Connect with us

kerala

കോവിഡ് കൂടുന്നു, യുദ്ധകാലാടിസ്ഥാനത്തില്‍ ഗ്യാസ് ശ്മശാനം തയ്യാറാക്കിയെന്ന് മേയര്‍ ആര്യ; ഔചിത്യം വേണമെന്ന് കമന്റുകള്‍; ഒടുവില്‍ പോസ്റ്റ് മുക്കി

രാജ്യം കോവിഡ് മഹാമാരിയ്ക്കുമുന്നില്‍ വിറങ്ങലിച്ചുനില്‍ക്കുന്ന സമയത്ത് കോര്‍പ്പറേഷന്‍ ആധുനിക ശ്മശാനങ്ങള്‍ സജ്ജമാക്കിയിട്ടുണ്ടെന്ന് ഉത്തരവാദിത്വപ്പെട്ട ഒരു ജനപ്രതിനിധി പറയുന്നത് ഔചിത്യമില്ലായ്മയാണെന്നാണ് കമന്റുകള്‍

Published

on

തിരുവനന്തപുരം: തൈക്കാട് ശാന്തികവാടത്തില്‍ ആധുനിക ഗ്യാസ് ശ്മശാനം നിര്‍മ്മിച്ചത് അറിയിച്ചുകൊണ്ടുള്ള തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമര്‍ശനം. കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ യുദ്ധകാലടിസ്ഥാനത്തില്‍ പൂര്‍ത്തീകരിച്ച ഗ്യാസ് ശ്മശാനം പ്രവര്‍ത്തനം ആരംഭിച്ചുവെന്ന ആര്യയുടെ വാക്കുകളാണ് വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചത്. രാജ്യം കോവിഡ് മഹാമാരിയ്ക്കുമുന്നില്‍ വിറങ്ങലിച്ചുനില്‍ക്കുന്ന സമയത്ത് കോര്‍പ്പറേഷന്‍ ആധുനിക ശ്മശാനങ്ങള്‍ സജ്ജമാക്കിയിട്ടുണ്ടെന്ന് ഉത്തരവാദിത്വപ്പെട്ട ഒരു ജനപ്രതിനിധി പറയുന്നത് ഔചിത്യമില്ലായ്മയാണെന്നാണ് കമന്റുകള്‍.

വിവാദമായ പോസ്റ്റില്‍ ആര്യ പറഞ്ഞത്:

രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ തൈക്കാട് ശാന്തികവാടത്തില്‍ യുദ്ധകാല അടിസ്ഥാനത്തില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച ആധുനിക ഗ്യാസ് ശ്മശാനം ഇന്നലെ മുതല്‍ പ്രവര്‍ത്തനം ആരംഭിച്ചു. നിലവില്‍ ശാന്തികവാടത്തില്‍ വൈദ്യുതി. ഗ്യാസ്, വിറക് എന്നീ സംവിധാനങ്ങളാണ് ശവസംസ്‌കാരത്തിനായി ഉള്ളത്.

ആധുനികരീതിയില്‍ നിര്‍മ്മിച്ച ഗ്യാസ് ശ്മശാനത്തിന്റെ ചിത്രങ്ങളോടൊപ്പമാണ് ആര്യ ഫേസ്ബുക്കില്‍ ഈ വരികള്‍ കുറിച്ചത്. പ്രതീക്ഷ നല്‍കുന്ന വാര്‍ത്തകള്‍ക്കായി ഒരു ജനതയാകെ ഉറ്റുനോക്കുമ്പോള്‍ ജനപ്രതിനിധികള്‍ ശ്മശാനങ്ങളുടെ ചിത്രങ്ങളും വിവരണങ്ങളും പങ്കുവെയ്ക്കുന്നത് ക്രൂരമാണെന്നും കമന്റുകള്‍ ഉയരുന്നുണ്ട്. രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ എന്ന് ആര്യ തന്നെ പോസ്റ്റില്‍ വ്യക്തമാക്കുന്നതിനാല്‍ ജനങ്ങളുടെ ആശങ്ക വര്‍ധിക്കുമെന്നാണ് നെറ്റിസെണ്‍സിന്റെ വിലയിരുത്തല്‍. മഹാമാരിക്കാലത്ത് കൂടുതല്‍ ശ്മശാനങ്ങള്‍ കെട്ടിപ്പൊക്കുന്നത് മേയറിന്റെ ഭരണനേട്ടമെന്ന തരത്തില്‍ ഒരിക്കലും അവതരിപ്പിക്കാന്‍ പാടില്ലായിരുന്നുവെന്നും വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മഴക്കാലമായി; റോഡ് അപകടങ്ങൾ ഒഴിവാക്കാൻ കേരളാ പൊലീസ് നിർദേശങ്ങൾ

നനഞ്ഞ റോഡില്‍ എങ്ങനെ വാഹനമോടിക്കണമെന്നും ടയറുകളുടെ പരിചരണവുമെല്ലാം പോലീസ് ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചിരിക്കുകയാണ്

Published

on

മഴക്കാലത്ത് റോഡ് അപകടങ്ങള്‍ക്കുള്ള സാധ്യത കൂടുതലാണ് പ്രത്യേകിച്ച് ഇരുചക്ര വാഹന അപകടങ്ങള്‍. ജാഗ്രത പുലര്‍ത്തിയാല്‍ മഴക്കാല അപകടങ്ങള്‍ ഒഴിവാക്കാം.

റോഡില്‍ അപകടം പതിയിരിക്കുന്ന വേളയില്‍ എല്ലാവരും ശ്രദ്ധിക്കേണ്ട പ്രധാന നിര്‍ദേശങ്ങള്‍ പങ്കുവയ്ക്കുകയാണ് കേരള പോലീസ്. നനഞ്ഞ റോഡില്‍ എങ്ങനെ വാഹനമോടിക്കണമെന്നും ടയറുകളുടെ പരിചരണവുമെല്ലാം പോലീസ് ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചിരിക്കുകയാണ്.

1. കാഴ്ച തടസപ്പെടുത്തുന്ന വിധം മഴയും കാറ്റുമുള്ളപ്പോള്‍ സുരക്ഷിതമായ എവിടെയെങ്കിലും വാഹനം ഒതുക്കിയശേഷം മഴ കുറയുമ്പോള്‍ യാത്ര തുടരാം.

2. നനഞ്ഞ റോഡില്‍ പെട്ടെന്ന് ബ്രേക്കിടുന്നത് അപകടത്തിന് കാരണമാകുന്നു. മുന്‍പിലുള്ള വാഹനങ്ങളുമായി കൃത്യമായി അകലം പാലിച്ച് െ്രെഡവ് ചെയ്യുക.

3. തേയ്മാനം സംഭവിച്ച ടയറുകള്‍ മാറ്റുക. തേയ്മാനം സംഭവിച്ച ടയറുകള്‍ മഴക്കാലത്ത് റോഡ് ഗ്രിപ്പ് കുറയ്ക്കുകയും അപകടത്തിന് കാരണമാകുകയും ചെയ്യുന്നു. ടയര്‍ പ്രഷര്‍ കൃത്യമാണെന്ന് ഉറപ്പുവരുത്തുക.

4. വെള്ളക്കെട്ടിലൂടെ യാത്ര ചെയ്യേണ്ടിവരുമ്പോള്‍ ശ്രദ്ധിക്കണം. വെള്ളക്കെട്ടുള്ള ഭാഗങ്ങള്‍ എത്രത്തോളം ആഴമുണ്ടെന്ന് അറിയാന്‍ കഴിയില്ല. പരിചയമില്ലാത്ത റോഡുകളിലൂടെ യാത്ര ചെയ്യുമ്പോള്‍ ജാഗ്രത പുലര്‍ത്തുക.

5. വാഹനത്തിന്റെ ബ്രേക്ക് കാര്യക്ഷമമാണെന്ന് ഉറപ്പുവരുത്തുക. ബ്രേക്ക് ലൈനറുകള്‍ മാറാനുണ്ടെങ്കില്‍ മാറ്റിയിടുക.

6. ഹെഡ്‌ലൈറ്റ്, ബ്രേക്ക്‌ലൈറ്റ്, ഇന്‍ഡിക്കേറ്ററുകള്‍ പരിശോധിച്ച് പ്രവര്‍ത്തനക്ഷമത ഉറപ്പാക്കുക.

7. അമിത വേഗത്തില്‍ പോകുമ്പോള്‍ പെട്ടെന്ന് ബ്രേക്കിടേണ്ടി വന്നാല്‍ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടേക്കാം. വേഗത കുറച്ച് വാഹനമോടിച്ചാല്‍ ഇത്തരം സാഹചര്യങ്ങളില്‍ അപകടം ഒഴിവാക്കാം.
വേഗത ക്രമപ്പെടുത്തി വാഹനം ഓടിച്ചാല്‍ ബ്രേക്ക് ഉപയോഗം കുറയ്ക്കാനും കഴിയും.

8. ഗട്ടറുകളും ഹംപും മറ്റും അവസാന നിമിഷം വെട്ടിച്ച് ഓടിക്കുന്നതിനേക്കാള്‍ എപ്പോഴും നല്ലത്, സ്പീഡ് കുറച്ച് അതിലൂടെ കയറ്റി ഇറക്കി കൊണ്ടുപോകുന്നതാണ്.

9. ഇരുചക്രവാഹനങ്ങള്‍ ഓടിക്കുമ്പോള്‍ രണ്ടു കയ്യും ഹാന്‍ഡിലില്‍ മുറുക്കെ പിടിച്ച് മാത്രം വാഹനം ഓടിക്കുക. ഒറ്റക്കൈ കൊണ്ടുള്ള അഭ്യാസം ഒഴിവാക്കുക. ഗട്ടറുകളും മറ്റും വെള്ളം നിറഞ്ഞ് കിടക്കുന്നുണ്ടാകും.

10. ഹെല്‍മെറ്റ് കൃത്യമായും ധരിക്കുക. ചിന്‍സ്ട്രാപ് ഇട്ടിട്ടുണ്ട് എന്ന് ഉറപ്പുവരുത്തുക

Continue Reading

kerala

ആറുവയസുകാരിയായ മകളെ കൊലപ്പെടുത്തിയ കേസില്‍ പ്രതി ജീവനൊടുക്കാന്‍ ശ്രമിച്ചു

വാറണ്ട് റൂമില്‍ വച്ച് രേഖകള്‍ ശരിയാക്കുന്നതിനിടെ അവിടെ നിന്ന് ലഭിച്ച പേപ്പര്‍ കട്ടര്‍ ഉപയോഗിച്ചാണ് കഴുത്ത് മുറിച്ചത്

Published

on

മാവേലിക്കരയില്‍ ആറുവയസുകാരിയായ മകളെ കൊലപ്പെടുത്തിയ കേസില്‍ പ്രതി ജീവനൊടുക്കാന്‍ ശ്രമിച്ചു. ഇയാളുടെ നില അതീവ ഗുരുതരമായി തന്നെ തുടരുകയാണ്.

മാവേലിക്കര സബ് ജയിലില്‍ വച്ചാണ് പ്രതി ശ്രീമഹേഷ് കഴുത്ത് മുറിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചത്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വൈകീട്ട് സബ്ജയിലില്‍ എത്തിച്ച പ്രതി അവിടെ വച്ച് സ്വയം കഴുത്തു മുറിക്കുകയായിരുന്നു. വാറണ്ട് റൂമില്‍ വച്ച് രേഖകള്‍ ശരിയാക്കുന്നതിനിടെ അവിടെ നിന്ന് ലഭിച്ച പേപ്പര്‍ കട്ടര്‍ ഉപയോഗിച്ചാണ് കഴുത്ത് മുറിച്ചത്.

Continue Reading

kerala

വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ട്യൂഷന്‍ അധ്യാപകന്‍ അറസ്റ്റില്‍

ഈ മാസം ആറിനാണ് സംഭവം നടന്നത്

Published

on

പതിനഞ്ചുകാരിയായ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കുറ്റത്തിന് ട്യൂഷന്‍ അധ്യാപകന്‍ പൊലീസ് പിടിയില്‍. ചെന്നിത്തല തൃപ്പെരുന്തുറ അര്‍ജുന്‍ നിവാസില്‍ ബിജു (60)വിനെയാണ് മാന്നാര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

ഇയാള്‍ ട്യൂഷന്‍ എടുക്കാനെത്തിയ ഒരു വീട്ടില്‍ വച്ചായിരുന്നു കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ഈ മാസം ആറിനാണ് സംഭവം നടന്നത്. പീഡന വിവരം കുട്ടി വീട്ടുകാരോട് പറയുകയും അവര്‍ മാന്നാര്‍ പൊലീസില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Continue Reading

Trending