കൊച്ചി: സംസ്ഥാനത്തെ സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. പവന് 120 രൂപയാണ് ഉയര്‍ന്നത്. ഇതോടെ പവന് 38,080 രൂപയായി. ഗ്രാമിന് 15 രൂപയുടെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. 4760 രൂപയാണ് നിലവില്‍ ഒരു ഗ്രാമിന്റെ വില.ചൊവാഴ്ച പവന് 240 രൂപ കൂടി 38,160 രൂപയിലെത്തിയിരുന്നു.

സെപ്റ്റംബര്‍ ആറിന് പവന്റെ വില 37,360 രൂപ നിലവാരത്തിലേയ്ക്ക് താഴ്ന്നതിനു ശേഷം തുടര്‍ച്ചയായി വില വര്‍ധിക്കുന്ന പ്രവണതയാണ് കണ്ടുവരുന്നത്. ഡോളര്‍ ദുര്‍ബലമായതും അമേരിക്കയില്‍ നാണ്യപ്പെരുപ്പം ഉയരുമെന്ന റിപ്പോര്‍ട്ടുകളുമാണ് സ്വര്‍ണവിലയില്‍ പ്രതിഫലിച്ചത്. സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ നിക്ഷേപകര്‍ സ്വര്‍ണത്തിലേക്ക് തിരിഞ്ഞതാണ് സ്വര്‍ണവില ആഗോളതലത്തില്‍ ഉയരാന്‍ കാരണം. ഇത് കേരള വിപണിയിലും പ്രതിഫലിക്കുകയായിരുന്നു.