കൊച്ചി: തുടര്‍ച്ചയായ ദിവസങ്ങളിലെ ഇടിവിന് ശേഷം തിരിച്ചു കയറിയ സ്വര്‍ണവിലയില്‍ ഇന്ന് വീണ്ടും കുറവ്. 400 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 35,040 രൂപയായി. 50 രൂപ കുറഞ്ഞ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 4,380 രൂപയായി.

ഈ മാസം 22ന് സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തിയിരുന്നു. തുടര്‍ന്ന് പടിപടിയായി വില കുറഞ്ഞ സ്വര്‍ണവില കഴിഞ്ഞദിവസം 35,320 രൂപയായിരുന്നു. ഇതാണ് ഇന്നലെ 120 രൂപ വര്‍ധിച്ച് 35,440 രൂപയായത്. എന്നാല്‍ ഇന്ന് വീണ്ടും സ്വര്‍ണവില ഇടിയുകയായിരുന്നു.

ഈ മാസം തുടക്കത്തിലാണ് സമീപ ദിവസങ്ങളിലെ കുറഞ്ഞ വില രേഖപ്പെടുത്തിയത്. 33,320 രൂപയായിരുന്നു വില.