുണ്ട്.

നേരത്തെ, നടക്കാവ് പൊലീസാണ് കേസ് അന്വേഷിച്ചിരുന്നത്. കേസ് പിന്നീട് പ്രത്യേക അന്വേഷണ സംഘത്തിനു കൈമാറി. അന്വേഷണം തൃപ്തികരമല്ലെന്നും സിബിഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് മാമിയുടെ കുടുംബം ഹൈക്കോടതിയെ സമീപിച്ചിരുന്നു. സിബിഐ അന്വേഷണത്തിൽ എതിർപ്പില്ലെന്ന് എസ്‌ഐടി സംഘം വ്യക്തമാക്കിയിരുന്നു.

 

Continue Reading

kerala

നിവിന്‍ പോളിക്കെതിരായ ലൈംഗിക പീഡന പരാതി: പരാതിക്കാരിയുടെ പേരും ചിത്രവും പ്രസിദ്ധീകരിച്ച യൂട്യൂബർമാർക്കെതിരെ കേസ്

12 യൂട്യൂബര്‍മാര്‍ക്കെതിരെ എറണാകുളം ഊന്നുകല്‍ പൊലീസാണ് കേസെടുത്തത്

Published

on

കൊച്ചി: നടന്‍ നിവിന്‍ പോളിക്കെതിരെ ലൈംഗിക പീഡന പരാതി നല്‍കിയ യുവതിയുടെ പേരും ചിത്രവും പുറത്തുവിട്ടതിന് യൂട്യൂബര്‍മാര്‍ക്കെതിരെ കേസ് എടുത്ത് പൊലീസ്. 12 യൂട്യൂബര്‍മാര്‍ക്കെതിരെ എറണാകുളം ഊന്നുകല്‍ പൊലീസാണ് കേസെടുത്തത്.

നേര്യമംഗലം സ്വദേശിയായ യുവതിയാണ് നിവിനെതിരെ പരാതിയുമായി രംഗത്തുവന്നത്. ഇതിലാണ് പൊലീസ് പീഡനക്കേസെടുത്തത്. പീഡനക്കേസിൽ പരാതിക്കാരിയുടെ പേരും ചിത്രവും പ്രസിദ്ധീകരിക്കുന്നതും വെളിപ്പെടുത്തുന്നതും നിയമവിരുദ്ധമാണ് എന്നിരിക്കെയാണ് യൂട്യൂബർമാർ ഇത് ലംഘിച്ചത്.

സിനിമയില്‍ അഭിനയിക്കാമെന്ന് വാഗ്ദാനം ചെയ്ത് നിവിന്‍പോളിയും സംഘവും പീഡിപ്പിച്ചു എന്നായിരുന്നു യുവതിയുടെ പരാതി. ഇതില്‍ നിവിനടക്കം ആറ് പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്ത്. നടനെതിരെ പീഡന പരാതി ഉയര്‍ന്നതോടെ യുവതിക്കെതിരെയും നിവിനെ അനുകൂലിച്ചു പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

Continue Reading

kerala

മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് യുവാവ് മരിച്ചു

ബംഗളൂരുവിൽ വിദ്യാർഥിയായ നിയാസ് പനിയും മഞ്ഞപ്പിത്തവും ബാധിച്ച് ചികിത്സയിലായിരുന്നു

Published

on

വണ്ടൂർ: മഞ്ഞപ്പിത്തം ബാധിച്ച് വിദ്യാർഥി മരിച്ചു. നടുവത്ത് ചെമ്മരം ശാന്തിഗ്രാമം പുതിയത്ത് മുസ്തഫയുടെ മകൻ നിയാസ് (23) ആണ് മരിച്ചത്. ബംഗളൂരുവിൽ വിദ്യാർഥിയായ നിയാസ് പനിയും മഞ്ഞപ്പിത്തവും ബാധിച്ച് ചികിത്സയിലായിരുന്നു.

Continue Reading

Trending